താൾ:CiXIV132a.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മുഖവുര. XV

ളൎച്ചെക്കു ഹേതുഭൂതമായി തീരുകയും ചെയ്യുന്നു. ഇപ്രകാരം സസ്യങ്ങളെക്കുറിച്ചു
വിവരിക്കുന്ന ശാസ്ത്രം സസ്യവാദശാസ്ത്രം (Botany) എന്നു പറയാം. ഇതു കൂടാതേ
ജീവുകൾക്കു സസ്യങ്ങൾക്കുള്ള വിശേഷതകൾ എല്ലാം ഉള്ളതല്ലാതേ ഉള്ളിലുള്ള
ചൈതന്യത്താൽ തങ്ങളുടെ അവയവങ്ങളുടെ സ്ഥിതിയെയും സ്ഥലത്തെയും ഇ
ഷ്ടംപോലേ മാറ്റുവാൻ കഴിയും. മൃഗങ്ങളുടെ അവസ്ഥയെ വിവരിക്കുന്നതായ
ശാസ്ത്രത്തിന്നു മൃഗശാസ്ത്രം (Zoology) എന്ന പേർ പറയാം. ഇവ്വണ്ണം സസ്യ
വാദശാസ്ത്രവും മൃഗശാസ്ത്രവും കാൎയ്യൎത്ഥമായ കരണങ്ങളോടു കൂടിയ ചൈതന്യ
വസ്തുക്കളുടെ (Organic bodies) വ്യവസ്ഥയെ വിവരിക്കുകയും ധാതുവാദശാസ്ത്രം
അചേതനവസ്തുക്കളെ വൎണ്ണിക്കുകയും ചെയ്യുന്നു.

പ്രകൃതിയിലുള്ള മാറ്റങ്ങളെ തെളിയിക്കുന്ന പ്രകൃതിവിദ്യയും മൂന്നു ശാസ്ത്ര
ങ്ങളായി വിഭാഗിക്കപ്പെട്ടിരിക്കുന്നു. ഇവിടേയും ജീവികളും നിൎജ്ജീവികളും
(ചൈതന്യവസ്തുക്കളും അചേതനവസ്തുക്കളും) എന്നുള്ള വ്യത്യാസത്താൽ ഒരു ഭേദം
ഉണ്ടാകും. നിൎജ്ജീവികളിൽ കാണുന്ന മാറ്റത്തെ പ്രകൃതിശാസ്ത്രവും കീമശാസ്ത്ര
വും തെളിയിക്കുന്നു. ഒരു വസ്തുവിന്റെ അന്തരാംശങ്ങളും ധാതുക്കളും ചില മാ
റ്റങ്ങളെക്കൊണ്ടു ഭേദിച്ചുപോകയില്ല. ഈ വക മാറ്റങ്ങളാകുന്നു നാം പ്രകൃതി
ശാസ്ത്രത്തിൽ (Physics) വൎണ്ണിച്ചു കാണുന്നതു. ദൃഷ്ടാന്തം ഇരിമ്പു ചൂടിനാൽ വി
കസിക്കുന്നെങ്കിലും അതു ഇരിമ്പു തന്നേ ആയിരിക്കും. മറ്റൊരു വിധം മാറ്റ
വും ഉണ്ടു; ഒരു മരക്കഷണം ചുട്ടാൽ അതു പിന്നേ മരമായിരിക്കുന്നില്ല. തീരേ
പുതിയ ഒരു വസ്തുവായിച്ചമയും. രസവും ഗന്ധകവും തമ്മിൽ ചേൎത്തു നല്ലവണ്ണം
ചൂടുപിടിപ്പിച്ചാൽ ഒരു ചുവന്ന പൊടി ഉണ്ടാകും. ഇങ്ങിനേ പദാൎത്ഥങ്ങളുടെ
സ്വഭാവങ്ങളെയും ഗുണങ്ങളെയും ഭേദപ്പെട്ടത്തുന്ന മാറ്റങ്ങളെ കീമശാസ്ത്രം
(Chemistry) തെളിയിക്കുന്നു. ശേഷം സസ്യങ്ങളിലും മൃഗങ്ങളിലുമുള്ള ചൈതന്യ
ലക്ഷണങ്ങളെ പരിശോധിച്ചിട്ടു ഈ ജീവികൾ ആഹാരം കൈക്കൊണ്ടു വള
രുന്ന പ്രകാരത്തെ വിവരിക്കുന്ന ശാസ്ത്രത്തിനു കരണനിരൂപണശാസ്ത്രം (Physi
ology) എന്നു പേർ പറയാമല്ലോ.

§ 9. എന്നാൽ നാം ഈ ചെറിയ പുസ്തകത്തിൽ ഈ ആറു ശാസ്ത്രങ്ങളിൽ
ഒന്നായ പ്രകൃതിശാസ്ത്രത്തെക്കുറിച്ചു മാത്രം പറവാൻ പോകുന്നു. ഈ ശാസ്ത്രം അ
ഭ്യസിക്കുന്നതിനാൽ വളരേ ഉപകാരം ഉണ്ടു. പ്രകൃതിയിൽ വ്യാപരിക്കുന്ന ശ
ക്തികളെ അറിയാതേകണ്ടു അവയെ പ്രയോഗിപ്പാൻ പാടില്ലല്ലോ. ഘടികാരം,
തീവണ്ടി, അറ്റെഴുത്തുകമ്പി (കമ്പിത്തപ്പാൽ) മുതലായ കൌശലപ്പണികളെക്കു
റിച്ചു വിചാരിക്കുമ്പോൾ ഈ ശാസ്ത്രത്തെ പഠിച്ചു പ്രകൃതിയെ പരിശോധന ചെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/19&oldid=190494" എന്ന താളിൽനിന്ന് ശേഖരിച്ചത്