താൾ:CiXIV132a.pdf/189

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 169 —

നാൽ അധികം ശീതം വരുത്തും. ഇവയിൽ ഒന്നു ഘൎമ്മാത്ര
യുടെ ഉണ്ടയിന്മേൽ പകൎന്നാൽ അതിലേ രസം +15°C തൊട്ടു
-7½° വരേ ഇറങ്ങിപ്പോകും (ഭേദം 22½° !).

321. നാം കുടിക്കുന്ന വെള്ളം കൂജയിൽ പകൎന്നാൽ ഇത്ര തണുപ്പുള്ളതു
എന്തുകൊണ്ടു?

ഈ കൂജകളിലുള്ള ബഹുരന്ധ്രതയുടെ നിമിത്തം (porosity)
എപ്പോഴും ഒരല്പം വെള്ളം ഒഴുകുന്നതിനാൽ പുറഭാഗം നന
ഞ്ഞിരിക്കകൊണ്ടു ഈ വെള്ളം ആവിയായി തീൎന്നിട്ടു ചൂടിനെ
അകറ്റി നിൎത്തുന്നതിനാൽ കൂജെക്കും അകത്തുള്ള വെള്ളത്തി
ന്നും നല്ല തണുപ്പൂ ഉണ്ടാകും.

322. മനുഷ്യന്നു പെരുത്തു ഉഷ്ണം സഹിപ്പാൻ കഴിയുന്നതു എന്തുകൊണ്ടു?

പെരുത്തു ഉഷ്ണത്തിൽ മനുഷ്യൻ സൎവ്വാംഗം വിയൎക്കുന്നതു
കൊണ്ടു ഈ വിയൎപ്പു ആവിയായി തീരേണ്ടതിന്നു പെരുത്തു
ചൂടിനെ തോലിൽനിന്നു വലിച്ചെടുക്കുന്നതിനാൽ അതിനെ
തണുപ്പിക്കും. ആകയാൽ വളരേ ക്ലേദം അടങ്ങിയിരിക്കുന്ന
വായുവിൽ നമുക്കു ഉഷ്ണം സഹിപ്പാൻ അധികം പ്രയാസം
തോന്നുന്നു; അതോ ഈ വക ആകാശം നമ്മുടെ സ്വേദത്തി
ന്റെ ഈറത്തെ കൈക്കൊള്ളാത്ത നിമിത്തമത്രേ.

328. ഉഷ്ണമുള്ള ദിവസങ്ങളിൽ പോലും കളിച്ച ഉടനേ ഏകദേശം ശീ
തം തോന്നുന്നതു എന്തുകൊണ്ടു?

നമ്മുടെ ശരീരത്തിന്മേലുള്ള വെള്ളം പെട്ടന്നു ആവിയാ
യ്ത്തീരുവാൻ തുടങ്ങുന്നതിനാൽ ശരീരത്തിൽനിന്നു വലിച്ചെടുക്കു
ന്ന അനവധി ചൂടു എടുത്തു കൈക്കൊള്ളും. അതു ശരീരത്തി
ന്റെ വിസ്താരം നിമിത്തം എത്രയും വേഗം നടക്കുന്ന പ്രവൃ
ത്തി ആകയാൽ പോയ്പോയ ചൂടിന്നു പകരം ശരീരത്തിന്നുള്ളി
ൽനിന്നു വേറേ ചൂടു വരുവാനായി സമയം ഉണ്ടാകയില്ല.

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/189&oldid=190858" എന്ന താളിൽനിന്ന് ശേഖരിച്ചത്