താൾ:CiXIV132a.pdf/188

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 168 —

317. മഴ പെയ്യുന്നതിനാൽ ആകാശം തണുക്കുന്നതു എന്തുകൊണ്ടു?

മഴത്തുള്ളികൾ ചൂടുള്ള ആകാശത്തിലും വിശേഷാൽ നി
ലത്തുവെച്ചും ആവിയായി ചമയുന്നതിനാൽ വളരേ ചൂടു ചു
റ്റുമുള്ള വായുവിൽനിന്നു അപഹരിക്കുന്നതുകൊണ്ടത്രേ.

318. തീയിൽ വെള്ളം പകരുന്നതിനാൽ കെട്ടുപോകുന്നതു എന്തു
കൊണ്ടു?

വെള്ളം തീയിൽ ആവിയായി തീരുന്നതിനാൽ ചുറ്റുമുള്ള
വായു തീ കത്തുവാൻ കഴിയാത്തവണ്ണം തണുത്തു പോവോ
ളം തന്നേ ചൂടിന്റെ അടെക്കുന്നു.

319. നനഞ്ഞിരിക്കുന്ന വിറകു നന്നായി കത്താതേ ഇരിക്കുന്നതല്ലാതേ
വേണ്ടുവോളം ചൂടും ഉണ്ടാകാത്തതു എന്തുകൊണ്ടു?

ഈ വിറകിലുള്ള ഈറം ആവിയായി തീൎന്ന ശേഷമേ തീ
നല്ലവണ്ണം കത്തുകയുള്ളൂ. ഇതിനാൽ വിറകിനെ കത്തി
പ്പാൻ വേണ്ടുന്ന ചൂടിൽ ഒരംശം പോയിപ്പോകുന്നു. അതു
കൊണ്ടു ഈ നനഞ്ഞിരിക്കുന്ന വിറകു കത്തേണ്ടതിന്നു അ
ധികം ചൂടു ആവശ്യം. കത്തുന്ന സമയത്തു എപ്പോഴും വെ
ള്ളം ആവിയായി തീരുന്നതുകൊണ്ടും ചുറ്റുമുള്ള ആകാശ
ത്തിൽനിന്നു ചൂടു ഈ ആവിയോടു ചേരുന്നതുകൊണ്ടും ഈ
ചൂടു മനുഷ്യൎക്കു നിഷ്ഫലമായി പോകും.

320. ഉഷ്ണകാലത്തിൽ പോലും വീഞ്ഞ്കുപ്പിയെ നനഞ്ഞ തുണികളെ
കൊണ്ടു പൊതിഞ്ഞു വെച്ചാൽ വീഞ്ഞിന്നു നല്ല തണുപ്പു വരുന്നതു എന്തുകൊണ്ടു?

ഈ തുണികളിലുള്ള ഈറം ഉഷ്ണത്താൽ ആവിയായ്ത്തീരേ
ണ്ടതിന്നു പെരുത്തു ചൂടു വേണം എന്നല്ലേ. ഈ ചൂടു ചു
റ്റുമുള്ള ആകാശത്തിൽനിന്നു വലിച്ചെടുക്കുന്നതിനാൽ കുപ്പി
ക്കും വീഞ്ഞിന്നും തണുപ്പു ഉണ്ടാകും. എങ്കിലും കാൎയ്യം സാ
ദ്ധ്യമായി വരേണ്ടതിന്നു ഈ തുണികളെ എപ്പോഴും മാറ്റേണ്ട
താകുന്നു. വേറേ ചില ദ്രവങ്ങൾ ആവിയായി ചമയുന്നതി

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/188&oldid=190855" എന്ന താളിൽനിന്ന് ശേഖരിച്ചത്