താൾ:CiXIV132a.pdf/183

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 163 —

വായു തെക്കോട്ടു അടിക്കുന്നതിനാലും ഭൂമിയുടെ സഞ്ചാര
ത്താലും മീനമൂലയിൽനിന്നു ഊതുന്ന കാറ്റ് ഉളവാകും.

308. നാം പാത്രത്തെ തീയിൻ അരികേ എത്രയും അടുപ്പിക്കുന്നതിനാൽ
പതെക്കുന്നതിനെക്കാൾ തീയിൽ വെച്ചാൽ അതിലുള്ള വെള്ളം അധികം വേഗം
പതെക്കുന്നതു എന്തുകൊണ്ടു?

വെള്ളം ചൂടിനെ നടത്തുന്നതിൽ അത്ര പറ്റാത്ത വസ്തു
ആകകൊണ്ടു അരികേ മാത്രം പാത്രത്തെ വെക്കുന്നതിനാൽ
തീയിലുള്ള വെള്ളത്തിന്റെ അംശം പതെച്ചുകൊണ്ടിരിക്കേ
അടിയിലുള്ള അംശത്തിൽ പക്ഷേ ശീതോഷ്ണം കാണാം. ഇ
വ്വണ്ണം വെള്ളത്തിന്നു ചൂടിനെ വ്യാപിപ്പിപ്പാൻ അല്പം കഴി
വു ഉണ്ടായതുകൊണ്ടു വെള്ളം എത്രയും താമസിച്ചു ചൂടായി
പോകും. വെള്ളത്തിന്നു വേറേ വഴി പറ്റും. അതു നാം
282-ാം ചോദ്യത്തിൽ മുന്നറിയിച്ച മൂന്നാം വഴി തന്നേ. പാ
ത്രത്തെ തീയുടെ മീതേ വെച്ചാൽ ഒന്നാമതു അടിയിലുള്ള
വെള്ളം ചൂടുപിടിച്ചു വിരിയുന്നതിനാൽ ഘനം കുറയുന്നതു
കൊണ്ടു കയറുന്നതല്ലാതേ, ഘനമുള്ള പച്ചവെള്ളവും താണു
ചൂടായിപ്പോയ ശേഷം കയറും. ഈ സഞ്ചാരത്താൽ വെള്ള
ത്തിന്നു വേഗം സമമായി ചൂടു ഉണ്ടാകും. അതിൻപ്രകാരം
ചുടു പുറപ്പെട്ടു ക്രമേണ എല്ലാ അംശങ്ങളെയും കൈക്കലാ
ക്കും എന്നല്ല വസ്തുവിന്റെ എല്ലാ അംശങ്ങളും ചൂടിൽ കൂടി
ചെല്ലുന്നതിനാൽ (Convection) വസ്തുവിന്നു ചൂടുപിടിക്കും.

II. ചൂടിനാൽ പദാൎത്ഥങ്ങളുടെ മൂന്നു വിധമായ
വ്യവസ്ഥകളിൽ ഉണ്ടായ്വരുന്ന മാറ്റങ്ങൾ.

Changes caused by Heat in the three states of Matter.

309. വസ്തുക്കളുടെ മൂന്നു വിധമായ വ്യവസ്ഥകൾ ചൂടിനാൽ ഭേദിക്കുന്ന
തു എന്തുകൊണ്ടു?

11*

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/183&oldid=190846" എന്ന താളിൽനിന്ന് ശേഖരിച്ചത്