താൾ:CiXIV132a.pdf/182

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 162 —

ചൂടായി തീരുവാൻ പാടില്ല; വീതിപോരാ എന്നു വരികിൽ
താഴേ പുതിയ ആകാശം വേണ്ടുവോളം പ്രവേശിക്കയില്ല.

306. ഒരു മുറിയെ തീക്കലത്താൽ നല്ലവണ്ണം ചൂടാക്കിയ ശേഷം വാതിൽ
തുറന്നു ഒരു വിളക്കു എടുത്തു വാതിലിൻ മേൽഭാഗത്തു വെച്ചാൽ ജ്വാല പുറത്തേ
ക്കു തിരിയുകയും വിളക്കു താഴേ വെച്ചാൽ ജ്വാല മുറിയുടെ അകത്തു പ്രവേ
ശിക്കയും ചെയ്യുന്നതു എന്തു കൊണ്ടു?

വാതിൽ തുറക്കുന്നതിനാൽ ഒരു മാതിരി കാറ്റൂട ഉണ്ടാ
കും. പുറത്തുള്ള ശീതവും ഘനവുമുള്ള വായു വാതിലിൻ
കീഴ്ഭാഗത്തുടേ പ്രവേശിച്ചിട്ടു മുറിയിലുള്ള ചൂടായവായുവി
ലൊരു അംശത്തെ മേലോട്ടു ഉന്തി വാതിലിൻ മേൽഭാഗത്തൂ
ടേ പുറത്താക്കും. മുറിയിൽ എവിടേ എങ്കിലും ഒരു ദ്വാരം ഉ
ണ്ടെങ്കിൽ അവിടേ ഈ വക കാറ്റൂട (സഞ്ചാരം) ഉളവാകും.
ഇതു മുറിയിൽ പുതിയവായു ചെല്ലേണ്ടതിന്നു എത്രയും ആ
വശ്യമായ കാൎയ്യമാകുന്നു.

307. കടല്പുറത്തു കരക്കാറ്റും കടല്ക്കാറ്റും ഊതുന്നതു എന്തുകൊണ്ടു?

പകൽസമയത്തു ഭൂമി കടലിനെക്കാൾ അധികം ചൂടു
കൈക്കൊണ്ടിട്ടു കരയുടെ മീതേ ചൂടുള്ളവായു കയറിയ ശേഷം
അതിന്നു പകരം കടലിൽനിന്നു തണുപ്പുള്ള കാറ്റു അതു ഉ
ണ്ടായിരുന്നിടത്തു വന്നു നിറയുന്നതിനാൽ കടല്ക്കാറ്റു ഉളവാ
കും. രാത്രിയിലോ കടൽ പകൽസമയത്തു കൈക്കൊണ്ട ചൂടി
നെ വിടുന്നതുകൊണ്ടു സമുദ്രത്തിൽ മീതേയുള്ള വായുവിന്നു
അധികം ചൂടുണ്ടാകും. അതു കയറി അതിന്നുപകരം ഘനമേറി
യ വായു കരയിൽനിന്നു ചെല്ലുന്നതിനാൽ കരക്കാറ്റു ഊതും.
അങ്ങിനേ തന്നേ മദ്ധ്യരേഖയുടെ സമീപത്തു എത്രയും ചൂടു
ള്ള വായു കയറി ധ്രുവത്തിലേക്കു ചെല്ലുന്നതിനാലും ഭൂമി പ
ടിഞ്ഞാറു നിന്നു കിഴക്കോട്ടു സഞ്ചരിക്കുന്നതിനാലും കന്നിമൂല
യിൽനിന്നു. ഊതുന്ന കാറ്റു ഉണ്ടാകും. ഇങ്ങിനേ വായു ഒഴിയു
ന്ന സ്ഥലത്തെ നിറെക്കേണ്ടതിന്നു ധ്രുവത്തിൽനിന്നു ശീതമുള്ള

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/182&oldid=190844" എന്ന താളിൽനിന്ന് ശേഖരിച്ചത്