താൾ:CiXIV132a.pdf/180

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 160 —

തോടുകൊണ്ടു അടെക്കപ്പെട്ട വായു തീയിൽ വിരിഞ്ഞി
ട്ടു പുറത്തേക്കു പോകുമ്പോൾ തോലിനെ പൊട്ടിച്ചു കളയും.

300. വിറകു കത്തുന്ന സമയത്തു കിറുകിറുത്തു പൊരികൾ തെറിക്കുന്നതു
എന്തുകൊണ്ടു?

വിറകിൻ അകത്തു ദ്വാരങ്ങളിൽ ഉള്ള വായു തീയാൽ
വിരിഞ്ഞു പുറത്തേക്കു പോവാൻ ശ്രമിക്കുമളവിൽ വിരോ
ക്കുന്ന മരത്തിന്റെ ചെറിയ കഷണങ്ങളെ തെറിപ്പിച്ചു ക
ളയും.

301. ഒരു വസ്തിയിൽ അല്പം വായു മാത്രം അടങ്ങിയിരിക്കുന്നെങ്കിലും
അതു ചുട്ടുള്ള സ്ഥലത്തിൽ വെച്ചാൽ വീൎക്കുന്നതു എന്തുകൊണ്ടു?

ചൂടിനാൽ വായു വിരിഞ്ഞു കഴിയുന്നേടത്തോളം വലിയ
സ്ഥലത്തെ നിറെക്കുവാൻ ശ്രമിക്കുന്നതിനാൽ വസ്തിയും വി
രിയേണം.

302. ഒരു തംബ്ലേർ മറിച്ചു തീയിൽ പിടിച്ച ശേഷം കമിഴ്ത്തി കൈയിൽ
നിൎത്തിയാൽ വീണ്ടും കൈയിൽനിന്നു എടുപ്പാൻ അല്പം പ്രയാസം തോന്നുന്നതു
എന്തുകൊണ്ടു?

തംബ്ലേറിലുള്ള വായു തീയിൽ വെച്ചു വളരേ വിരിഞ്ഞിട്ടു
കുറേ പുറത്തേക്കു പോയ ശേഷം തംബ്ലേറിൽ ശേഷിക്കുന്ന
വായു വളരേ നേൎമ്മയായിരിക്കുന്നതുകൊണ്ടു പുറമേയുള്ള ആ
കാശം തംബ്ലേറിലുള്ള വായുവിനെക്കാൾ അധികം അമൎത്തും.
കൈയിൻ തടസ്ഥം നിമിത്തം ആകാശത്തിന്നു തംബ്ലേറിൽ
പ്രവേശിപ്പാൻ പാടില്ലായ്കകൊണ്ടു പുറമേയുള്ള ആകാശ
ത്തിന്റെ ഘനം എല്ലാം തംബ്ലേറിന്മേൽ അമൎത്തുന്നു;
തംബ്ലേർ എടുക്കേണമെങ്കിൽ ഈ ആകാശത്തിന്റെ ഘന
ത്തെ വിരോധിച്ചു ജയിപ്പാൻ ആവശ്യം. അങ്ങിനേ തന്നേ
തോൽ അല്പം മുറിച്ച ശേഷം ചോരയെ വലിച്ചെടുക്കേണ്ട
തിന്നു വൈദ്യന്മാർ കണ്ണാടികൊണ്ടുള്ള മണികളെ ചൂടാക്കി
മുറിവുകളിൽ വെക്കും. മണികളിലുള്ള വായു തണുത്തു ചൂളി
യാൽ ഒരു രിക്തത ഉളവാകുന്നതുകൊണ്ടു പുറമേയുള്ള ആകാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/180&oldid=190841" എന്ന താളിൽനിന്ന് ശേഖരിച്ചത്