താൾ:CiXIV132a.pdf/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

XIV മുഖവുര.

സ്പഷ്ടമാകുന്നു, എന്നാൽ മേലോട്ടു പോയ കല്ലു ആകാശത്തിൽ നില്ക്കാതേ വീഴു
ന്നതു മനുഷ്യന്നു സ്വാധീനമല്ലാത്ത ഒരു ശക്തി ഉള്ളതുകൊണ്ടാകുന്നു (ഭൂവാകൎഷ
ണം ഒരു ദൃഷ്ടാന്തം. 87–94-ാം ചോദ്യങ്ങൾ നോക്കുക). പ്രകൃതിയിലേ ഒരു മാ
റ്റം വരുത്തുന്ന ഹേതുവിന്നു ബലം (ശക്തി) എന്നു പറയാം. പ്രകൃതിയിൽ അ
നേകശക്തികൾ വ്യാപരിക്കുന്നു എന്നു തോന്നുന്നെങ്കിലും സൂക്ഷ്മമായി നോക്കു
മ്പോൾ ഒരൊറ്റ ശക്തിയാൽ തന്നേ പല മാറ്റങ്ങൾ ഉണ്ടായി വരുന്നതുകൊണ്ടു
പല മാറ്റങ്ങളെ വരുത്തുന്ന ചില ശക്തികളെക്കുറിച്ചു മാത്രം നാം പ്രകൃതിശാസ്ത്ര
ത്തിൽ പറഞ്ഞു കാണുന്നു.

§ 7. പ്രകൃതിയിലുള്ള എല്ലാ പദാൎത്ഥങ്ങളെയും അവയുടെ മാറ്റങ്ങളെയും
ആ മാറ്റങ്ങളാലുളവാകുന്ന സംഗതികളെയും പ്രകൃതിശാസ്ത്രത്തിൽ വിവരിച്ചു
കാണുന്നു.

§ 8. എന്നാൽ ഇവ ഒക്കയും ഒരൊറ്റ ശാസ്ത്രത്തിൽ അടക്കുവാൻ പാടില്ല;
ഈ അസംഖ്യവസ്തുക്കളെ വകതിരിച്ചു ക്രമപ്പെടുത്തേണ്ടതു ആവശ്യമാകുന്നു. പ
ദാൎത്ഥങ്ങളെ പരിശോധിച്ചു അവയെ വിവരിക്കുന്ന ശാസ്ത്രത്തിനു പ്രകൃതിവ
ൎണ്ണന (Natural History) എന്നും പദാൎത്ഥങ്ങളിൽ ഉളവാകുന്ന മാറ്റങ്ങളെ തെളി
യിക്കുന്ന ശാസ്ത്രത്തിന്നു പ്രകൃതിവിദ്യ (Natural Philosophy) എന്നും പേർ പറ
യാം. ഇതിൽ പ്രകൃതിവൎണ്ണന തന്നേ മൂന്നു ശാസ്ത്രങ്ങളായി വിഭാഗിച്ചിരിക്കുന്നു.
പ്രകൃതിയിലേ പദാൎത്ഥങ്ങളെ എല്ലാം ഒപ്പിച്ചു നോക്കുമ്പോൾ അവ തമ്മിൽ വള
രേ ഭേദപ്പെട്ടു കാണുന്നെങ്കിലും അവയിൽ പലതും മിക്കവാറും സമാനഗുണമുള്ള
വയായി കാണും. ചില പദാൎത്ഥങ്ങളുടെ വസ്തു ഒരു മാതിരി അത്രേ. ഇവയിൽ
പ്രത്യേകവിഷയത്തിന്നായി ഉപയോഗിക്കുന്ന അവയവങ്ങളെ തമ്മിൽ വേർ
തിരിപ്പാൻ പാടില്ല. കമ്മായത്തിന്റെയോ വെള്ളിയുടെയോ ചെറിയൊരു അം
ശവും വലിയ ഒരു അംശവും മാതിരിയിൽ ഒന്നത്രേ. ഈ വക പദാൎത്ഥങ്ങൾക്കു
ധാതുക്കൾ (ഖനിജങ്ങൾ) എന്നും അവയെ വൎണ്ണിക്കുന്ന ശാസ്ത്രത്തിനു ധാതുവാദ
ശാസ്ത്രം (ഖനിജശാസ്ത്രം) (Mineralogy) എന്നും പേർ പറയാം. ലോഹാദികൾ്ക്കും
സസ്യങ്ങൾ്ക്കും തമ്മിൽ എത്രയോ വലിയ ഭേദമുണ്ടു. ഒരു സസ്യത്തിന്നു തന്നേ പ
ല അംശങ്ങളും അവെക്കു തമ്മിൽ വളരേ വ്യത്യാസങ്ങളും ഉള്ളതു കൂടാതേ ഓരോ
അംശവും പ്രത്യേകമായ പ്രവൃത്തിക്കു ഉതകുന്നു. സസ്യങ്ങൾ സ്ഥാവരങ്ങളാ
യിരുന്നാലും ഭൂതക്കണ്ണാടികൊണ്ടു അവയുടെ ഓരോ അവയവത്തിന്നുള്ളിൽ നോ
ക്കുമ്പോൾ അവയിൽ ഒരു വക നീർ കയറുകയും ഇറങ്ങുകയും ചെയ്യുന്നതു കാണു
ന്നുണ്ടല്ലോ. അതു ഒരു ചൈതന്യത്തെ സൂചിപ്പിക്കുന്നതല്ലാതേ സസ്യങ്ങളുടെ വ

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/18&oldid=190492" എന്ന താളിൽനിന്ന് ശേഖരിച്ചത്