താൾ:CiXIV132a.pdf/179

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 159 —

വലുതായി ഭവിക്കുമായിരുന്നു എങ്കിലും വെള്ളത്തിന്റെ പ്രമാ
ണം 4°C എന്ന ശീതം തൊട്ടു വേറേ വസ്തുക്കളുടേതുപോലേ ഇനി
കുറഞ്ഞു പോകാതേ വിരിയുന്നതുകൊണ്ടു ശീതമുള്ള വെള്ളം
മീതേ നിന്നു ഇവിടേ ഒന്നാമതു കട്ടിയായി പോകേണം. ഈ
കാൎയ്യത്തിൽ നാം എത്രയും ആവശ്യമായ ഒരു ക്രമക്കേടു കാ
ണുന്നു. പ്രകൃതിക്കു ഒരു ആവശ്യത കണ്ടിട്ടു തന്നാലേ വല്ല
തും മാറ്റുവാനും മനുഷ്യരുടെ ഗുണത്തിന്നായി ചിന്തിപ്പാനും
അശേഷം കഴിയായ്കയാൽ ഈ പ്രകൃതിയുടെ നിയമങ്ങളുടെ
പിമ്പിൽ അവയെ നിശ്ചയിച്ചു ആവശ്യം ഉണ്ടെങ്കിൽ മാറ്റു
വാൻ പ്രാപ്തനായ ഒരു ആത്മാവു ആലോചിച്ച വ്യാപരിക്കു
ന്നു എന്നു തെളിയുന്നു.

297. തീരേ നിറഞ്ഞിരിക്കുന്ന ഒരു പാത്രത്തിലേ വെള്ളത്തെ ചൂടാക്കു
മ്പോൾ വെള്ളം കവിഞ്ഞു ഒഴുകുന്നതു എന്തുകൊണ്ടു?

ചൂടാക്കുന്നതിനാൽ വെള്ളം വിരിഞ്ഞു കൊള്ളുവാൻ പാ
ത്രത്തിൽ സ്ഥലം ഇല്ലായ്കയാൽ വഴിഞ്ഞു പോകും, പാത്ര
ത്തെ തീയിൽനിന്നു എടുത്താൽ വെള്ളം തണുത്തു വീണ്ടും
ചുരുങ്ങിപ്പോകും.

298. ഘൎമ്മമാത്രയിലേ രസം ഉഷ്ണത്താൽ കയറുകയും ശീതത്താൽ ഇറ
ങ്ങുകയും ചെയ്യുന്നതു എന്തുകൊണ്ടു?

മറ്റുള്ള വസ്തുക്കളെ പോലേ രസവും ഉഷ്ണത്താൽ വിരി
ഞ്ഞു കുഴലിൽ കയറുകയും അങ്ങിനേ തന്നേ ശീതത്താൽ ര
സവും ചൂളി കുഴലിൽ താണു പോകയും ചെയ്യും. ഇപ്രകാ
രം തന്നേ മറ്റുള്ള ദ്രവങ്ങളും വിരിയുകയും ചുരുങ്ങുകയും ചെ
യ്യുന്നെങ്കിലും രസം മാത്രം ശീതോഷ്ണങ്ങളാൽ എപ്പോഴും സ
മമായി വിരിയുകയും ചൂളുകയും ചെയ്യും.

299. പറങ്കി അണ്ടി തീയിൽ ഇട്ടാൽ ഒരു ശബ്ദം ഉണ്ടായിട്ടു തോടു പൊ
ട്ടുന്നതു എന്തുകൊണ്ടു?

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/179&oldid=190839" എന്ന താളിൽനിന്ന് ശേഖരിച്ചത്