താൾ:CiXIV132a.pdf/178

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 158 —

തിന്നും ചുരുങ്ങേണ്ടതിന്നും വേണ്ടുവോളം സ്ഥലം ഉണ്ടാം.
അങ്ങിനേ തീവണ്ടിയുടെ ഇരിമ്പുപാതകളുടെ കഷണങ്ങളെ
തമ്മിൽ കൊള്ളിച്ചു ചേൎക്കുവാൻ പാടില്ല.

295. വിലാത്തിയിൽ ഒരു പാത്രത്തിൽ പകരുന്ന വെള്ളം കട്ടിയായി ച
മയുനെങ്കിൽ പാത്രം പൊട്ടിപ്പോകുന്നതു എന്തുകൊണ്ടു?

വെള്ളം കട്ടിയായി പോകുന്ന സമയത്തിൽ വിരിഞ്ഞു
തെറ്റിപ്പോവാൻ വഴി ഇല്ലായ്കകൊണ്ടു പാത്രം പൊട്ടും. പാ
റകളെ പോലും പിളൎക്കുവാൻ കുട്ടിയായ്ത്തീരുന്ന വെള്ളത്തിന്നു
വേണ്ടുവോളം ബലം ഉണ്ടു.

296. വിലാത്തിയിൽ ശീതകാലത്തിൽ പുഴകളിലും കുളങ്ങളിലും വെള്ളം
അടിയോളം കട്ടിയായി പോകാത്തതു എന്തുകൊണ്ടു?

വെള്ളം 4°C വരേ തണുത്തു പോകുമ്പോൾ ഉത്തമനൈ
ബിഡ്ഡഡ്യമുണ്ടായി തീരും. അധികം തണുത്തു പോകുമ്പോഴോ
വെള്ളം വിരിഞ്ഞു ഘനം കുറയുന്നതുകൊണ്ടു ശീതമുള്ള വെ
ള്ളം എപ്പോഴും മീതേ ഇരിക്കും. അധികമായ ശീതത്താൽ ക
ട്ടിയായി ചമയാം. ഇവ്വണ്ണം അധികം ചൂടുള്ള വെള്ളം താഴേ
ഇരിക്കുന്നതിനാൽ മീതേയുള്ള കട്ടിയായ വെള്ളം ഒരു മൂടിയാ
യി ശീതം താഴോട്ടും പ്രവേശിക്കുന്നതിനെ തടുക്കുന്നു പോലും.
വെള്ളത്തിന്നു ഈ വിശേഷത ഇല്ലെങ്കിൽ വെള്ളത്തിന്റെ
ഘനം 0°C വരേ വൎദ്ധിച്ചു പുഴകളും കുളങ്ങളും അടിയോളം ക
ട്ടിയായി പോകുമായിരുന്നു. അതെങ്ങിനേ എന്നു ചോദി
ച്ചാൽ മീതേയുള്ള വെള്ളം തണുത്തു ഘനം ഏറി താണു
പോയശേഷം അതിൻമീതേയുള്ള വെള്ളം പിന്നേ അപ്രകാരം
ചെയ്യും. അങ്ങിനേ വെള്ളം എല്ലാം 0°C വരേ തണുത്തുപോകു
വോളം അതു ഇറങ്ങുകയും കരേറുകയും ചെയ്യേണം. ഒടുക്കം
വെള്ളം ഒന്നാമതു അടിയിൽ കുട്ടിയായി തീൎന്നിട്ടു ക്രമേണ എല്ലാം
ഈ രൂപം എടുത്തെന്നു വന്നാൽ ആ രാജ്യങ്ങളിൽ കഷ്ടം എത്ര

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/178&oldid=190837" എന്ന താളിൽനിന്ന് ശേഖരിച്ചത്