താൾ:CiXIV132a.pdf/177

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 157 —

ക്കുന്ന വെള്ളത്തിൽ ഇട്ട രസം കയറിയ വിന്ദുവിൽ 212 എന്നു
കുറിച്ച തോതിനെ 212 ഇലികളായി വിഭാഗിച്ചു. ഈ യന്ത്രത്തെ
കട്ടിയായ വെള്ളത്തിൽ ഇട്ടാൽ രസം 32 ഇലിയോളം കയറും.

292. വണ്ടിയുടെ ചക്രത്തിന്നു ചുട്ടുപഴുപ്പിച്ച പട്ട ഇടുന്നതു എന്തുകൊണ്ടു?

പഴുത്ത ഇരിമ്പു വിരിഞ്ഞിരിക്കുന്നതുകൊണ്ടു ഈ അവസ്ഥ
യിൽ പട്ട തറെച്ചാൽ ആറി തണുക്കുമ്പോൾ ചക്രത്തോടു ന
ല്ലവണ്ണം പറ്റും. ആണികൾ ശീതമായിരിക്കേണം: പഴുത്ത
ആണികളെ തറെച്ചാൽ തണുത്തുപോയശേഷം അവ ചുരു
ങ്ങി ഇളകി പുറത്തു വീഴും.

293. ഒരു തംബ്ലേരിൽ പെട്ടന്നു ചൂടുവെള്ളം പകരുമ്പോൾ അതു പൊ
ട്ടുന്നതു എന്തുകൊണ്ടു?

ചൂടുവെള്ളത്താൽ കണ്ണാടിയും വിരിയും. ചുറ്റുവട്ടത്തെ
ക്കാൾ അടിക്കു അധികം ചൂടു തട്ടുന്നതുകൊണ്ടു തംബ്ലേരി
ന്റെ നാനാഭാഗങ്ങളും ഒരു പോലേ വിരിയാതേ അണുക്കൾ
തമ്മിൽ വേർപിരിഞ്ഞു കണ്ണാടി പൊട്ടിപ്പോകും. അപ്രകാ
രം തന്നേ തംബ്ലേർ ചൂടുള്ള തീക്കലത്തിന്മേൽ വെക്കുമ്പോഴും
പൊട്ടിപ്പോകും. പൊട്ടിപ്പോകാതേ ഇരിക്കേണ്ടതിന്നു കടലാ
സ്സിന്മേൽ വെച്ചാൽ മതി. കടലാസ്സ് ചൂടിനെ നല്ലവണ്ണം
നടത്തായ്കയാൽ തംബ്ലേർ ക്രമേണ ചൂടുപിടിച്ചു ഒരു പോ
ലേ വ്യാപിക്കും.

294. നാകംകൊണ്ടു പുര തകിടടികമ്പോൾ നാകത്തിന്റെ തകിടുകളെ
തമ്മിൽ വിളക്കുവാൻ കഴിയാത്തതു എന്തുകൊണ്ടു?

ഉഷ്ണകാലത്തിൽ നാകവും വിരിയുന്നതുകൊണ്ടു തകിടുക
ൾക്കു വിസ്തരിച്ചു പോവാൻ സ്ഥലം ഇല്ലെങ്കിൽ വളഞ്ഞിട്ടു
ശീതകാലത്തിൽ ചുരുങ്ങി പൊട്ടിപ്പോകും. അതുകൊണ്ടു ര
ണ്ടു തകിടുകളുടെ അറ്റങ്ങളിൽ ഒന്നു മേലോട്ടും മറ്റേതു കീ
ഴോട്ടും വളെച്ചു അവയെ തമ്മിൽ ചേൎക്കുന്നെങ്കിൽ വിരിയേണ്ട

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/177&oldid=190836" എന്ന താളിൽനിന്ന് ശേഖരിച്ചത്