താൾ:CiXIV132a.pdf/175

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 155 —

പത്താം അദ്ധ്യായം.

ചൂടിനാൽ ഉളവാകുന്ന മാറ്റങ്ങൾ.

The effects of Heat.

"ഉൾക്കാമ്പുരുക്കി ചമെക്കായ്ക."
"അവൻ (ദൈവം) ഇരുന്നിട്ടു ഉരുക്കി വെ
ള്ളിയെ ശുദ്ധിവരുത്തും; അവൻ അവരെ
പൊന്നിനെ പോലേയും വെള്ളിയെ പോ
ലേയും നിൎമ്മലമാക്കുകയും ചെയ്യും."

I. വിരിവു Expansion by Heat.

291. ഘൎമ്മമാത്ര (Thermometer) എന്നതു എന്തു?

വസ്തുക്കൾ ചൂടിനാൽ വിരിയുന്നതത്രേ ചൂടിന്റെ പ്രധാ
നഫലം. ചൂടിനാൽ വസ്തുക്കൾ വിരിയുന്നതും ശീതത്താൽ
ചുരുങ്ങുന്നതും നാം അനുഭവത്താൽ അറിയുന്നു. (28-ാം ചോ
ദ്യം ഇതിന്നു വിരോധമായി നില്ക്കയില്ല എന്തുകൊണ്ടു?) വെള്ള
ത്തിൽമാത്രം നാം ഒരു വിധം ക്രമക്കേടിനെ കാണുന്നു. അ
തെങ്ങിനേ എന്നു ചോദിച്ചാൽ വെള്ളത്തിന്നു 4 ഇലി (4 degrees
Celsius) ചൂടുള്ളപ്പോൾ ഏറ്റവും ചുരുങ്ങിയിരിക്കുന്നു. ഇവിടം
മുതൽ അധികം ചൂടാക്കയോ തണുപ്പിക്കയോ ചെയ്യുന്നെങ്കിൽ
വെള്ളം വിരിഞ്ഞു ഘനം കുറഞ്ഞുപോകും. അതിൻനിമി
ത്തം വെള്ളത്തെക്കാൾ കട്ടിയായ വെള്ളം ഘനം കുറഞ്ഞുതാ
കുന്നു. (296 നോക്ക). ചൂടിനാൽ വസ്തുക്കൾ വിരിയുന്നതു ശാ
സ്ത്രികൾ കണ്ടിട്ടു എത്ര ചൂടുണ്ടു എന്നു നിശ്ചയിക്കേണ്ടതിന്നു
ഓരോ യന്ത്രങ്ങളെ സങ്കല്പിച്ചു. ഇതിന്നായി വിശേഷാൽ നല്ല
ക്രമത്തിൽ ചൂടിന്റെ അല്പമായ ഭേദത്താൽ അധികം വിരി
യുന്ന വസ്തുക്കൾ ഉചിതമുള്ളവയാകുന്നു. രസം, ജലയാവി,

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/175&oldid=190833" എന്ന താളിൽനിന്ന് ശേഖരിച്ചത്