താൾ:CiXIV132a.pdf/163

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 143 —

വന്ന പ്രകാശത്തിൽനിന്നു ഒരല്പം നീങ്ങി കൊള്ളിയുടെ അ
റ്റത്തുള്ള വസ്തുവിനോടു ചേരുന്നതിനാൽ അഗ്നി ഉളവാ
കുന്നു.

261. വണ്ടിയുടെ അച്ചുകൾക്കു കീൽ തേക്കുന്നതിന്നു ആവശ്യം എന്തു
കൊണ്ടു?

ചക്രങ്ങൾ തിരിയുന്നതുകൊണ്ടു വളരേ ഉരസൽ ഉണ്ടാ
കുന്നതിനാൽ ചൂടുണ്ടാകും. ഇതു അധികം ആയി പോയാൽ
അച്ചിന്നും ചക്രത്തിന്നും തീ പിടിക്കും. ഈ ഉരസലിനെ
കുറക്കേണ്ടതിന്നു കീൽ ഇടുകയോ എണ്ണതേക്കുകയോ ചെയ്യു
ന്നതു നന്നു.

262. ഒരു കയറു പിടിച്ചു വേഗം ഇറങ്ങുമ്പോൾ കൈ പൊള്ളുന്നതു
എന്തുകൊണ്ടു?

വേഗം ഇറങ്ങുന്നതിനാൽ കയറ്റിന്നും കൈക്കും തമ്മിൽ
വളരേ ഉരസൽ ഉണ്ടാകുന്നതുകൊണ്ടു ചൂടു ഉളവായി കൈ
പൊള്ളും. ഇവ്വണ്ണം തീക്കൊണ്ടു വേദന മാത്രമല്ല പൊക്കുള
പോലും ഉണ്ടായ്വരാം. വേഗതയും കയറ്റിന്റെ നീളവും
വൎദ്ധിക്കുന്തോറും ഉരസലും ചൂടും വേദനയും അധികമായി തീരും.

263. പുതിയ കുമ്മായത്തെ നീറ്റുമ്പോൾ വെള്ളം പതെക്കുന്നതു എന്തു
കൊണ്ടു?

നാം കീമശാസ്ത്രത്തിൽനിന്നു അറിയുംപ്രകാരം ഒരു പു
തിയ പദാൎത്ഥത്തെ ജനിപ്പിക്കേണ്ടതിന്നു രണ്ടു പദാൎത്ഥങ്ങൾ
തമ്മിൽ ചേരുമ്പോൾ എപ്പോഴും ചൂടുണ്ടാകും. കക്കയും വെ
ള്ളവും തമ്മിൽ ചേരുന്നതിനാൽ കുമ്മായം എന്ന പുതിയ
പദാൎത്ഥം ഉളവായിട്ടു പെരുത്തു ചുടുണ്ടാകും. കക്ക ഈ വെ
ള്ളത്തെ പരിഗ്രഹിച്ചപ്രകാരം കക്ക നീറ്റുന്നതിനാൽ അറി
യാം; പുതിയ വസ്തു മുഴുവനും ഉണങ്ങിയിരിക്കകൊണ്ടു വെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/163&oldid=190809" എന്ന താളിൽനിന്ന് ശേഖരിച്ചത്