താൾ:CiXIV132a.pdf/158

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 138 —

ൾവാൻ കഴിയും. സ്വരമേളത്തിലോ ധ്വനിജങ്ങളായ കുലു
ക്കങ്ങൾ മാത്രമല്ല നാദങ്ങളുടെ ഐക്യതയും ഒരു പ്രധാന
കാൎയ്യമാണ്. ഓരോ സ്വരം രാഗത്തിന്റെ മൂലസ്വരമായി നി
ല്ക്കാമല്ലോ. ഈ മൂലസ്വരത്തെക്കാൾ 3, 4, 5… വട്ടം അധി
കം കുലുക്കങ്ങളാൽ ഉളവാകുന്ന സ്വരം എപ്പൊഴും മൂലസ്വര
ത്തോടു നല്ലവണ്ണം മേളിക്കും. അങ്ങിനേ തന്നേ 3/2, 5/4, 4/3, 5/3
പ്രാവശ്യം അധികം കുലുക്കങ്ങളെക്കൊണ്ടു ഉണ്ടായി വരുന്ന
രാഗത്തിന്റെ അഞ്ചാമത്തതും മൂന്നാമത്തതും നാലാമത്തതും
ആറാമത്തതുമായ സ്വരങ്ങൾ മൂലസ്വരത്തോടു നല്ല വണ്ണം
ഒക്കും. രണ്ടു സ്വരങ്ങളെ തമ്മിൽ ചേൎക്കുന്നതിനാൽ കേൾ്വി
ക്കു ഇമ്പമില്ലെങ്കിൽ അസൌമ്യസ്വരങ്ങൾ ഉളവാകും.

256. നിളമുള്ള കുഴൽകൊണ്ടു കറുതായ കുഴലിനെക്കാൾ താണശബ്ദം
പുറപ്പെടുവിപ്പാൻ കഴിയുന്നതു എന്തുകൊണ്ടു?

ശബ്ദം പ്രത്യേകമായി കുഴലിൽ അടങ്ങിയി
രിക്കുന്ന വായുവിനെക്കൊണ്ടു ഉളവാകുന്നത
ല്ലാതേ ഒരു സ്വരത്തിന്റെ ഉയൎച്ചയും താഴ്ചയും
ഒരു വിനാഴികയിൽ ഉണ്ടാകുന്ന കുലുക്കഭേദങ്ങ
ളാലും ഉണ്ടായ്വരുന്നതാണ്. കുഴലിന്റെ നീ
ളം വൎദ്ധിക്കുന്തോറും കുലുക്കങ്ങളുടെ എണ്ണവും
കുറയും എന്നും കുഴലിന്റെ നീളം കുറയുന്നേടത്തോളം കുലു
ക്കങ്ങളുടെ സംഖ്യയും വൎദ്ധിക്കും എന്നും വിചാരിച്ചാൽ നീള
മുള്ള കുഴലിൽ താണശബ്ദം ഉത്ഭവിക്കുന്നതു സ്പഷ്ടമല്ലോ. ഒ
രു കുഴലിൽ അടെപ്പാനും തുറപ്പാനും തക്കതായ ദ്വാരങ്ങൾ തു
ളെച്ചാൽ തുറന്നിരിക്കുന്ന ഒന്നാം ദ്വാരം കുഴലിന്റെ അറ്റം
എന്നു വിചാരിക്കേണ്ടി വരും. ഇവ്വണ്ണം ദ്വാരങ്ങളെ തുറക്ക
യും അടെക്കയും ചെയ്യുന്നതിനാൽ ശബ്ദത്തെ ഉയൎത്തുവാ
നും താഴ്ത്തുവാനും കഴിയും എന്നതു തെളിയുമല്ലോ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/158&oldid=190799" എന്ന താളിൽനിന്ന് ശേഖരിച്ചത്