താൾ:CiXIV132a.pdf/157

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 137 —

ൽ വല്ലതും വഷളായി പോയാൽ ഇളക്കം ശബ്ദമായി ചമയു
വാൻ പാടില്ലല്ലോ. വിശേഷാൽ മജ്ജാതന്തുക്കളുടെ ശക്തി
പോയ്പോകയോ അന്തഃകൎണ്ണം ഇല്ലാതിരിക്കയോ ചെയ്താൽ
കേൾ്പാൻ അശേഷം പാടില്ലാതേ വരും. ചെവിക്കുന്നിയും
അതിൻ പിമ്പിൽ കിടക്കുന്ന മൂന്നു എല്ലകളും പൊയ്പോയാ
ലും കേൾ്വിക്കുറവു വളരേ വരുന്നെങ്കിലും ഇനിയും കേൾ്പാൻ
കഴിവുണ്ടു.

255. ഒരു തടിച്ച ചരടിനെയും നേൎമ്മയായ ചരടിനെയും മീട്ടുമ്പോൾ
തടിച്ച ചരടിൽനിന്നു താണ നാദം പുറപ്പെട്ടുകയും ഈ ചരടിനെ തന്നേ അധി
കം വലിച്ചശേഷം അതു അധികം ഉയൎന്ന ധ്വനിയെയും ചുരുക്കിയാൽ അധി
കം താണ ശബ്ദത്തെയും പുറപ്പെടുവിക്കയും ചെയ്യുന്നതു എന്തുകൊണ്ടു?

ഒരു വിനാഴികയിൽ നമ്മുടെ ചെവിയിൽ എത്തുന്ന ശ
ബ്ദത്തിൻ തിരകളുടെ സംഖ്യപ്രകാരം ഉയൎന്ന ശബ്ദമോ താ
ണ ശബ്ദമോ കേൾക്കും. അതുകൊണ്ടു ഒരു ചരടു വേഗം അ
നങ്ങുന്നേടത്തോളം ധ്വനിയും ഉയൎന്നിരിക്കും. ഈ ചരടു നേ
ൎക്കയും ചുരുങ്ങുകയും ചെയ്യുന്നേടത്തോളം വേഗം അനങ്ങു
ന്നതു കൊണ്ടു ചോദ്യത്തിന്നു ഉത്തരം പറവാൻ പ്രയാസമി
ല്ല. രാഗത്തിൽ എട്ടാം സ്വരം ഒന്നാം സ്വരത്തോടു ഒക്കുകയി
ല്ലയോ? ഈ എട്ടാം സ്വരം കിട്ടേണ്ടതിന്നു ഒന്നാം സ്വരത്തി
നായി വേണ്ടുന്ന കുലുക്കങ്ങളുടെ ഇരട്ടിച്ച സംഖ്യ ആവശ്യം.
ഒരു വിനാഴികയിൽ ഉളവാകുന്ന കുലുക്കങ്ങൾ 30–50 മുതൽ
5000–9000 വരേ മാത്രമേ നമുക്കു വ്യക്തസ്വരമായി കൈക്കൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/157&oldid=190797" എന്ന താളിൽനിന്ന് ശേഖരിച്ചത്