താൾ:CiXIV132a.pdf/154

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 134 —

ശബ്ദം കേൾ്പാൻ തക്കവണ്ണം രംഗസ്ഥലങ്ങളെയും പള്ളികളെ
യും പണിയിക്കരുതു!

252. വളരേ ദൂരത്തിൽനിന്നു സംസാരിക്കേണ്ടതിന്നു കപ്പിത്താന്മാർ ഒരു
വൎത്തമാനക്കുഴൽ (Speaking trumpet) പ്രയോഗിക്കുന്നതു എന്തുകൊണ്ടു?

ഈ കുഴലിന്നു ഒരു വലിയ നാളത്തിന്റെയോ കാ
ഹളത്തിന്റെയോ രൂപം ഉണ്ടു. ഇതിലൂടേ സംസാ
രിക്കുമ്പോൾ ഉള്ളിലേ ഭാഗങ്ങൾ്ക്കു തട്ടുന്ന ശബ്ദത്തി
ന്റെ തിരകൾ അവിടേനിന്നു മടങ്ങീട്ടു എല്ലാ തിരക
ളും ഏകദേശം ഒരുമിച്ചു ഒരു ദിക്കിലേക്കു ചെല്ലുന്നതി
നാൽ വളരേ ശക്തിപ്രാപിക്കും. കുഴൽകൂടാതേ സംസാ
രിക്കുന്നെങ്കിൽ തിരകൾ നാലുദിക്കിലും ചെല്ലുന്നതു
കൊണ്ടു അത്ര ശക്തി ഇല്ല. (Telephon ദുരശ്രവണയന്ത്രം നോ
ക്കുക). ഈ കുഴൽ ശബ്ദങ്ങളെ കൈക്കൊള്ളേണ്ടതിന്നും ഉ
പകരിക്കാം. അതിൻ നാളത്തിൽ വളരേ തിരകൾ അകപ്പെ
ട്ടിട്ടു നേരിയ കുഴലിൽ നന്ന തിങ്ങിയശേഷം ബലത്തോടേ
ചെവിയിൽ എത്തും.

28. പാട്ടിന്റെ സ്വരം കണ്ടെത്തേണ്ടതിന്നു നാം പ്രയോഗിക്കുന്ന മുള്ളി
നെ (Tuning fork) അധികം ധ്വനിപ്പിക്കേണ്ടതിന്നു അതിനെ മേശമേൽ നി
ൎത്തുന്നതു എന്തുകൊണ്ടു?

ധ്വനിമുള്ളു മുഴങ്ങുവാൻ തുടങ്ങിയ ശേഷം മേശമേൽ നി
ൎത്തുമ്പോൾ മേശയും മുഴങ്ങുവാൻ തുടങ്ങും. ഇതിനാൽ ആ
കാശത്തിലും അധികം ഇളക്കം ഉളവാകുന്നതിനാൽ ശബ്ദം
അധികം ബലത്തോടേ ചെവിയിൽ എത്തും. ഇതിൻ നിമി
ത്തം വീണയിലും ചരടുകളെ ഒഴിഞ്ഞ പെട്ടിയുടെ മീതേ കെ
ട്ടാറുണ്ടു. ചരടു അനങ്ങുമ്പോൾ പെട്ടിയും അകത്തുള്ള വാ
യുവും കുലുങ്ങുന്നതു കൊണ്ടു ധ്വനിശക്തിയോടേ ചെവിയിൽ
എത്തും താനും.

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/154&oldid=190793" എന്ന താളിൽനിന്ന് ശേഖരിച്ചത്