താൾ:CiXIV132a.pdf/153

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 133 —

ഘടികാരം വെച്ചിട്ടു ചെറി മറ്റേ അറ്റത്തു വെച്ചാൽ അതി
ന്റെ മുട്ടു കേൾക്കാം. തുണി, പഞ്ഞി, കമ്പിളി, തൂവൽ മുത
ലായ അയഞ്ഞിരിക്കുന്ന വസ്തുക്കൾ ശബ്ദത്തിന്നു വലിയ തട
സ്ഥമായി നില്ക്കുന്നു. കാരണം ശബ്ദം എപ്പോഴും ഈ വസ്തു
ക്കളുടെ അംശങ്ങളുടെ ഇടയിലുള്ള വായുവിലൂടേ ചെല്ലേണ്ടി
വരും.

251. ഒരു പാറയുടെയോ മതിലിന്റെയോ മുമ്പിൽ ചില അടിദൂരത്തിൽ
നിന്നിട്ടു ഒരു വാക്കു ഉച്ചരിക്കുമ്പോൾ അതു വീണ്ടും കേൾക്കുന്നതു എന്തുകൊണ്ടു?

സംസാരിക്കുന്നതിനാൽ ഉളവാകുന്ന ഇളക്കത്തെ വായു
ആ പാറവരെയും കൊണ്ടുപോയ ശേഷം ശബ്ദ വാഹകത്തിര
കൾക്കു ഒരു തടസ്ഥം വന്നിട്ടു ശബ്ദം പോയ വഴിയിൽക്കൂടി
മടങ്ങി വരുന്നതിനാൽ ഒരു പ്രതിശബ്ദം ഉണ്ടായ്വരും. ന
മ്മുടെ ചെവിക്കു ഒരു വിനാഴികയിൽ 9–10 പദങ്ങൾ മാത്രം
കൈക്കൊൾ്വാൻ കഴിയുന്നതുകൊണ്ടു 1/10 വിനാഴികയിൽ ശബ്ദം
110 അടിയോളം ഓടുന്നതുകൊണ്ടും ഈ സമയത്തിൽ അങ്ങോ
ട്ടും ഇങ്ങോട്ടും 55 അടി ചെല്ലുവാൻ പാടുണ്ടാകകൊണ്ടും പ്ര
തിശബ്ദം കേൾ്പാനായി എങ്ങിനേ എങ്കിലും പാറയിൽനിന്നു
56 അടിദൂരത്തിൽ നില്ക്കേണം. അധികം അടുത്തിരിക്കയോ ഒരു
മുറിയിൽ നില്ക്കുകയോ ചെയ്താൽ ഉച്ചരിക്കുന്ന വാക്കും അതി
ന്റെ പ്രതിശബ്ദവും ഒന്നായി തീൎന്നിട്ടു ആദ്യശബ്ദത്തെ ഉറ
പ്പിക്കയത്രേ ചെയ്യുന്നു. ഒരു പദാംഗം മാത്രമല്ല 2, 3 പദങ്ങളു
ടെ പ്രതിശബ്ദം കേൾ്ക്കേണ്ടതിന്നു 2, 3 X 55 അടി ദൂരത്തിൽ നി
ല്ക്കേണം. ചില സ്ഥലങ്ങളിൽ ഒരിക്കൽ മാത്രമല്ല ചിലസമ
യത്തേക്കു ഒരു വാക്കിന്റെ പ്രതിശബ്ദം കേളായ്വരുന്നു. ഇതി
ന്നായി സമാന്തരങ്ങളായ ചില പാറകളോ മതിലുകളോ ആ
വശ്യം. മായിലന്ത് എന്ന ദേശത്തിൽ ഒരു ശബ്ദത്തെ 40–50 പ്രാ
വശ്യം ആവൎത്തിച്ചു ധ്വനിപ്പിക്കുന്ന ഒരു സ്ഥലമുണ്ടു. പ്രതി

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/153&oldid=190791" എന്ന താളിൽനിന്ന് ശേഖരിച്ചത്