താൾ:CiXIV132a.pdf/152

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 132 —

ടത്തുന്ന വായുവിന്റെ അവസ്ഥ വേറേ ഒരു സംഗതി, ഇളക്കം
കൈക്കൊള്ളുന്ന ചെവി മൂന്നാമത്തേ സംഗതിയുമാകുന്നു. ആ
കാശത്തിന്റെ അയവും തടിയും എപ്പോഴും ഭേദിക്കുന്നതുകൊ
ണ്ടു ശബ്ദങ്ങളിലും വളരേ വ്യത്യാസം കാണും. വായു തടിക്കു
ന്നേടത്തോളം ഇളക്കത്തെ നല്ലവണ്ണം വ്യാപിപ്പിക്കും. അതു
കൊണ്ടു ഉയൎന്ന ഒരു പൎവ്വതശിഖരത്തിന്മേൽ ഒരു കൈത്തോക്കി
ന്റെ ശബ്ദം താണ സ്ഥലങ്ങളിൽ കൈകൊട്ടുന്നതുപോലേ
മാത്രമേ കേൾ്ക്കുന്നുള്ളൂ. വിലാത്തിമുതലായ ശൈത്യപ്രദേശ
ങ്ങളിലേ ആകാശത്തിന്നു അധികം തടി ഉണ്ടാകുന്നതുകൊണ്ടു
ശീതകാലത്തിൽ ശബ്ദങ്ങൾ വളരേ ദൂരത്തിൽ കേൾ്ക്കുന്നു. രാ
ത്രിയിൽ നാം ശബ്ദങ്ങളെ അധികം നല്ലവണ്ണം കേൾക്കുന്ന
തു മൌനതനിമിത്തം മാത്രമല്ല പകൽസമയത്തു ചൂടുള്ള വാ
യു കയറി ശബ്ദ വാഹനത്തിരകളെ തടുക്കുന്നതു നിമിത്തവും
ആകുന്നു. ഇളക്കം ചെല്ലന്ന ദിക്കിൽ കാറ്റും അനുകൂലിച്ച്
ഓടുമ്പോൾ ശബ്ദത്തിന്റെ വേഗതയെയും വൎദ്ധിപ്പിക്കും; എ
തിരായി ഊതുന്ന കാറ്റോ വേഗതയെ കുറെക്കുന്നു താനും. അ
ങ്ങിനേ തന്നേ മഴ പെയ്യുന്നതിനാലും ഹിമം വീഴുന്നതിനാലും
ശബ്ദ വാഹനത്തിരകൾ്ക്കു വളരേ തടസ്ഥം വരുത്തുമാറുണ്ടു.

250. നിലത്തു കിടന്നു ഭൂമി തൊടാതേ ചെവി വെച്ചാൽ എത്രയും ദൂരത്തി
ലിരിക്കുന്ന പീരങ്കിത്തോക്കിന്റെ ശബ്ദം കേൾ്പാൻ അധികം എളുപ്പമാകുന്നതു
എന്തുകൊണ്ടു?

ആകാശത്തെക്കാൾ ഭൂമി ശബ്ദത്തെ അധികം നല്ലവണ്ണം
വ്യാപിപ്പിക്കുന്നതുകൊണ്ടത്രേ. സാക്ഷാൽ കട്ടിയായ വസ്തുക്കൾ
ദ്രവങ്ങൾപോലും വായുവിനെക്കാൾ ശബ്ദത്തെ അധികം വേ
ഗത്തിൽ കൊണ്ടു പോകും. ഇരുമ്പിൽ ശബ്ദം 16⅔ വട്ടവും മ
രത്തിൽ 18 വട്ടവും വെള്ളത്തിൽ 4½ വട്ടവും അധികം വേഗം
ഓടും. എത്രയും നീളമുള്ള ഒരു പലകയുടെ ഒരു അറ്റത്തു ഒരു

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/152&oldid=190789" എന്ന താളിൽനിന്ന് ശേഖരിച്ചത്