താൾ:CiXIV132a.pdf/145

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 125 —

വാതിലുകളിലും കിളിവാതിലുകളിലും പലപ്പോഴും നാം
കാണുന്ന വിള്ളലുകളിലൂടേ അല്പം വായു അകത്തു വരുന്നെ
ങ്കിലും മുറിയിലുള്ള തീ അധികം അമിലതം വിഴുങ്ങുന്നതുകൊ
ണ്ടു പ്രവേശിക്കുന്ന വായു മതിയാകുന്നില്ല. അമിലതത്തെ ത
ടുക്കുന്നതിനാൽ തീയുടെ ഒരു അംശം കെട്ടുപോകും. ചില
പ്പോൾ വെള്ളം പകരുന്നതിനാൽ തീ കെടുക്കുവാൻ ശ്രമിക്കു
ന്നതു ഭോഷത്വം അത്രേ. വെള്ളത്തിന്മേൽ പ്ലവിക്കുന്ന വസ്തു
ക്കൾ (കെറോസിൻ, പശുവിൻനൈ തുടങ്ങിയുള്ളവ) കത്തുന്നെ
ങ്കിൽ വെള്ളത്താൽ ഒന്നും സാധിക്കുകയില്ല. ഈ വക തീ കെടു
ക്കേണ്ടതിന്നു നനഞ്ഞ ചാക്കും പൂഴി, മണ്ണു, വളം തുടങ്ങിയു
ള്ളവയെ തീയിൽ ചാടുന്നതു ഏറ്റവും നല്ല വഴിയാകുന്നു.

236. രിക്തകയിൽവെച്ചു ജന്തുക്കൾ ചത്തുപോകുന്നതു എന്തുകൊണ്ടു?

ശ്വാസം കഴിപ്പാൻ അമിലതം എങ്ങിനേ എങ്കിലും വേ
ണം; രിക്തകയിൽ ആകാശം അശേഷം ഇല്ലായ്കയാൽ അമി
ലതവും ഉണ്ടാകയില്ലല്ലോ. അമിലതം കൂടാതേ തീ കെട്ടുപോ
കുന്ന പ്രകാരം ജന്തുക്കളും ക്രമേണ ജീവനില്ലാതേ പോകും.
വിളക്കു കത്തുവാൻ കഴിയാത്ത സ്ഥലത്തു ജന്തുക്കൾക്കും ജീവി
പ്പാൻ വഹിയാ.

237. സമുദ്രത്തിന്റെ അടിയോളം മുക്കിയ ജലമജ്ജനയന്ത്രത്തെ (15-ാം
ചോദ്യം) കൂടകൂടേ വെള്ളത്തിൽനിന്നു വലിച്ചെടുപ്പാൻ ആവശ്യമായി വരുന്ന
തു എന്തുകൊണ്ടു?

ആ യന്ത്രത്തിൽ അടങ്ങിയിരിക്കുന്ന വായുവിനെ അതി
ലുള്ള ആളുകൾ ശ്വാസം കഴിക്കുന്നതിനാൽ ക്രമേണ ചെല
വഴിക്കുന്നു; ശേഷിക്കുന്ന യവക്ഷാരവായുവിനെ കൊണ്ടു ജീവി
ച്ചുകൂടാ. ചില ജലമജ്ജനയന്ത്രങ്ങളിൽ കരയിലുള്ളവർ എ
പ്പോഴും പുതിയ വായുവിനെ കടത്തുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/145&oldid=190777" എന്ന താളിൽനിന്ന് ശേഖരിച്ചത്