താൾ:CiXIV132a.pdf/144

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 124 —

കൊണ്ടും താഴേ പുതിയ വായു പ്രവേശിക്കാതേ ജ്വാലെക്കു
ആഹാരം കിട്ടായ്കയാൽ കെട്ടുപോകും.

232. പഴുപ്പിച്ച ഇരുമ്പിന്മേൽ ശീതമുള്ള വായുവിനെ ഊതിയാലും ഉ
ഷ്ണം വൎദ്ധിച്ചു ഇരിമ്പു ഉരുകുവാൻ തുടങ്ങുന്നതു എന്തുകൊണ്ടു?

നാം ഉൗതിയ പുതിയ ആകാശത്താൽ ഉലയിലുള്ള
വായു വളരേ തിങ്ങീട്ടു ഇരുമ്പിന്നു അധികം അമിലതം നല്കു
ന്നതിനാൽ ഉഷ്ണം വൎദ്ധിച്ചിട്ടു ലോഹം ഉരുകിപ്പോകും.

233. പുകഗോപുരത്തിൽ തീ ഉത്ഭവിക്കുമ്പോൾ കെടുക്കേണ്ടതിന്നു
മീതേ നനഞ്ഞിരിക്കുന്ന ചാക്കുശീല വെക്കുന്നതു മതിയാകം; അതെന്തുകൊണ്ടു?

തീ കത്തേണ്ടതിന്നു എങ്ങിനേ എങ്കിലും പുതിയ വായു
വേണം; ആ നനഞ്ഞിരിക്കുന്ന രട്ടിനെ മീതേ വെച്ചശേഷം
വഷളായ വായുവിന്നു പോവാൻ വഴി ഇല്ലായ്കകൊണ്ടു താഴേ
പുതിയ ആകാശം പ്രവേശിക്കയില്ല. ഇവ്വണ്ണം തീക്കു ആഹാ
രം കിട്ടാതേ അതു കെട്ടുപോകും.

234. പുകഗോപുരത്തിൽ തീ പിടിച്ച ശേഷം താഴേ ഗന്ധകം കത്തി
ക്കുന്നതിനാൽ തീ കെട്ടുപോകുന്നതു എന്തുകൊണ്ടു?

ഗന്ധകം കത്തിക്കുന്നതിനാൽ ഗന്ധകാമിലതം (Sulphuric
acid) എന്നുള്ള ആവി ഉളവാകുന്നു; ഈ ആവി തീയെ പോഷി
പ്പിക്കുന്നതല്ല. അതുകൂടാതേ അതിന്നു വളരേ ഘനം ഉള്ളതു
കൊണ്ടു പുകഗോപുരത്തിന്റെ താഴേ കെട്ടിനില്ക്കുമ്പോൾ
പുതിയ ആകാശത്തിന്നു പ്രവേശിപ്പാൻ വഹിയാ. മീതേ
യോ അമിലതം ഇല്ലാത്ത ചൂടുള്ള വായു ബലത്തോടേ പുറ
പ്പെടുന്നതുകൊണ്ടു അവിടേനിന്നും പുതിയ ആകാശം കടക്കു
ന്നില്ല. ഇവ്വണ്ണം തീ ക്രമേണ കെട്ടുപോകേയുള്ളൂ.

235. ഒരു മുറിയുടെ വാതിലുകളും കിളിവാതിലുകളും മുറുക്കേ അടെച്ചി
രിക്കുമ്പോൾ അകത്തു തീ പിടിച്ചാൽ ചിലപ്പോൾ അതു തന്നാലേ കെട്ടുപോകു
ന്നതു എന്തുകൊണ്ടു?

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/144&oldid=190774" എന്ന താളിൽനിന്ന് ശേഖരിച്ചത്