താൾ:CiXIV132a.pdf/143

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 123 —

229. കാറ്റു തീയെ ഉജ്ജ്വലിപ്പിക്കുന്നതു എന്തുകൊണ്ടു?

ഇളക്കപ്പെട്ട വായുവാകുന്ന കാറ്റു തീക്ക് എപ്പോഴും പുതി
യ അമിലതം വരുത്തുന്നതിനാൽ പോഷിപ്പിക്കയത്രേ ചെയ്യു
ന്നു. പുതിയ വായു എപ്പോഴും അകത്തു വരുന്നതിനാൽ മാ
ത്രം തീ നല്ലവണ്ണം കത്തുന്നു, പുതിയ വായു അടുക്കുന്നില്ലെ
ങ്കിൽ ചുറ്റുമുള്ള ആകാശത്തിന്റെ അമിലതം ക്രമേണ ചെ
ലവായി തീൎന്നുപോകും.

280. തീയിൽ ഊതുമ്പോൾ ജ്വാല വൎദ്ധിക്കുന്നതു എന്തുകൊണ്ടു?

ഊതുന്നതിനാൽ നാം വരുത്തുന്ന തടിച്ച വായുവിൽ സാ
ധാരണമായ ആകാശത്തിൽ ഉള്ളതിനെക്കാൾ അധികം അ
മിലതം അടങ്ങിയിരിക്കുന്നതുകൊണ്ടത്രേ.

231. ചിമ്നിവായിന്റെ അല്പം മീതേ ഊതുന്നതിനാൽ വെളിച്ചം കെട്ടു
പോകുന്നതു എന്തുകൊണ്ടു?

അമിലതത്താൽ തീക്കു ആഹാരം കിട്ടുന്നെങ്കിലും മനുഷ്യ
ന്നു അതിഭക്ഷണത്താൽ സുഖക്കേടു വന്നിട്ടു മരിക്കുന്ന പ്രകാ
രം തീക്കു പെട്ടന്നു അധികം അമിലതം കിട്ടുമ്പോൾ അതി
നോടു ചേരുവാൻ കഴിയായ്കയാൽ കെട്ടുപോകും. അങ്ങി
നേ തന്നേ മെഴുകുതിരിയും കെടുക്കാം. മീതേ ചോദിച്ച കാ
ൎയ്യം വേറേ. ചിമ്നിയിൽ തന്നേ താഴോട്ടു ഊതുന്നതു ആപ
ത്തുള്ള പ്രവൃത്തി ആകുന്നു; കാരണം കത്തുന്നതിനാൽ ഉള
വാകുന്ന പലവിധമായ ആകാശഭേദങ്ങൾ ഊതുന്നതിനാൽ
താഴോട്ടു ചെന്നു എണ്ണയെ കത്തിച്ചാൽ കഷ്ടം തന്നേ. അ
തിൻ നിമിത്തം വിളക്കു കെടുക്കേണ്ടതിന്നു ചിമ്നിയുടെ മീതേ
നേരേ ഊതുന്നതു ഏറേ നല്ലൂ. ഇതിനാൽ ഒരു നിമിഷത്തിൽ
പുതിയ ആകാശം ചിമ്നിയുടെ മീതേ കടന്നു പോകുന്നതു
കൊണ്ടും ചൂടുള്ള വായുവിന്നു കയറി പോവാൻ കഴിയായ്ക

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/143&oldid=190772" എന്ന താളിൽനിന്ന് ശേഖരിച്ചത്