താൾ:CiXIV132a.pdf/141

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 121 —

ളവാകുന്നെങ്കിലും സസ്യങ്ങൾ ഈ ആകാശഭേദത്തെ ആവ
ശ്യപ്പെട്ടിട്ടു കൈക്കൊണ്ടു ലീനമാക്കുന്നതിനാൽ അധികമായി
തീരുന്നില്ല. സസ്സങ്ങളോ വെളിച്ചത്തിന്റെ സഹായത്താൽ
മനുഷ്യൎക്കും ജന്തുക്കൾക്കും വേണ്ടി അമിലതത്തെ ഒരുക്കി പുറ
പ്പെടുവിക്കുന്നു എന്നറിക.

225. വായുബഹിസ്യഷ്ക്കരണത്തിന്റെ കണ്ണാടിയുടെ അകത്തു കത്തു
ന്ന വിളക്കു വെച്ചിട്ടു വായുവിനെ നേൎപ്പിക്കുമ്പോൾ കെട്ടു പോകുന്നതു എന്തു
കൊണ്ടു?

വായു നീങ്ങിപ്പോകുന്നതിനാൽ ഇതിലുള്ള അമിലതവും
നീങ്ങീട്ടു ദഹനവസ്തുവിൽ അടങ്ങിയിരിക്കുന്ന അംഗാരം ഈ
ആകാശഭേദത്തോടു ചേരുമ്പോൾ മാത്രം കത്തുന്നതുകൊണ്ടു
അമിലതം എന്നിയേ വിളക്കു കെട്ടു പോകേണം.

226. വെള്ളത്തിൽ കിടക്കുന്ന ഒരു കിടേശമേൽ കത്തുന്ന വിളക്കിൻ മീ
തേ വായു പ്രവേശിക്കാത്തവണ്ണം ഒരു കണ്ണാടിഭരണി (bell-iar) വെച്ചാൽവി
ളക്കു കെട്ടുപോകുന്നതു എന്തുകൊണ്ടു?

ഈ കണ്ണാടിഭരണിയുടെ അകത്തുള്ള അമിലതത്തെ വി
ളക്കുതിരി വേഗം പിടിച്ചടക്കിയശേഷം വായുവിനാൽ പുതി
യ ആഹാരം വരായ്കയാൽ വിളക്കു കെട്ടു പോകും. ശേഷിക്കു
ന്ന ആകാശഭേദം യവക്ഷാരവാഷ്പം അത്രേ; ഇതിനാൽ ദഹ
നത്തിന്നു ഉപകാരം വരികയില്ല. വിളക്കു കെട്ടുപോയ ശേ
ഷമോ കണ്ണാടിഭരണിയിൽ ഒരല്പം വെള്ളം കയറിപ്പോകുന്ന
തു എന്തുകൊണ്ടെന്നു ചോദിച്ചാൽ വിളക്കു കത്തുന്നതിനാൽ
ഉണ്ടായ്വന്ന അംഗാരാമ്ലത്തിൽ ഒരംശം വെള്ളത്തിൽ ലയിച്ച
ശേഷം വെള്ളം അമിലതത്തിന്റെ സ്ഥലത്തു പ്രവേശിക്കും.

227. ഒരു വിളക്കിൽനിന്നു ചിമ്നി എടുക്കുമ്പോൽ വിളക്കു പുകയുന്നതു
എന്തുകൊണ്ടു?

ചിമ്നി എടുത്ത ശേഷം തിരിയും എണ്ണയും അശേഷം
വെന്തുപോവാനായിട്ടു വേണ്ടുവോളം അമിലതം ഇല്ലായ്കയാൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/141&oldid=190770" എന്ന താളിൽനിന്ന് ശേഖരിച്ചത്