താൾ:CiXIV132a.pdf/140

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 120 —

ശഭേദങ്ങൾ അടങ്ങിയിരിക്കുന്നു. അഞ്ചിൽ 4 അംശം യവ
ക്ഷാരവാഷ്പവും (Nitrogen), 1 അംശം അമിലതവും (0xygen),
എന്നും അല്ലെങ്കിൽ 100ഇൽ 79 അംശം യവക്ഷാരവാഷ്പവും
21 അംശം അമിലതവും എന്നും പറയാം. ഇതുകൂടാതേ വേ
റേ ആകാശഭേദങ്ങളിൽനിന്നു ഒരല്പവും ഇതിൽ ചേൎന്നിരിക്കു
ന്നു. എപ്പോഴും വെള്ളത്തിന്റെ ആവിയും അംഗാരവും (Car
bonic acid) കൂടേ ഉണ്ടാകും. അംഗാരം കരിയിൽനിന്നും അമി
ലതത്തിൽനിന്നും ഉളവാകുന്നതാണ്.

224. അമിലതത്തിന്റെ പ്രയോജനം എന്തു?

അതിനു വിശേഷാൽ രണ്ടു ഉപകാരങ്ങളുണ്ടു. ഒരു വസ്തു
പെട്ടന്നു അമിലതത്തോടു പൊരുതുന്നതിന്നു നാം ദഹനം എ
ന്നു പേർ വിളിക്കുന്നു. ഇതിന്നായി ചൂടു എപ്പോഴും ആവശ്യം
ആകുന്നു. വല്ലതും കത്തുമ്പോൾ എപ്പോഴും ചൂടും വെളിച്ച
വും ഉളവാകുന്നതല്ലാതേ ഒരു ജ്വാലയും ഉത്ഭവിക്കും. ഒരു വ
സ്തു മെല്ലേ മെല്ലേ അമിലതത്തോടു ചേരുമ്പോൾ അതു കെ
ടുമ്പു പിടിക്കുന്നു എന്നു നാം പറയുന്നു. അമിലതത്തിന്റെ
രണ്ടാമത്തേ ഉപകാരം അതു ശ്വാസം കഴിക്കേണ്ടതിന്നു ആവ
ശ്യം. ജീവജാലങ്ങൾ ശ്വാസം കഴിക്കുന്ന സമയം ഈ അമി
ലതത്തെ തങ്ങളുടെ ശ്വാസകോശങ്ങളിൽ കൈക്കൊള്ളുന്നു.
ഈ ശ്വാസകോശങ്ങളിലോ അമിലതം അവിടേയുള്ള അം
ഗാരവായുവോടു ചേൎന്നു അംഗാരാമ്ലമായി തീൎന്നശേഷം പുറ
പ്പെടുന്നു. യവക്ഷാരവാഷ്പം മാത്രമേയുള്ളൂ എങ്കിൽ ജീവികൾ
നശിച്ചു പോകും; അമിലതമോ എല്ലാ ജീവികൾക്കും എങ്ങി
നേ എങ്കിലും അത്യാവശ്യമായ ആകാശഭേദമാകുന്നു. അ
തിൻനിമിത്തം അമിലതത്തിന്നു പ്രാണവായു എന്നും ഇരു
ന്താമിലത്തിന്നു വിഷവായു എന്നും പേർ നടപ്പായി. തീ ക
ത്തുന്നതിനാലും ശ്വാസം കഴിക്കുന്നതിനാലും അംഗാരം ഉ

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/140&oldid=190768" എന്ന താളിൽനിന്ന് ശേഖരിച്ചത്