താൾ:CiXIV132a.pdf/139

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 119 —

യും ഉണ്ടു. അതിന്റെ പേർ ജലവായു, (Hydrogen) ഇതിനെ
ക്കൊണ്ടു നിറെച്ചാൽ എത്ര ഉയരത്തിൽ എങ്കിലും കയറാം.
ചില ശാസ്ത്രികൾ 40,000 അടിയോളം കയറിപ്പോയിട്ടുണ്ടു എ
ന്നു കേൾ്ക്കുന്നു. (ഈ കാൎയ്യത്തെ തൊട്ടു ഗുണ്ടൎത്ത്പണ്ഡിതരുടെ
പാഠമാലയിൽ ഉള്ള സാരമേറിയ പ്രബന്ധത്തെ വായിക്കാം).

222. പക്ഷികൾക്കു പറക്കുവാൻ കഴിയുന്നതു എന്തുകൊണ്ടു?*

"പക്ഷിയുടെ ദേഹം ആകാശത്തെക്കാൾ ഘനമുള്ളത് എ
ങ്കിലും ഓരോ തൂവലിലും അസ്ഥികളിലും സഞ്ചികൾപോലേ
യുള്ള നെഞ്ഞിടങ്ങളിലും ആകാശം നിറഞ്ഞിരിക്കുന്നതു കൂടാ
തേ തണ്ടും തുഴയും എന്നപോലേ ചിറകുകളും വാലും എത്ര
യും ചിത്രമായിട്ടു ശരീരത്തോടു ചേൎന്നു ലഭിച്ചിരിക്കുന്നു.

ഏഴാം അദ്ധ്യായം.

വായുവിന്റെ ലക്ഷണങ്ങളും പ്രയോഗവും.†
Chemical and Physiological Qualities of the Air.

"വിറക് ഒടുങ്ങിയാൽ തീ കെടും
നുണയൻ ഇല്ലാഞ്ഞാൽ വഴക്ക് ഒഴിയും
കനലിന്നു കരിയും തീക്കു വിറകും
വക്കാണം കൊളുത്തുവാൻ വഴക്കുകാരനും വേണം."
നിന്റെ ശ്വാസത്തെ അയക്കേ അവ സൃഷ്ടിക്കപ്പെടും."

228. ഏതു മൂല ആകാശഭേദങ്ങളാൽ വായു ഉളവാകുന്നു?

നമ്മെ ചൂഴുന്ന ആകാശത്തിൽ വിശേഷാൽ രണ്ടു ആകാ

*സൂചകം. പാഠമാല (by Dr. H. Gundert) ആകാശനീന്തം നോക്കുക.

†സൂചകം: കേരളോപകാരി 1875, 177-ാം ഭാഗത്തു നോക്കുക.

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/139&oldid=190765" എന്ന താളിൽനിന്ന് ശേഖരിച്ചത്