താൾ:CiXIV132a.pdf/138

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 118 —

മാണ്. കാറ്റിനാൽ പന്തിന്നു തീ പിടിച്ചാൽ ആപത്തു ഭ
യങ്കരമായിരിക്കും. ഇതിൻനിമിത്തം വേറേ ചില ശാസ്ത്രി
കൾ ചൂടുള്ള വായുവിന്നു പകരം വേറേ ആകാശഭേദത്തെ
പ്രയോഗിപ്പാൻ നോക്കി. കല്ക്കരി കാച്ചി എടുത്ത അംഗാര
കവായുവിനെക്കൊണ്ടു പന്തിന്റെ നിറെച്ചാൽ മേലോട്ടു ക
യറാം. വിലാത്തിയിൽ ആളുകൾ എണ്ണെക്കു പകരം ഈ
അംഗാരകവായു കൊണ്ടു രാത്രിയിൽ വിളക്കു കത്തിക്കുന്നതി
നാൽ ഈ ആവി കിട്ടുവാൻ പ്രയാസമില്ല; അതു ആകാശ
ത്തെക്കാൾ 1½ വട്ടം ഘനം കുറഞ്ഞതാകുന്നു, എന്നിട്ടും ആ
കാശത്തെക്കാൾ 14 പ്രാവശ്യം ഘനം കുറഞ്ഞൊരു ആവി

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/138&oldid=190763" എന്ന താളിൽനിന്ന് ശേഖരിച്ചത്