താൾ:CiXIV132a.pdf/136

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 116 —

വായുവിന്നു ഞെരുക്കവും വെള്ളത്തിന്മേൽ ഒരു അമൎത്തലും ഉ
ണ്ടായ്വരുന്നതു കാണാം.

221. ആകാശത്തിൽ നീന്തുവാൻ കഴിയുന്നതെങ്ങിനേ?*

വെള്ളത്തിൽ ഒരു വസ്തു നീക്കിയ വെള്ളത്തിന്നു ആ വസ്തു
വിനെക്കാൾ ഘനം ഉണ്ടെങ്കിൽ ആ വസ്തു നീന്തും എന്നു നാം
കേട്ടുവല്ലോ. അതിൻവണ്ണം ഇരിമ്പു തകിടാക്കി തടി കുറഞ്ഞ
തായിവന്നാൽ അതുകൊണ്ടു ഉണ്ടാക്കിയ ആ കപ്പലിൽ ആ
കാശം വളരേ കൊള്ളു.കകൊണ്ടു ആണ്ടു പോകയില്ല. ഇങ്ങി
നേ തന്നേ ആകാശത്തിൽ വെച്ചു ഒരു വസ്തു നീക്കുന്ന തല്പ്രമാ
ണത്തിലുള്ള ആകാശത്തിന്നു ആ വസ്തുവിനെക്കാം ഘനം
ഉണ്ടെങ്കിൽ അതു ആകാശത്തിൽ നീന്തേണം. അതുകൊണ്ടു
വിദ്വാന്മാർ ആകാശത്തെക്കാൾ ഘനം കുറഞ്ഞ വസ്തുക്കളെ ക
ണ്ടെത്തുവാൻ വളരേ പ്രയത്നിച്ചു. ആകാശത്തെ ചൂടാക്കുന്ന
തിനാൽ ആകാശം വിരിഞ്ഞു ഘനം കുറഞ്ഞു പോകും. ഇ
തു ഹേതുവായിട്ടു ചൂടുള്ള ആകാശം എപ്പോഴും മേലോട്ടു ക
യറും. ഇതു വിചാരിച്ചു മൊഗോല്ഫിയെ (Montgolfier) എന്ന
ഫ്രാഞ്ചിക്കാരൻ പട്ടുകൊണ്ടു ഒരു വലിയ പന്തുണ്ടാക്കി പശ
തേച്ചു അതിന്റെ താഴേ ഒരു മാതിരി തോണി കെട്ടി പന്തി
ന്റെ കീഴിൽ താഴേ തുറന്നിരിക്കുന്ന സ്ഥലത്തു തീ കൊളുത്തി
യാൽ പന്തിലുള്ള വായു ചൂടിനാൽ വിരിഞ്ഞു ഒരംശം നീ
ങ്ങിപ്പോയ ശേഷം ശേഷിക്കുന്നതു ചുറ്റുമുള്ള ആകാശത്തെ
ക്കാൾ ഘനം കുറഞ്ഞതാകകൊണ്ടു മേലോട്ടു കയറും എന്നു നി
ശ്ചയിച്ചു. പന്തു, അതിനോടു ചേൎക്കപ്പെട്ട തോണി, തോണിയി
ലുള്ള ആളുകൾ എന്നിവ നിറെക്കുന്ന ആകാശത്തിന്റെ അം
ശത്തെക്കാൾ ഘനം കുറഞ്ഞതാകുന്നെങ്കിൽ അതെല്ലാം മേ

*സൂചകം. പാഠമാല (by Dr. H. Gundert) "ആകാശനീന്തവും", കേരളോ
പകാരി 1876, 81-ാം ഭാഗവും 1878, 56-ാം ഭാഗവും നോക്കുക.

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/136&oldid=190759" എന്ന താളിൽനിന്ന് ശേഖരിച്ചത്