താൾ:CiXIV132a.pdf/132

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 112 —

214. ഒരു നാളത്തിൽ കൂടി വീഞ്ഞു ഒരു കുപ്പിയിൽ പകരുമ്പോൾ അതു
കുപ്പിയിൽ വീഴാതെ ചിലപ്പോൾ തൂകുന്നതു എന്തുകൊണ്ടു?

നാളം മുറുകേ ഇടുമ്പോൾ അകത്തുള്ള വായുവിന്നു തെ
റ്റിപ്പോവാൻ വഴി ഇല്ലായ്കയാൽ പകൎന്ന വീഞ്ഞു വായുവി
നെ ഇടുങ്ങിയ സ്ഥലത്തു ഇരിപ്പാൻ തക്കവണ്ണം ഹേമിക്കുന്ന
തുകൊണ്ടു വായു അതിന്റെ അയവു പ്രകാരം നാളത്തിലൂടേ
ചെല്ലുവാൻ ശ്രമിക്കുമളിൽ അവിടേയുള്ള വീഞ്ഞിനെ പു
റത്താക്കും.

215. കൊടുങ്കാറ്റുകൊണ്ടു പലപ്പോഴും വൃക്ഷങ്ങൾ പൊട്ടിവീഴുന്നതും വീ
ടുകൾ മറിഞ്ഞുവീഴുന്നതും എന്തുകൊണ്ടു?

ഘൎമ്മഭേദങ്ങളാൽ ആകാശത്തിന്നു പല സ്ഥലങ്ങളിലും
ഉയരങ്ങളിലും പലവിധമായ ഒതുക്കവും നിവിഡതയും ഉണ്ടാ
യി വരുന്നതിനാൽ അധികം തിങ്ങിയ വായു അതിൻ അയ
വു പ്രകാരം അധികം നേൎത്ത വായുവിനെ അതിക്രമിച്ചു, വ
ലിയ ഭേദം ഉണ്ടെങ്കിൽ, എത്രയും ബലത്തോടേ എല്ലാ തട
സ്ഥങ്ങളെ പോലും നീക്കിക്കുയും.

216. കുട്ടികൾ കളിക്കുന്ന മരത്തോക്കിന്റെ ഒരു അറ്റത്തു കൂടി ക്ഷണം
ഒരു ആപ്പു അകത്തു തള്ളിയാൽ ആപ്പു ഒരു ശബ്ദത്തോടേ തെറിച്ചു പോ
കുന്നതു എന്തുകൊണ്ടു?

രണ്ടു ആപ്പുകളുടെ നടുവിലിരിക്കുന്ന വായു ഒന്നാമത്തേ
ആപ്പു അകത്തു ചെന്നു തട്ടുന്നതിനാൽ എത്രയും ചൂളി അ
ധികം സ്ഥലം കിട്ടുവാൻ ശ്രമിക്കുന്നതിനാൽ ബലത്തോടേ
രണ്ടാമത്തേ ആപ്പിനെ പുറത്താക്കും.

217. വായുത്തോക്കിൽനിന്നു ഒരു മനുഷ്യനെ കൊല്ലുവാൻ തക്കവണ്ണം
ഉണ്ട പുറപ്പെട്ടു ഓടുന്നതു എന്തുകൊണ്ടു?

ഈ തോക്കിന്റെ ചട്ടയിൽ ലോഹംകൊണ്ടുള്ള ഒരു പാ
ത്രം ഉണ്ടു. ഒന്നാമതു വായു നിസ്സാരണയന്ത്രത്തെക്കൊണ്ടു
ഈ പാത്രത്തിലുള്ള വായുവിനെ നല്ലവണ്ണം അമൎത്തുന്നതി

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/132&oldid=190751" എന്ന താളിൽനിന്ന് ശേഖരിച്ചത്