താൾ:CiXIV132a.pdf/127

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 107 —

ഗോളത്തിലുള്ള വായുവിനെ നീക്കിയ ശേഷം അതിനെ
അമൎത്തുന്ന വായുവിന്റെ ഘനത്തെ വിരോധിക്കേണ്ടതിന്നു
ഒന്നും ഇല്ലായ്കകൊണ്ടു അൎദ്ധഗോളങ്ങളെ തമ്മിൽ വേർതിരി
പ്പാൻ ശ്രമിക്കുന്നവൻ ഈ സംഘാതത്തെ മുഴുവൻ ജയിക്കേ
ണ്ടതാകുന്നു. ഒരു ചതുരശ്ര അംഗുലത്തിന്മേൽ അമൎത്തുന്ന
വായുവിന്റെ ഘനം 15 റാത്തലാകകൊണ്ടു ഗോളം എത്രയും
ചെറുതാകുന്നെങ്കിലും രണ്ടംശങ്ങളെയും അന്യോന്യം വേർ
തിരിപ്പാൻ പെരുത്തു അദ്ധ്വാനം വേണം. വായുവിന്റെ പ്ര
വേശനത്തിന്നുള്ള ചെറിയ ദ്വാരത്തെ തുറക്കുമ്പോൾ വായു
പ്രവേശിക്കും, ഉടനേ ഉണ്ടയെ രണ്ടംശങ്ങളാക്കി വേർതിരി
പ്പാൻ യാതൊരു പ്രയാസവുമില്ല. മക്തൻബുൎഗ്ഗ് എന്ന പ
ട്ടണത്തിലേ അധികാരിയായിരുന്ന ഒത്തോഗേരിഖേ. (0tto von
Guericke.) വായുവിനെ വലിച്ചെടുക്കേണ്ടതിന്നു ഒരു യന്ത്രത്തെ
സങ്കല്പിച്ച ശേഷം 1654 ഇൽ ചക്രവൎത്തിനിയുടെയും രാജസ
ഭയുടെയും മുമ്പാകേ ഈ യന്ത്രത്തിന്റെ ഫലം കാണിക്കേ
ണ്ടതിന്നു ഒരു ഉണ്ടയിൽനിന്നു വായുവിനെ എല്ലാം നീക്കിക്ക
ളഞ്ഞു. ഉണ്ടയുടെ വിട്ടത്തിന്നു 2 അടി മാത്രം നീളം ഉണ്ടാ
യിരുന്നിട്ടും 24 കുതിരകൾക്കു പോലും രണ്ടു ഭാഗങ്ങളെയും വേ
ർതിരിപ്പാൻ വേണ്ടുവോളം ശക്തി ഉണ്ടായില്ല.

204. അല്പം വായു അടങ്ങിയിരിക്കുന്ന ഒരു വസ്തി യന്ത്രത്താൽ ഏകദേ
ശം വായു ഇല്ലാത്ത സ്ഥലത്തു വെച്ചു വിൎക്കുന്നതു എന്തുകൊണ്ടു?

ഉതളിയുടെ ചുറ്റുമുള്ള വായുവിനെ വലിച്ചെടുക്കുന്നതി
നാൽ ഉതളിയിന്മേലുള്ള അമൎത്തലും ഇല്ലാതേ ആയ്ത്തീൎന്നിട്ടു
അകത്തുള്ള വായു തടസ്ഥം കൂടാതേ വിരിഞ്ഞു കഴിയുന്നേട
ത്തോളം അധികം സ്ഥലത്തെ നിറെപ്പാൻ ശ്രമിക്കുന്നു.

205. വായുകൊണ്ടു നിറഞ്ഞതും അടെക്കപ്പെട്ടതുമായ ഒരു കപ്പി വായു
ഇല്ലാത്ത സ്ഥലത്തു വെച്ചു പലപ്പോഴും പൊട്ടുന്നതു എന്തുകൊണ്ടു?

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/127&oldid=190741" എന്ന താളിൽനിന്ന് ശേഖരിച്ചത്