താൾ:CiXIV132a.pdf/123

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 103 —

ഈ വളഞ്ഞ കുഴലിന്നു രണ്ടു കാലുണ്ടു. ഒ
ന്നു വലിയതും മറ്റൊന്നു ചെറുതും തന്നേ.
നാം ചെറിയതിനെ വെള്ളത്തിലിട്ടു മറ്റേ
ഭാഗത്തുനിന്നു ഈമ്പി അകത്തുള്ള വായുവി
നെ നേൎപിച്ച ശേഷം പാത്രത്തിലുള്ള വെ
ള്ളത്തിന്മേൽ അമൎത്തുന്ന വായുവിന്റെ ഘ
നം വെള്ളത്തെ ചെറിയ കുഴലിൽ കയറു
വാൻ നിൎബ്ബന്ധിച്ചതിൽ പിനേ അതു തന്നാലേ വലിയ കു
ഴലിൽ കൂടി ഒഴുകും എങ്കിലും 189-ാം ചോദ്യത്തിൽ കണ്ട പ്ര
കാരം ചെറിയ കാലിന്നു 30 അടിയിൽ അധികം നീളമുണ്ടെ
ങ്കിൽ വെള്ളം കയറുകയില്ല.

198. നമ്മെ ചൂഴുന്ന ഈ വായുവിന്റെ അമൎത്തലും ഘനവും നാം അ
ശേഷം അനുഭവിക്കാതേയിരിക്കുന്നതു എന്തുകൊണ്ടു?

നമ്മെ എല്ലാ സ്ഥലങ്ങളിൽനിന്നും ചുറ്റി അമൎത്തുന്ന
വായുവിന്റെ ഘനത്തെ നമ്മുടെ ശരീരത്തിന്റെ ഉള്ളിലും
വ്യാപിക്കുന്ന വായു സമശക്തിയോടേ എതിൎക്കുന്നതുകൊണ്ടു
നാം പുറമേയുള്ള അമൎത്തലിനെ ഒട്ടും തന്നേ അനുഭവിക്കു
ന്നില്ല. നാം അല്ല നമ്മുടെ ശരീരത്തിൻ അകത്തുള്ള വായു
അത്രേ ഇതിനെ താങ്ങുന്നു താനും. എന്നിട്ടും നമ്മെ അമ
ൎത്തുന്ന വായുവിന്റെ ഘനം അത്യന്തം വലിയതാകുന്നു. ഒരു
മനുഷ്യന്റെ മേല്ഭാഗത്തിന്നു എങ്ങിനേ എങ്കിലും 15 ചതുര
ശ്ര അടിയുടെ വൎഗ്ഗത്തിൻ വിസ്താരമുണ്ടു. ഒരു ചതുരശ്ര അം
ഗുലത്തിന്മേൽ അമൎത്തുന്ന വായുവിന്റെ ഘനം ഏകദേശം
15 റാത്തലോടു സമം ആകകൊണ്ടു നാം വഹിക്കുന്ന ഘനം
32,400 റാത്തൽ അല്ലെങ്കിൽ (15 തൊൻ) 54 കണ്ടിയാകുന്നു.
വായു ഒരു ഭാഗത്തേക്കു തന്നേ നമ്മെ അമൎത്തിയാൽ ആ ദി
ക്കിലേക്കു നടപ്പാൻ നമുക്കു കഴിവില്ലാതേ പോകുമായിരുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/123&oldid=190733" എന്ന താളിൽനിന്ന് ശേഖരിച്ചത്