താൾ:CiXIV132a.pdf/122

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 102 —

ന്റെ അമൎത്തൽ മതി. ഇതിനാൽ പുതിയ വായുവിനെ പുറ
ത്തുനിന്നു കൈക്കൊള്ളുന്നു. പിന്നേ നെഞ്ചിനെ വീണ്ടും
ചുരുക്കി ശ്വാസകോശങ്ങളെ ഞെക്കുന്നതിനാൽ അശുദ്ധ
വായുവിനെ ശ്വാസനാളങ്ങളിലൂടേ പുറത്താക്കിക്കൊണ്ടിരി
ക്കുന്നു. ഇറുക്കമുള്ള ഉടുപ്പു ധരിച്ചാലോ നെഞ്ചിനെ വിസ്താര
മാക്കുവാൻ വളരേ പ്രയാസം. ശ്വസിക്കുന്നതിനാൽ രക്ത
ത്തിന്നു വേണ്ടുന്ന പദാൎത്ഥങ്ങൾ കിട്ടുന്നതുകൊണ്ടു ഇറുക്കമു
ള്ള വസ്ത്രങ്ങൾ വളരേ സുഖക്കേടിന്നു സംഗതിയായ്ത്തീരും.

198. നാം കുടിക്കുമ്പോൾ ദ്രവം വായിൽ ചെല്ലുന്നതു എന്തുകൊണ്ടു?

കുടിക്കുന്ന സമയം ശ്വാസംകഴിക്കുന്നതിനാൽ ഉള്ളിൽ
നേൎത്ത വായു കൊണ്ടു നിറഞ്ഞ സ്ഥലം ഉളവാകുന്നതല്ലാതേ
പുറമേയുള്ള വായു കൂടേ വെള്ളത്തെ അമൎത്തും. ഈ അമ
ൎത്തലിന്നു ഉള്ളിൽ സാധാരണമായ വായുവിന്റെ വിരോധം
എതിർ നില്ക്കായ്കകൊണ്ടു അകത്തു ചെല്ലും.

196. രണ്ടു പുറവും തുറന്നിരിക്കുന്ന ഒരു കുഴലിനെ വീഞ്ഞിലോ വെള്ള
ത്തിലോ മുക്കി മേലേ അറ്റം ഒരു വിരൽകൊണ്ടു അടെച്ചാൽ അതു നിറെച്ചു ദ്ര
വത്തെ എടുപ്പാൻ കഴിയുന്നതു എന്തുകൊണ്ടു? (Wine-tester.)

ഈ കുഴലിന്റെ രണ്ടു അറ്റങ്ങൾ കുറേ ഇടുക്കവും നടു
വു അധികം വിസ്താരമുള്ളതുമാകുന്നു. വീഞ്ഞിനെ കോരിയ
ശേഷം രണ്ടു ദ്വാരങ്ങളും തുറന്നിരുന്നാൽ വീഞ്ഞു താഴോട്ടു ഒ
ഴുകും. കാരണം രണ്ടു ദ്വാരങ്ങളിന്മേൽ അമൎത്തുന്ന വായുവി
ന്റെ ഘനം നിഷ്ഫലമായ്പോകുന്നതിനാൽ വീഞ്ഞു ഭൂവാകൎഷ
ണത്തെ അനുസരിക്കും. മീതേയുള്ള ദ്വാരത്തെ പെരുവിരൽ
കൊണ്ടു അടെച്ചാലോ വായു കീഴിൽനിന്നു മാത്രം അമൎത്തു
ന്നതുകൊണ്ടു വീഞ്ഞിനെ താങ്ങീട്ടു അതു താഴോട്ടു ഒഴുകാതേ
നില്ക്കും.

197. വളഞ്ഞ കുഴൽകൊണ്ടു ഒരു പാത്രത്തിൽനിന്നു വേറൊരു പാത്ര
ത്തിലേക്കു വെള്ളം കയറ്റുവാൻ കഴിയുന്നതു എന്തുകൊണ്ടു? (Syphon.)

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/122&oldid=190731" എന്ന താളിൽനിന്ന് ശേഖരിച്ചത്