താൾ:CiXIV132a.pdf/120

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 100 —

വായുവിന്റെ അമൎത്തൽ തംബ്ലേരിലുള്ള വെള്ളത്തെ താ
ങ്ങുന്നതത്രേ. കീഴിൽനിന്നു അമൎത്തുന്ന ഈ വായുവിന്നു ഒന്നും
വിരോധമായി നില്ക്കായ്കയാൽ വെള്ളം വീഴുന്നില്ല. വെള്ളത്തിൽ
വായു കയറി വായു തെറ്റി അതിന്റെ സ്ഥലത്തിൽ വെള്ളം
ഇറങ്ങിപ്പോകാതേ ഇരിക്കേണ്ടതിനത്രേ കടലാസ്സു വെപ്പാൻ
ആവശ്യമായിവരുന്നതു. കടലാസ്സു നീക്കിയാലോ വെള്ളത്തി
ന്റെ അല്പമായ സംലഗ്നാകൎഷണത്തിൻ നിമിത്തം അതുവീഴും
നിശ്ചയം.

192. ഒരു പീപ്പയുടെ താഴേയുള്ള അടപ്പു തുറക്കുന്നെങ്കിലും മീതേയുള്ള
തിനെ എടുക്കുന്നില്ലെങ്കിൽ ദ്രവം ഒഴുകാത്തതു എന്തുകൊണ്ടു?

താഴേയുള്ള ദ്വാരത്തെ മാത്രം തുറന്നാൽ വായുവിന്റെ
അമൎത്തൽ ദ്രവത്തിന്റെ പുറപ്പാടിനെ വിരോധിക്കും. മീതേ
യുള്ളതിനെയും തുറന്ന ശേഷമോ അവിടേയുമുള്ള വായുവി
ന്റെ അമൎത്തൽ താഴേയുള്ള അമൎത്തലിനെ നിഷ്ഫലമാക്കും.
പിന്നേ ദ്രവം പുറപ്പെട്ടു ഒഴുകും നിശ്ചയം.

198. ജലാരോഹകയന്ത്രത്താൽ വെള്ളം കോരുന്നതു എങ്ങനേ?

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/120&oldid=190723" എന്ന താളിൽനിന്ന് ശേഖരിച്ചത്