താൾ:CiXIV132a.pdf/119

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 99 —

ഉയൎന്ന പൎവ്വതത്തിന്മേൽ കരേറുമ്പോൾ വായുമാത്രയിൽ രസം ക്ര
മേണ ഇറങ്ങുന്നതു എന്തുകൊണ്ടു?

നാം കയറിപ്പോകുന്നേടത്തോളം രസത്തിന്മേൽ അമൎന്നു
നില്ക്കുന്ന തുൺ ചുരുങ്ങിപ്പോകുന്നതുകൊണ്ടു അമൎത്തൽ കുറ
ഞ്ഞു. രസം ഇറങ്ങുന്നു. ഇതു വിചാരിച്ചാൽ മലകളുടെ ഉയ
രത്തെ നിശ്ചയിക്കേണ്ടതിന്നു ഒരു വായു മാത്ര പ്രയോഗിക്കാ
മല്ലോ!

188. വൎഷകാലത്തിൽ വായുമാത്രയിൽ രസം ഇറങ്ങുന്നതു എന്തുകൊണ്ടു?

വായു ശുദ്ധ ആവിയായിരിക്കുന്നേടത്തോളം അതിന്റെ
ഘനവും അയവും വൎദ്ധിക്കയും നനവു ഉള്ളേടത്തോളം അ
തിന്റെ ഘനവും അയവും കുറഞ്ഞുപോകയും ചെയ്യും. ആ
കയാൽ വൎഷകാലത്തിൽ വായുവിന്റെ അമൎത്തൽ നന്ന കുറ
യുന്നതുകൊണ്ടു വായു മാത്രയിൽ രസം ഇറങ്ങുന്നു.

189. ജലാരോഹകയന്ത്രങ്ങളിൽ (Pumps) വെള്ളം ഏകദേശം 30 അടി
യോളം മാത്രം കയറുന്നതു എന്തുകൊണ്ടു?

കയറുന്ന വെള്ളത്തെ വായു താങ്ങണം. 30 അംഗുലം
ഉയരത്തിലുള്ള രസം താങ്ങുന്ന വായുവിന്നു 30 അടി വെള്ളം
താങ്ങുവാൻ കഴിയും. (രസം വെള്ളത്തെക്കാൾ 14 വട്ടം ഘന
മുള്ളതാകകൊണ്ടത്രേ.)

190. വെള്ളംകൊണ്ടു നിറഞ്ഞിരിക്കുന്ന കുപ്പിയെ മറിച്ചു അതിന്റെ വാ
യി മാത്രം വെള്ളത്തിൽ തൊടീച്ചു നിറുത്തിയാൽ വെള്ളം കുപ്പിയിൽനിന്നു വീ
ഴാത്തതു എന്തുകൊണ്ടു?

വെള്ളത്തിന്മേൽ നില്ക്കുന്ന വായുവിന്റെ അമൎത്തൽ കു
പ്പിയിലുള്ള വെള്ളത്തിൻ ഘനത്തെക്കാൾ വലുതാകകൊണ്ടു
അതിനെ താങ്ങുവാൻ വായുവിന്നു കഴിയും.

191. വെള്ളം നിറഞ്ഞിരിക്കുന്ന ഒരു തംബ്ലേരിന്മേൽ ഒരു കടലാസ്സു വെ
ച്ചിട്ടു അതിന്മേൽ കൈ വെച്ചുകൊണ്ടിരിക്കേ തംബ്ലേർ മറിച്ചാലും വെള്ളം പുറ
പ്പെട്ടു ഒഴുകാത്തതു എന്തുകൊണ്ടു?

7*

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/119&oldid=190720" എന്ന താളിൽനിന്ന് ശേഖരിച്ചത്