താൾ:CiXIV132a.pdf/118

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 98 —

അമൎത്തൽ എപ്പോഴും മാറുന്നതുകൊണ്ടു കുഴലിലുള്ള രസവും
എപ്പോഴും കയറുകയും ഇറങ്ങുകയും ചെയ്യും. രസം കയറു
ന്നേടത്തോളം വായുവിന്റെ അമൎത്തൽ വൎദ്ധിച്ചിരിക്കുന്നു എ
ന്നും രസം ഇറങ്ങുന്നേടത്തോളം അമൎത്തൽ കുറഞ്ഞിരിക്കുന്നു
എന്നും നിശ്ചയിപ്പാൻ പ്രയാസമില്ല. അതു കൂടാതേ രസം
കുഴലിൽ കയറുമ്പോം പാത്രത്തിൽ കുറഞ്ഞു പോകും; അ
പ്രകാരം തന്നേ രസം കുഴലിൽ ഇറങ്ങുന്നതിനാൽ പാത്രം
നിറഞ്ഞു വരും എന്നല്ലേ. പിന്നേ 146-ാം ചോദ്യത്തിൽ
നാം കണ്ട പ്രകാരം പാത്രത്തോടു സമഉയരത്തിൽ നില്ക്കുന്ന
കുഴലിൻ കീഴ്ഭാഗത്തുള്ള രസത്തെ പാത്രത്തിലുള്ള രസം താ
ങ്ങുന്നതു കൊണ്ടു മേല്ഭാഗത്തുള്ള രസത്തെ വായു ആകുന്നു
താങ്ങുന്നതു. രസത്തിന്റെ എല്ലാ മാറ്റങ്ങളെ നല്ലവണ്ണം
കാണേണ്ടതിന്നു കുഴലിൻ മേല്ഭാഗത്തു ഒരു കുറിപ്പലക കൂടേ
ഇണെച്ചിട്ടുണ്ടു. ഈ യന്ത്രം വായുവിന്റെ അമൎത്തലിനെയും
ഈ അമൎത്തലിനാൽ ഉളവാകുന്ന ഋതുഭേദങ്ങളെയും കൂടേ കാ
ണിക്കുന്നു. അതെങ്ങിനേ കഴിയും എന്നു ചോദിച്ചാൽ നന
വു കൊണ്ടു നിറഞ്ഞ ചൂടുള്ള വായു അല്പം മാത്രം അമൎത്തു
ന്നതുകൊണ്ടു മഴ പെയ്യുന്നതിന്നു മുമ്പേ വായു മാത്രയിൽ ര
സം ഇറങ്ങും. തുവൎന്ന ശീതമുള്ള വായുവിനു അധികം ഘനം
ഉണ്ടാകകൊണ്ടു തെളിവു കാണുന്നതിന്നു മുമ്പേ രസം കുഴ
ലിൽ കയറും. വായുവിലുള്ള ഭേദങ്ങൾ സാധാരണമായി ഉയ
രത്തിൽ ഊതുന്ന കാറ്റുകളാൽ ഉളവാകുന്നതുകൊണ്ടു താഴേ
ഒരു ഭേദം കാണുന്നതിന്നു മുമ്പേ വായുമാത്ര അതിനെ മുന്ന
റിയിക്കും. വായുവിന്റെ അമൎത്തൽ 1643ആമതിൽ ഗലി
ലേയി എന്ന മഹാശാസ്ത്രിയുടെ ശിഷ്യനായ തൊറിസെല്ലി
(Torr-celli) എന്ന ജ്ഞാനിയാകുന്നു ഒന്നാമതു കണ്ടെത്തിയതു
എന്നറിക!

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/118&oldid=190717" എന്ന താളിൽനിന്ന് ശേഖരിച്ചത്