താൾ:CiXIV132a.pdf/117

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 97 —

185. സാധാരണമായ തോക്കുകൊണ്ടു വെടിവെക്കുമ്പോൾ അതു കവിളി
ന്നു തട്ടുന്നതു എന്തുകൊണ്ടു?

പണ്ടു പണ്ടേ പ്രയോഗിച്ചുവന്ന തോക്കുകളിൽ വെടിവെ
ക്കുന്നതിനാൽ അകത്തു ഉളവായ ആവികൾക്കു തീ പ്രവേശി
ച്ചഭാഗത്തുനിന്നു പെട്ടന്നു വിരോധിക്കുന്ന ഉന്തു വരായ്കയാലും
തോക്കിനെ മുറുകേ പിടിക്കുന്നതിനാലും കവിളിന്നു തട്ടും. പു
തിയ തോക്കുകളിൽ തീ പിമ്പിൽ ഉളവാകുന്നതുകൊണ്ടു ചട്ട
തോളിന്മേൽ ഇടിക്കുന്നു താനും.

ആറാം അദ്ധ്യായം

വായുവിന്റെ അമൎത്തലും ഘനവും.

Pressure and Weight of the Air.

"കാറ്റു നന്നെങ്കിൽ കല്ലു പറക്കും"
"കാറ്റു ശമിച്ചാൽ പറക്കുമോ പഞ്ഞികൾ?"
"അവൻ (ദൈവം) കാറ്റിന്നു ത്രാസ്സ് ഉണ്ടാക്കി."

186. വായുമാത്രയാൽ (Barometer) നാം വായുവിന്റെ സംഘാതം അറി
യുന്നതു എങ്ങിനേ?

വായുമാത്ര എന്നതു 30 അംഗുലത്തിൽ പരം നീളമുള്ള
കണ്ണാടിക്കുഴലാകുന്നു. ഇതിന്റെ മേല്ഭാഗം ഉരുക്കി അടെച്ചി
രിക്കുന്നു. മറ്റേ അറ്റമോ വളഞ്ഞു ഒരു ഉണ്ടയോടു തുല്യമാ
യ പാത്രത്തിൽ അവസാനിക്കുന്നു. പാത്രത്തിന്റെ മുകളിൽ
ഒരു ചെറിയ ദ്വാരമുണ്ടു. ഈ കുഴലിൽനിന്നു വായുവിനെ
എല്ലാം പുറത്താക്കിയ ശേഷം രസംകൊണ്ടു നിറക്കേണം.
കാച്ചുന്നതിനാൽ രസത്തിൽനിന്നു എല്ലാ വായു സൂക്ഷ്മത്തോ
ടേ (രസം തീയിൽ വെക്കുമ്പോൾ വിഷമുള്ള ആവികൾ പുറ
പ്പെടുന്നതുകൊണ്ടു) നീക്കുവാൻ ആവശ്യം. വായുവിന്റെ

7

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/117&oldid=190715" എന്ന താളിൽനിന്ന് ശേഖരിച്ചത്