താൾ:CiXIV132a.pdf/115

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 95 —

177. ഒരു വലിയ കടലാസ്സിന്റെ ഒരു അറ്റം പിടിച്ചു നേരേ വേഗം
വലിക്കുമ്പോൾ മറ്റേ അറ്റം മടങ്ങിനില്ക്കുന്നതു എന്തുകൊണ്ടു?

നാം പിടിക്കാത്ത അറ്റത്തു വായു കടലാസ്സിനെ തടുക്കും.
മറ്റേ അറ്റത്തോടുള്ള സംബന്ധം നിമിത്തം പിഞ്ചെല്ലുന്നെ
ങ്കിലും ഒന്നാമതു വായുവിനെ നീക്കുന്നതുകൊണ്ടു അല്പം താമ
സിച്ചുമാത്രം വരുന്നുള്ളു.

178. ഒരു തംബ്ലേർ വെള്ളത്തിൽ കമിഴ്ത്തിവെക്കുമ്പോൾ അതു വെള്ളം
കൊണ്ടു നിറഞ്ഞുപോകാത്തതു എന്തുകൊണ്ടു?

തംബ്ലേറിലുള്ള വായുവിൻനിമിത്തം വെള്ളത്തിന്നു അതി
നെ നിറെപ്പാൻ കഴികയില്ല. വായു ഒരു പദാൎത്ഥം ആകുന്നു
എന്നും അതിന്നു അനതിക്രമണം ഉണ്ടു (14-ാം ചോദ്യം) എ
ന്നും ഇതിനാൽ കാണാം.

179. വായുകൊണ്ടു നിറഞ്ഞിരിക്കുന്ന ഒരു വസ്തിയെ മുറുക കെട്ടിയ ശേ
ഷം അതിനെ പ്രയാസത്തോടേ മാത്രം അമുക്കുവാൻ കഴിയുന്നതു എന്തുകൊണ്ടു?

ഉള്ളിലുള്ള വായുവിന്നു പോകേണ്ടതിന്നു യാതൊരുവഴിയും
ഇല്ലായ്കകൊണ്ടു തിക്കലിനെ വളരേ വിരോധിക്കും. ഈ വി
രോധത്തെക്കാൾ പുറമേയുള്ള തിക്കൽ വലുതാകുന്നെങ്കിലോ
വായു അല്പം കോച്ചി തിക്കൽ നീങ്ങിയ ശേഷം ഉടനേ മുമ്പേ
ത്ത സ്ഥലത്തെ വീണ്ടും നിറെക്കും.

180. മറിച്ച തംബ്ലേർ വെള്ളത്തിൽ കമിഴ്ത്തുന്നസമയം ഒരു തടസ്ഥം ഉ
ണ്ടെന്നു തോന്നുന്നതു എന്തുകൊണ്ടു?

തംബ്ലേറിലുള്ള വായുവിന്നു വിരോധമായി വെള്ളത്തെ അ
മൎത്തിയശേഷം വായു അതിന്റെ അയവുപ്രകാരം മുമ്പേത്ത
സ്ഥലത്തു വ്യാപിപ്പാൻ ശ്രമിക്കുന്നതുകൊണ്ടു അമൎത്തുന്ന കൈ
ക്കു വിരോധമായിനില്ക്കും.

181. ധാന്യങ്ങളെ പൊടിക്കുന്ന ചില യന്ത്രങ്ങളെ കാറ്റു തിരിക്കുന്നതു
എന്തുകൊണ്ടു?

ഇളക്കപ്പെട്ട വായു ആകുന്ന കാറ്റു ഈ യന്ത്രത്തിന്റെ ഇ

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/115&oldid=190710" എന്ന താളിൽനിന്ന് ശേഖരിച്ചത്