താൾ:CiXIV132a.pdf/114

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 94 —

മിക്കവാറും വാഷ്പങ്ങളിലും കാണാം. അവ ഒരു സ്ഥലത്തെ
നിറൈച്ചിട്ടു തെറ്റിപ്പോവാൻ വഴിയില്ലെങ്കിൽ അതിൽതന്നേ
ഇരിക്കും. നാം വായിവിനെ കാണുന്നില്ലെങ്കിലും അതു ഒരു
പദാൎത്ഥം തന്നേയാകുന്നു. വേറേ പദാൎത്ഥങ്ങളെപ്പോലേ വാ
യുവിന്നും ഘനം ഉണ്ടു; അതു ചിലപ്പോൾ വേറേ വസ്തുക്കളെ
ഏറ്റവും ശക്തിയോടേ അമൎത്തും, എന്നിട്ടും വായുവിന്നും വേറേ
വസ്തുക്കൾ്ക്കും തമ്മിൽ വലിയ ഭേദം ഉണ്ടു. അതിന്റെ എല്ലാ
അണുക്കൾക്കും തമ്മിൽ വേർപിരിഞ്ഞു അന്യോന്യം മാറിപ്പോ
വാൻ ഒരു താല്പൎയ്യം ഉണ്ടല്ലോ. ഒരു ദ്രവം ചിലപ്പോൾ ഒരു
കുപ്പിയുടെ പകുതിയോളം നിറെക്കാം എന്നാൽ വായുവോ അ
ങ്ങിനേയല്ല; സ്ഥലം വിസ്താരമായ്ത്തീരുന്നപ്രകാരം വായു
വിരിയുകയും സ്ഥലം ചുരുങ്ങിയാൽ ചുരുങ്ങുകയും ചെയ്യും.
അതിൻപ്രകാരം വായുവിന്റെ ഒരംശത്തിന്നു വലിയ സ്ഥല
ത്തെ താൻ എത്രയും ചെറിയ സ്ഥലത്തെ താൻ നിറെക്കാം.
വായുവിനെ അമൎത്തിയശേഷം അതു തന്നാലേ വിരിയുന്നതു
കൊണ്ടു അതിന്നു അയവുണ്ടു എന്നു കാണാം. ആവികളുടെ
നൈവല്യം, നിറം, മണം എന്നിവറ്റിൻപ്രകാരം അവെക്കു വ
ളരേ ഭേദങ്ങളുണ്ടു. നമ്മെ ചൂഴുന്ന ആകാശം വിശേഷാൽ അ
മിലതം (Oxygen), യവക്ഷാരവാഷ്പം (Nitrogen) എന്നീ ആകാശ
ഭേദങ്ങളെക്കൊണ്ടു ഉളവായിരിക്കുന്നു.

176. കൈ നിവൎത്തി ഇങ്ങോട്ടുമങ്ങോട്ടും ആട്ടുമ്പോൾ കാറ്റിന്റെ സ്പ
ൎശനം നമുക്കു ഉണ്ടാകുന്നതു എന്തുകൊണ്ടു?

വായു നമ്മെ എല്ലാവിടത്തും ചൂഴുന്നതുകൊണ്ടു കൈ ആ
ട്ടുന്നതിനാൽ വായു അതിന്റെ സ്ഥലത്തുനിന്നു മാറി ഇളകി
പോകും. കാറ്റു എന്നു പറയുന്നതു ഇളകിപ്പോയ വായു അ
ത്രേ എന്നറിക.

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/114&oldid=190708" എന്ന താളിൽനിന്ന് ശേഖരിച്ചത്