താൾ:CiXIV132a.pdf/113

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 93 —

ചെയ്യും. വെള്ളത്തിൽ വീഴുന്ന ഒരു മനുഷ്യൻ സൂക്ഷിച്ചാൽ
മൂക്കുവരേ മാത്രം മുങ്ങുമായിരിക്കും; ഇപ്രകാരം തല അല്പം
പിന്നോട്ടു ചായിക്കുന്നതിനാൽ വായും മൂക്കും വെള്ളത്തിന്നു
മീതേ നിറുത്തുവാൻ യാതൊരു പ്രയാസമില്ല എന്നിട്ടും മനു
ഷ്യരിൽ മിക്കപേർ ഈ വ്യവസ്ഥയിൽ ബുദ്ധിമുട്ടിപ്പോയിട്ടു
കൈകളെ ഉയൎത്തുന്നതിനാൽ തല മുങ്ങിപ്പോകുന്നതിന്നു സം
ഗതിയായ്ത്തീൎന്നിട്ടു നശിച്ചുപോകുന്നു.

174. മീനുകൾക്കു ഇഷ്ടംപോലേ വെള്ളത്തിൽ പൊന്തുവാനും താഴുവാനും
കഴിയുന്നതു എന്തുകൊണ്ടു?

ഈ ജന്തുക്കളുടെ ഉള്ളിൽ വായു കൊണ്ടു നിറഞ്ഞിരിക്കുന്ന
ഒരു ഉതളി ഉണ്ടു; വാരിയെല്ലകളെക്കൊണ്ടു ഈ ഉരുളിയെ അ
മുക്കുന്നതിനാൽ അവയുടെ വിശേഷമായ ഘനം വൎദ്ധിച്ചിട്ടു
അവ താണുപോകും. വസ്തിയെ വിരിക്കുന്നതിനാലോ വിശേ
ഷമായ ഘനം കുറഞ്ഞു അവ പൊന്തിവരും. ഇതു വേഗം
ചെയ്യേണ്ടതിന്നു മീനിന്റെ ചിറകുകൾ വലിയ സഹായം
ചെയ്യുന്നു. ഇവയെ വെള്ളത്തെക്കൊള്ളേ തള്ളുമ്പോൾ വെള്ളം
മീനിനെ മേലോട്ടോ താഴോട്ടോ ഒരു ഭാഗത്തേക്കോ ഓടിക്കും.

അഞ്ചാം അദ്ധ്യായം

വാഷ്പങ്ങളുടെ സമത്തുക്കവും അപാദാനവും.

Equilibrium and Motion of Gases.

"കാറ്റ റിയാതേ തുപ്പിയാൽ ചെവിയറിയാതേ കിട്ടും."
"കാറ്റിനെ കൈപിടികളിൽ ചേൎത്തതു ആർ?"

175. വാഷ്പങ്ങളുടെ വിശേഷത എന്തു .

കട്ടിയായവസ്തുക്കൾക്കും ദ്രവങ്ങൾക്കുമുള്ള വിശേഷതകൾ

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/113&oldid=190706" എന്ന താളിൽനിന്ന് ശേഖരിച്ചത്