താൾ:CiXIV132a.pdf/112

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 92 —

ല്പറഞ്ഞ സൂത്രപ്രകാരം കുറഞ്ഞു ഇരുന്നാലും വെള്ളത്തിന്നു
മീതേ നായ് കല്ലിന്റെ ഘനം മുഴുവനും വഹിക്കേണ്ടി വരും.

172. വെള്ളത്തിൽ മുക്കിയ മരക്കൊട്ടയെ ചെറുവിരൽകൊണ്ടു വെള്ള
ത്തിൻ മേല്ഭാഗത്തോളം പൊന്തിപ്പാൻ കഴിയുന്നതു എന്തുകൊണ്ടു?

വെള്ളംകൊണ്ടു നിറഞ്ഞു വെള്ളത്തിൽ കിടക്കുന്ന ഒരു മ
രക്കൊട്ടയെക്കാൾ വെള്ളത്തിൽനിന്നു വേൎവ്വിട്ട ഒഴിഞ്ഞ മരക്കൊ
ട്ടയുടെ ഘനം വലുതാകുന്നുപോലും. ഇതിലുള്ള വെള്ളത്തി
ന്റെ ഘനം വെള്ളത്തിൽ കേവലം നിങ്ങിപ്പോകുന്നതല്ലാതേ
മരക്കൊട്ടയുടെ ഘനം തന്നേ വെള്ളതെക്കാൾ കുറഞ്ഞതാകു
ന്നുവല്ലോ! ഇവ്വണ്ണം മരക്കൊട്ടയുടെ മീതേ നില്ക്കുന്ന വെള്ള
ത്തിന്റെ വിരോധം ജയിപ്പാൻ മാത്രം ആവശ്യമുള്ളൂ.

173. മനുഷ്യന്നു വെള്ളത്തിൽ നീന്തുവാൻ കഴിയുന്നതു എന്തുകൊണ്ടു?

മനുഷ്യരിൽ മിക്കപേരും 8/9 അല്ലെങ്കിൽ 9/10 പ്രാവശ്യം വെ
ള്ളത്തെക്കാൾ ഘനം കുറഞ്ഞവരാകകൊണ്ടു കാൽ വിടൎത്തി
കൈ കെട്ടി കിടക്കുമ്പോൾ യാതൊരു ആപത്തും അദ്ധ്വാന
വും കൂടാതേ വെള്ളത്തിന്മേൽ നീന്താം. വേറേ അവസ്ഥയി
ലോ മുഖം വെള്ളത്തിൽ മുങ്ങുന്നതുകൊണ്ടു ശ്വാസം കഴി
പ്പാൻ കഴിയായ്കയാൽ, കൈ കാലുകളെ പ്രയോഗിക്കുമ്പോൾ
തല ഉയൎത്തുവാൻ ആവശ്യം തന്നേയാകുന്നു. ഈ കൈ കാലു
കളെക്കൊണ്ടു വെള്ളത്തിൻ നേരേ തുഴയുമ്പോൾ വെള്ളം ന
മ്മെ പൊന്തിക്കുന്നതല്ലാതേ നാം മുന്നോട്ടു പോകയും ചെയ്യും.
നമ്മുടെ തലെക്കും കൈകാലുകൾക്കും ഏറ്റവും ഘനം ഉണ്ടു.
എല്ലുകൾകൊണ്ടു ഘനം വൎദ്ധിക്കുന്നു, കൊഴുപ്പകൊണ്ടു ഘനം
കുറയുകയും ചെയ്യുന്നു. നെഞ്ചിൻ അകത്തുള്ള ദ്വാരത്തിൻ
നിമിത്തം ഈ അംശത്തിനു അല്പം ഘനമേയുള്ളൂ. ശ്വാസം
കഴിക്കുന്നതിനാൽ നെഞ്ചു വിരിയുകയും ചുരുങ്ങുകയും ചെ
യ്യുന്നപ്രകാരം നാം വെള്ളത്തിൽ പൊന്തുകയും താഴുകയും

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/112&oldid=190702" എന്ന താളിൽനിന്ന് ശേഖരിച്ചത്