താൾ:CiXIV132a.pdf/111

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 91 —

വേറേ. അതിന്റെ വിശേഷമായ ഘനം വൎദ്ധിക്കുന്നേടത്തോ
ളം അതിൽ അത്യാവശ്യമായ (നനെച്ചുണങ്ങിയ) യവം അ
ധികരിക്കയും അത്യാവശ്യമില്ലാത്ത വെള്ളം കുറയുകയും ചെ
യ്യും. കട്ടിയായ വസ്തു ഒരു ദ്രവത്തിൽ മുങ്ങുന്നേടത്തോളം ആ
ദ്രവത്തിന്റെ വിശേഷമായ ഘനവും കുറഞ്ഞിരിക്കും.

169. ഏതു വസ്തുവിന്റെയും ഘനം വെള്ളത്തിൽ തൂക്കുമ്പോൾ കുറഞ്ഞു
പോകുന്നതു എന്തുകൊണ്ടു?

ഒരു വസ്തുവിനെ വെള്ളത്തിൽ ഇടുമ്പോൾ അതു നീക്കുന്ന
വെള്ളത്തിന്റെ ഘനത്തോടു സമമായ ഘനം സ്വന്തഘന
ത്തിൽനിന്നു ഒരംശം കുറഞ്ഞു പോകും. ദൃഷ്ടാന്തം: ഒരു വസ്തു
വിന്റെ ഘനം 20 റാത്തലും അതു നീക്കുന്ന വെള്ളത്തിന്റെ
ഘനം 5 റാത്തലും എന്നു വരികിൽ ആ വസ്തുവിനെ വെള്ള
ത്തിൽ തൂക്കുമ്പോൾ ഘനം 15 റാത്തൽ കാണുകേയുള്ളൂ. ഈ എ
ത്രയും വിശിഷ്ടക്രമത്തെ അൎഖിമേദൻ എന്ന ശാസ്ത്രി (220 B. C.)
കണ്ടെത്തിയതുകൊണ്ടു അതിന്നു അൎഖിമേദസൂത്രം എന്ന പേ
രുണ്ടു.

170. ഒരു നായ്ക്കു മുങ്ങിപ്പോയ മനുഷ്യനെ വെള്ളത്തിന്റെ മീതേ പൊന്തി
ച്ചു കരയിലേക്കു കൊണ്ടുവരുവാൻ കഴിയുന്നതു എന്തുകൊണ്ടു?

വേറെ വസ്തുക്കളിൽ നാം കാണുന്നപ്രകാരം മനുഷ്യന്റെ
ഘനവും വെള്ളത്തിൽ ഇരിക്കുന്ന സമയം കുറഞ്ഞു പോകുന്നു.
അവൻ വെള്ളത്തിൽ കിടക്കുന്ന സ്ഥലത്തു കൊള്ളുന്ന വെള്ള
ത്തിന്റെ ഘനം നീങ്ങിപ്പോയ ശേഷം നായ്ക്ക് ഇനി വലിപ്പാൻ
ശേഷിക്കുന്നതു ഒന്നുമില്ല അല്ലെങ്കിൽ അല്പമേയുള്ളൂ എന്നറിക.

171. ഒരു നായ്ക്കു ഘനമുള്ള ഒരു കല്ലിനെ വെള്ളത്തിന്റെ അടിയിൽ
നിന്നു എടുത്തു പൊന്തിച്ചുകൊണ്ടുവരാമെങ്കിലും മീതേ എത്തിയശേഷം അതിനെ
വീണ്ടും പലപ്പോഴും ഇട്ടുകളയുന്നതു എന്തുകൊണ്ടു?

കല്ലു വെള്ളത്തിൽ കിടക്കുമ്പോൾ അതിന്റെ ഘനം മേ

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/111&oldid=190694" എന്ന താളിൽനിന്ന് ശേഖരിച്ചത്