താൾ:CiXIV132a.pdf/107

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 87 —

ഘനമേറിയതാകകൊണ്ടു ഉണ്ട പൊങ്ങിക്കിടക്കേണം. ഇതു
ഹേതുവായിട്ടു ഇരിമ്പു കൊണ്ടുള്ള തീക്കുപ്പലുകൾപോലും വെ
ള്ളത്തിൽ താഴാതേ കിടക്കും. ആ ഉണ്ടയെ ഞെരുക്കി ഒതുക്കു
മ്പോൾ മുങ്ങും നിശ്ചയം. അതോ ലോഹങ്ങൾ വെള്ളത്തെ
ക്കാൾ ഘനമേറിയതുകൊണ്ടത്രേ.

158. വെള്ളംകൊണ്ടു നിറഞ്ഞിരിക്കുന്ന കുപ്പികൾ വെള്ളത്തിൽ മുങ്ങി
പ്പോകുന്നതു എന്തുകൊണ്ടു?

ഈ കുപ്പിയുടെ വലിപ്പത്തിലുള്ള വെള്ളത്തെക്കാൾ വെ
ള്ളംകൊണ്ടു നിറഞ്ഞിരിക്കുന്ന കുപ്പി ഘനമേറിയതാകകൊ
ണ്ടു അതു മുങ്ങിപ്പോകേണം. കുപ്പിയിലുള്ള വെള്ളത്തിന്നു
വെള്ളത്തിൽ വെച്ചു ഘനം ഇല്ലെങ്കിലും വെള്ളത്തെക്കാൾ ക
ണ്ണാടി ഘനമുള്ളതാണ്. എന്നിട്ടും ഒഴിഞ്ഞ കുപ്പികൾ പൊ
ങ്ങിക്കിടക്കുന്നതു ബോധിപ്പാൻ പ്രയാസമില്ല. ഇവയിൽ വാ
യു അടങ്ങിയിരിക്കുന്നതുകൊണ്ടു ഒഴിഞ്ഞ കുപ്പിയുടെ വലിപ്പ
ത്തിലുള്ള വെള്ളത്തെക്കാൾ ഈ കുപ്പികളുടെ ഘനം കുറയുന്നു.

159. വെള്ളം കുടിച്ചു മരിച്ചർ വെള്ളത്തിന്റെ അടിയിൽ ഒന്നു രണ്ടു
ദിവസം കിടന്ന ശേഷം വെള്ളത്തിന്നു മീതേ പൊങ്ങിവരുന്നതു എന്തുകൊണ്ടു?

ജീവനോടിരിക്കുന്ന മനുഷ്യൻ വെള്ളത്തെക്കാൾ ഒരല്പം ഘ
നം കുറഞ്ഞിരിക്കകൊണ്ടു അവന്നു നീന്തുവാൻ കഴിയും; വെ
ള്ളം കുടിച്ചുചാകുമ്പോഴോ ഘനം വൎദ്ധിച്ചു ശവം വെള്ളത്തി
ന്റെ അടിയിൽ കിടക്കും. ഒന്നു രണ്ടു ദിവസം കഴിഞ്ഞ ശേ
ഷം ശവം കെട്ടു ഉള്ളിൽ വാഷ്പങ്ങൾ ഉത്ഭവിച്ചു ശരീരത്തെ
വിരിക്കുന്നതിനാൽ ഘനം വീണ്ടും കുറഞ്ഞിട്ടു ശവം പൊന്തി
വരുന്നു.

160. കട്ടിവെള്ളം വെള്ളത്തിൻ മീതെ പൊങ്ങിക്കിടക്കുന്നതു എന്തു
കൊണ്ടു?

വെള്ളം ഒഴികേ മറ്റുള്ള എല്ലാ വസ്തുക്കളും കട്ടിയായി തീ

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/107&oldid=190686" എന്ന താളിൽനിന്ന് ശേഖരിച്ചത്