താൾ:CiXIV131-9 1882.pdf/39

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 63 —

ദിക്കിൽ നടക്കുന്ന ചില അന്യായങ്ങളെയും
കഴിയുന്നേടത്തോളം നീക്കുവാൻ ശ്രമിക്കും എ
ന്നാശിക്കുന്നു.

2. ഗൎമ്മാനരാജ്യത്തിലുള്ള രാജ്യസഭായോ
ഗം തീൎത്തു പ്രതിനിധികൾ പിരികയും ചെ
യ്തു. ആദ്യംതൊട്ടു അന്തംവരേ ഈവട്ടം ഔ
ദാരക്കാർ (Liberals) ബിസ്മാൎക്ക് പ്രഭുവിനെ ഉ
പദ്രവിച്ചതുകൊണ്ടു തങ്ങളുടെ സ്വദേശത്തെ
യും ചക്രവൎത്തിയെയും സ്നേഹിക്കുന്ന ഗൎമ്മാന
ൎക്കു വളരേ അതൃപ്തി വന്നു. ചക്രവൎത്തി ഒരു
പരസ്യത്തിൽ ബിസ്മാൎക്കിന്റെ അഭിപ്രായവും
ചക്രവൎത്തിയുടെ അഭിപ്രായവും ഒന്നത്രേ എ
ന്നു അറിയിച്ചതുകൊണ്ടു ആ കൂട്ടർ അത്യന്തം
കോപിച്ചു ബിസ്മാൎക്ക് അതിക്രമിപ്പാൻ കഴി
യാത്ത ചക്രവൎത്തിയുടെ പിമ്പിൽനിന്നു, അ
വിടേ ശരണം പ്രാപിപ്പാൻ ശ്രമിക്കുന്നു എ
ന്നു ചൊല്ലിയപ്പോൾ ഏകദേശം ദീനക്കാരനാ
യിരുന്ന ബിസ്മാൎക്ക് പ്രഭു മഹാബലത്തോടേ
ഒൗദാരകരോടു ബുദ്ധിയുപദേശിച്ചു പറഞ്ഞി
തു: ഞാൻ അനേകപ്രസംഗങ്ങൾ കേട്ടിട്ടും
നിങ്ങളെ ഭയപ്പെടുകയില്ല എന്നും ഒരിക്കലും
ഭീരുത്വം കാണിക്കാതേ രാജ്യത്തെയും ചക്രവ
ൎത്തിയെയും ഇത്ര സമയത്തോളം വിശ്വസ്തത
യോടേ സേവിച്ച ഒരു ഉദ്യോഗസ്ഥനെ അപ
മാനിപ്പാൻ നിങ്ങൾ ലജ്ജിക്കുന്നില്ലേ എന്നും
ശങ്കകൂടാതേ ചൊല്ലിപോൽ. രാജ്യത്തിൻ മീ
തേ കാൎമേഘങ്ങൾ ഉദിക്കുമളവിൽ കോയ്മയെ
അതിക്രമിക്കുന്നതു ഉചിതമല്ല എന്നു വേറൊ
രു മന്ത്രി രാജസഭയിൽ പറകയാൽ രാജ്യത്തി
ൽ എങ്ങും ഏതു മേഘങ്ങൾ, എന്തൊരു ആപ
ത്തു അടുത്തുവന്നു എന്നുമുതലായ ചോദ്യങ്ങൾ ക
ഴിച്ചുപോന്നു. മന്ത്രി പറഞ്ഞ സംഗതി ഇപ്പോ
ൾ അറിയുന്നു. രുസ്സ്യരുടെ ഒരു സേനാപതി
ബലീൻപട്ടണത്തിൽവെച്ചു ഒരു പ്രസംഗം ക
ഴിക്കുന്ന സമയത്തു രുസ്സ്യരും ഗൎമ്മാനരും എങ്ങി
നേ എങ്കിലും ഒരു നാൾ തമ്മിൽ യുദ്ധം ചെ
യ്യും എന്നു പറഞ്ഞതല്ലാതേ പ്രാഞ്ചിക്കാർ ഗ
ൎമ്മാനരുടെ ഉഗ്രവൈരിയാകുന്ന ഒരു കുലീന
നെ രുസ്സ്യരുടെ അടുക്കൽ അയപ്പാൻ ഭാവിക്കു
ന്നു എന്നു കേട്ടപ്പോൾ രുസ്സ്യരും പ്രാഞ്ചിക്കാ

രും അന്യോന്യം സന്ധിചെയ്തു ഗൎമ്മാനരെ
അതിക്രമിക്കും എന്നുള്ള ശ്രുതി പരന്നുപോയി.
ഈ രണ്ടു ആപത്തു ഇപ്പോൾ നീങ്ങിപ്പോയെ
ന്നു തോന്നുന്നു. രുസ്സ്യ ചക്രവൎത്തി ആ സേനാ
പതിയെ ഉടനേ മടക്കി വിളിപ്പിച്ചു ഗമ്പേ
ത്ത പ്രാഞ്ചിക്കാരുടെ ഒന്നാം മന്ത്രിസ്ഥാനത്തെ
ഉപേക്ഷിപ്പാൻ സംഗതിയും വന്നു. ഇതു ഹേ
തുവായിട്ടു ഗൎമ്മാനരെ പകെക്കുന്ന ആ കുലീ
നനെ രുസ്സ്യരുടെ അരികേ അയക്കും എന്നുള്ള
ഭയം നീങ്ങിപ്പോയി താനും. ഗമ്പെത്ത് എന്ന
വാചാലന്നു ഇപ്പോൾ സ്വന്ത അനുഭവത്താൽ
വല്ലതും ഗ്രഹിച്ചിരിക്കാം എന്നു ആശിക്കുന്നു.
അതെന്തു എന്നു ചോദിച്ചാൽ സൎക്കാരോടു എ
തിൎക്കേണ്ടതിന്നു അല്പവിദ്യ മതി എന്നും ഒരു
വലിയ രാജ്യത്തെ ശക്തിയോടും നീതിയോടും
ഭരിക്കുന്നതു ബഹുപ്രയാസം എന്നും തന്നേ.
അദ്ദേഹത്തിന്റെ വാഴ്ച പ്രജകൾ ഓരാഴ്ചവട്ട
ത്തോളം അനുഭവിച്ചശേഷം ഇപ്പോൾ മതി
എന്നു അവൎക്കു തോന്നി അവനെ വിട്ടയച്ചു.
ഗമ്പെത്ത താൻ തന്നേ മൂൎച്ചയാക്കിയ കത്തി
കൊണ്ടു അവൻ വീണു എന്നല്ലേ.

3. രുസ്സ്യ രാജ്യത്തിൽനിന്നു ഞാൻ ഭയങ്കര
മായ കഥയെ കേട്ടു—അവിടത്തെ ഒരു വലി
യ പട്ടണത്തിൽ ഉള്ള സഭയുടെ മേലദ്ധ്യക്ഷ
ൻ തന്റെ ഒരു പ്രസംഗത്തിൽ സ്ഥിതിസമ
ത്വക്കാരുടെ നേരേ ഖണ്ഡിതമായി സംസാരി
ച്ചതിനാൽ ആളുകൾ ഇവരുടെ നിമിത്തം ഏ
റ്റവും കോപിച്ചു എവിടേ എങ്കിലും ഒരു അ
ന്യദേശക്കാരനെ കണ്ട ഉടനേ ഇവൻ ഒരു
സ്ഥിതിസമത്വക്കാരനാകുന്നു എന്നു വിചാരി
ച്ചു അടിച്ചു. ഇതു നിമിത്തം ആ പട്ടണത്തി
ലുള്ള സ്ഥിതിസമത്വക്കാർ ഗൂഢമായി ഒരു
യോഗം കൂടി മേലദ്ധ്യക്ഷനെ കൊല്ലേണം എ
ന്നു നിശ്ചയിച്ചു. ആർ ഇതിനെ ചെയ്യും എ
ന്നറിയേണ്ടതിന്നു അവർ ചീട്ടിട്ടു 19 വയസ്സുള്ള
ഒരു ബാല്യക്കാരത്തിയുടെ പേർ വരികയും
ചെയ്തു. അവൾ ആദ്യം സ്തംഭിച്ചെങ്കിലും താൻ
ഇതിനെ നിവൃത്തിക്കും എന്നു പറഞ്ഞു പോൽ.
രണ്ടു ദിവസം കഴിഞ്ഞ ശേഷം രാവിലേ മേല
ദ്ധ്യക്ഷൻ കിടക്കയിൽ കിടക്കുന്ന സമയത്തിൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-9_1882.pdf/39&oldid=190198" എന്ന താളിൽനിന്ന് ശേഖരിച്ചത്