താൾ:CiXIV131-9 1882.pdf/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 61 —

SUMMARY OF NEWS.

വൎത്തമാനച്ചുരുക്കം.

1. ഹിന്തുരാജ്യം.

1. മലയാളജില്ല.— ബേപ്പൂരിൽനി
ന്നു കോഴിക്കോട്ടുനഗരംവരേ തീവണ്ടി ഇടേ
ണ്ടതിന്നു തീൎച്ചപ്പെടുത്തിയിരിക്കുന്നു. അതിന്നാ
യി പാത ഇടുന്നതിന്നും മറ്റും അതു സംബ
ന്ധിച്ച ഉദ്യോഗസ്ഥർ വരുമ്പോൾ നാട്ടുകാർ
അവൎക്കു വേണ്ട സ്ഥലങ്ങൾ വിട്ടു കൊടുക്കയ
ല്ലാതെ യാതൊരു തടസ്ഥവും ചെയ്യാതേ ഇരി
ക്കേണ്ടതിന്നും ഗവൎമ്മെണ്ടിൽനിന്നും കല്പന
യുണ്ടായിരിക്കുന്നു. കോഴിക്കോട്ട് ആപ്പീസു ക
ടല്പുറത്തുള്ള ചുങ്കംആപ്പീസിന്നു സമീപം വേ
ണമെന്നാണ്.

ഫെബ്രുവരി 8-ാം൹ 6 മണിക്ക് മുമ്പ് 81
ഡിസെമ്പ്ര 31-ാം ൹ ഉണ്ടായതു പോലെ ഒരു
ഭൂകമ്പം ഉണ്ടായി. ഈ പ്രാവശ്യത്തേതിൽ വി
ശേഷമായി ഉണ്ടായതു തെളിവോടേ കേൾക്കാ
യ്വന്ന ഒരു മുഴക്കമത്രേ. അനേകം ആളുകൾ
ക്ക് ഇത് അനുഭവമായി.

മാൎച്ചമാസം 3-ാം ൹ പകൽ കോഴിക്കോട്ടു
അങ്ങാടിയിൽ അഗ്നിബാധയുണ്ടായി മൂന്നു നാ
ലു വീടുകൾ വെന്തുപോയി. അന്നു രാത്രിയിൽ
കടപ്പുറത്തും ചില വീടുകൾക്കും തീ പിടിച്ചു വ
ളരേ നഷ്ടം ഉണ്ടായി.

2. മദ്രാസ് സംസ്ഥാനം.— മദ്രാസി
ൽ പുതുതായി ഒരു നഗരശാല എടുപ്പിക്കുന്ന
വകെക്കു 47000കയോളം ശേഖരിച്ചിരിക്കുന്നു.
ഇതിൽ 5,000ക. തിരുവിതാങ്കോടു മഹാരാജാ
വ് തിരുമനസ്സ് കൊണ്ടു കല്പിച്ച ദാനമാകുന്നു.
മദ്രാസ് സംസ്ഥാനത്തുള്ള ഹിന്തു ദേവസ്വം വ
കെക്കു ഗവർമെന്തിൽനിന്നും കൊല്ലുന്തോറും
31,99,591ക. ഒരു വിധത്തിൽ ചെലവു ചെയ്തു
വരുന്നു. ഇതിൽ 8,67,799 ക. പണയമായിട്ടു
തന്നെ ഓരോ ഖജാനയിൽനിന്നും കൊടുക്കുന്ന
തുണ്ടു. ക്രിസ്തീയദേവാലയങ്ങൾക്കും ശുശ്രൂഷ
ക്കാൎക്കും കൂടെ പ്രത്യേകമായി പട്ടാളക്കാരുടെ
വകെക്കുള്ളതിന്നും 4½ ലക്ഷം ഉറുപ്പികേ ഉ

ള്ളു. മിശ്യോൻ സംഘങ്ങൾക്കും അവരുടെ പ്ര
വൃത്തികൾക്കും വിദ്യാവിഷയങ്ങൾക്കുമല്ലാത
വേറേ യാതൊന്നിന്നും ഒരു സഹായവും ചെ
യുന്നില്ല എന്നു ഓൎക്കുമ്പോൾ ഇയ്യിടേ ക്രിസ്ത്യാ
നികളുടെ മതകാൎയ്യങ്ങൾക്കായി വളരേ പണം
ഹിന്തുക്കളായ നിവാസികളിൽ നിന്നു പിരി
ച്ചെടുക്കുന്ന നികുതിയിൽ നിന്നു ചിലവാക്കുന്ന
തു സങ്കടമാകുന്നു എന്നു കൂക്കി ഹൎജ്ജികളുമായി
പുറപ്പെട്ട ചിലൎക്കു കാൎയ്യത്തിന്റെ ഗുരുലഘു
ത്വം മനസ്സിലാകുമല്ലോ.

മദ്രാസ് ഗവൎണ്ണർസായ്പ് അവൎകളുടെ മദാമ്മ
ഫെബ്രുവരി 22-ാം ൹ ഒത്തകമന്തിലേക്കു യാ
ത്രയായി. ഗവൎണ്ണർസായ്പ് അവൎകൾ മാൎച്ചമാ
സം 1-ാം ൹ ബങ്കളൂരിലേക്കു പുറപ്പെടുന്നു അ
വിടേനിന്നും മൈസൂർ വഴിയായി ഒത്തകമ
ന്തിലേക്കു ചെല്ലും. 11-ാം ൹ മടങ്ങി മദ്രാസിൽ
എത്തിയാൽ വീണ്ടും 31-ാം൹ പോകുന്നതാണ്.
അവിടേ അക്ടോബർമാസം വരേ താമസി
ക്കും പോൽ. ഈ മാസങ്ങൾക്കിടയിൽ താൻ
ത്രിശ്ശിനാപ്പള്ളി, മധുര, തിരുനൽവേലി, തി
രുവിതാങ്കോടു മുതലായ നാടുകളെ പോയി ദ
ൎശിക്കുമെന്നാണ വൎത്തമാനം. മൈസൂർരാജ്യ
ത്തിൽ ഇപ്പോൾ അവിടത്തേ വകയായി ബങ്ക
ളൂരിൽനിന്നു മൈസൂരോളം ഇട്ടിട്ടുള്ള പുതിയ
തീവണ്ടിപ്പാതയിൽകൂടി ഫെബ്രുവരി 25-ാം൹
മംഗലാരംഭമായി ഒരു തീവണ്ടി ഓടിച്ചു. പാ
ത എത്രയും നല്ലതും സാധാരണ വണ്ടിപ്പോ
ക്കുവരവിന്നു കുറ്റം അറ്റതുമായി കണ്ടിരിക്കു
ന്നു. ആ ദിവസം മഹാരാജാവും ദിവാനും ഒ
ന്നിച്ചു വണ്ടിയുടെ വരവ് കാണ്മാൻ ചെന്നി
രുന്നു.

3. ബങ്കാളസംസ്ഥാനം. — കഴി
ഞ്ഞകൊല്ലം ഇന്ത്യാരാജ്യം ഒട്ടുക്കു കാനെഷുമാരി
ക്കണക്കു എടുത്തതിന്നു ചെലവു 18½ ലക്ഷം ഉറു
പ്പികയാകും എന്നറിയുന്നു. താരാനാഥതൎക്കവാച
സ്പതിപണ്ഡിതർ എന്നു പേർ പോന്ന വിദ്വാൻ
വിസ്മയിക്ക തക്ക വലിപ്പത്തിൽ പുതുതായി

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-9_1882.pdf/37&oldid=190193" എന്ന താളിൽനിന്ന് ശേഖരിച്ചത്