താൾ:CiXIV131-9 1882.pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 59 —

യുടെ ശ്രുതിയെ കൊണ്ടു നിറച്ച ശേഷം എത്രയും ക്ഷണത്തിൽ ഈ ഭൂ
മിയെ പിരിഞ്ഞു പോകുന്നു. പിന്നേ നക്ഷത്രങ്ങളുടെ ഇടയിൽ ഉയൎന്ന,
താണ സ്ഥാനങ്ങളുള്ളതല്ലാതേ ഇവെക്കു തമ്മിൽ ഒരു മാതിരി സഖിത്വം
കൂടേ ഉണ്ടെന്നു കാണുന്നു. സമമായവ അന്യോന്യം ആകൎഷിക്കുന്നു. ഒരു
സൂൎയ്യൻ മറ്റൊരു സൂൎയ്യന്റെ ചുറ്റിൽ സഞ്ചരിക്കുന്നു. ഇങ്ങിനേയുള്ള
6000 ത്തിൽ ചില്വാനം ഇരട്ട സൂൎയ്യന്മാർ ഉണ്ടെന്നു നാം അറിയുന്നു. ചു
റ്റിലും സഞ്ചരിക്കുന്നതായ സൂൎയ്യന്നു സാധാരണമായി പ്രത്യേക ഒരു നിറ
മുണ്ടു. പലപ്പോഴും എത്രയും പ്രകാശിക്കുന്നതായ സൂൎയ്യന്നു ചുറ്റും ക
റുത്ത ചങ്ങാതിയോ അല്ലെങ്കിൽ കറുത്ത സൂൎയ്യന്നു ചുറ്റും എത്രയും ശോ
ഭിക്കുന്നതായ ഒരു മിത്രനോ ഉണ്ടായിരിക്കും. എത്രയും ദൂരത്തിലിരിക്കയാൽ
ഈ രണ്ടു നിറമുള്ളതിൽ ഒന്നു മാത്രം കാണുന്നുള്ളു എന്നു തോന്നുന്നു.

6. ആകാശഗംഗ

ഇതുവരെ വിവരിച്ചതു ഓൎക്കുന്നതിനാൽ പക്ഷേ ചിലൎക്കു തലതിരിച്ചൽ
വന്നിട്ടുണ്ടായിരിക്കാം. എങ്കിലും നാം ചീനക്കുഴലിനെക്കൊണ്ടു കാണുന്ന
ആ എണ്ണപ്പെടാത്ത സ്ഥിരമായ നക്ഷത്രങ്ങൾ ഒക്കെയും നമ്മുടെ സൂൎയ്യ
ന്റെ കുഡുംബക്കാരത്രേ. ഇവ ഒക്കെയും നമ്മുടെ സൂൎയ്യനോടു കൂടേ ആ
കാണപ്പെടാത്ത കേന്ദ്രസൂൎയ്യന്റെ ചുറ്റിൽ സഞ്ചരിക്കുന്നു. (28-ാം ഭാഗം
നോക്ക) ഇനിയും അങ്ങിനെയുള്ള കേന്ദ്രസൂൎയ്യന്മാരും അവയുടെ ചുറ്റിൽ
സഞ്ചരിക്കുന്ന അനേകനക്ഷത്രങ്ങളുമുണ്ടു . ഇവയിൽനിന്നു വല്ലതു ചീ
നക്കുഴൽ കൂടാതേയും കാണാം. നമ്മുടെ ആകാശത്തിലൂടേ മുത്തുകളെ
ക്കൊണ്ടു പതിഞ്ഞിരിക്കുന്ന ഒരു കച്ച എന്നപോലേ അത്യന്തം ശോഭി
ക്കുന്ന ഒരു വഴിയെ നാം കാണുന്നുവല്ലോ. പണ്ടു പണ്ടു ഭൂവാസികൾ ഇ
തിനെ കണ്ടു ആശ്ചൎയ്യപ്പെട്ടു അതെന്തു എന്നു അറിയായ്കയാൽ പല ജാ
തിക്കാർ ഓരോ കഥകളെ സങ്കല്പിച്ചു. മലയാള പേർ വിചാരിച്ചാൽ വെ
ളിച്ചത്താൽ ഉളവായി ആകാശത്തിലൂടേ ഒഴുകുന്ന ഈ ഗംഗ ഗംഗാതീ
ൎത്ഥത്തിന്റെ ദൃഷ്ടാന്തം ആകുന്നു എന്നു ഹിന്ദുക്കൾക്കു തോന്നുന്നു. യവ
നരോ യുനോ എന്ന ഏറ്റവും ഉയൎന്ന ദേവി ഒരു ശിശുവിനെ മുലകുടി
പ്പിക്കുമ്പോൾ സ്വന്തകുട്ടി അല്ല എന്നു കണ്ടു പെട്ടന്നു ആ ശിശുവിനെ
നീക്കിക്കളഞ്ഞതിനാൽ തുള്ളിയായി വീണ ഓരല്പം പാൽകൊണ്ടു ഈ ആ
കാശഗംഗ ഉളവായി എന്നു ഊഹിച്ചുപോൽ. ഈ ആകാശഗംഗ എ
ന്താകുന്നു എന്നു ചോദിച്ചാൽ കോടാകോടി മിന്നുന്ന സൂൎയ്യന്മാരത്രേ. വി
ശിഷ്ടമായ ചീനക്കുഴലുകളെ എടുക്കുമ്പോൾ ഈ ശോഭിക്കുന്നതായ വഴി
നക്ഷത്രങ്ങളുടെ കൂട്ടങ്ങളാൽ ഉളവായതാകുന്നു എന്നു കാണാം. ഇവയുടെ
പിമ്പിൽ ഇനിയും കിടക്കുന്ന രാജ്യങ്ങളിൽ ചീനക്കുഴൽ കൊണ്ടു പോലും

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-9_1882.pdf/35&oldid=190188" എന്ന താളിൽനിന്ന് ശേഖരിച്ചത്