താൾ:CiXIV131-9 1882.pdf/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 58 —

താളികളും ഭോഷ്കുണ്ടാക്കുന്നവരും പ്രവേശിക്കാത്ത ഒരു ലോകം ഉണ്ടാകും. അതിൽ അകത്തി
ന്നും പുറത്തിന്നും ആത്മാവിന്നും ശരീരത്തിന്നും പൂൎണ്ണ ചേൎച്ച ഉണ്ടായ്വരും. അവിടേ ഓരോരു
ത്തൻ തന്റെ നാമം ഒരു വിധേന നെറ്റിമേൽ ധരിച്ചു ഈ നാമത്തിൽനിന്നു അവന്റെ സ്വ
ഭാവവും സ്ഥിതിയും വിധിയും തിരിച്ചറിവാൻ എപ്പേൎക്കും കഴിയും. നമ്മുടെ ഉള്ളം മുറ്റും ക
ണ്ടുവരുന്ന സമയത്തിൽ ലജ്ജ എന്നിയേ നില്ക്കേണ്ടതിന്നു ഇഹത്തിൽ തന്നെ എല്ലാ വക്രതയെ
വിട്ടു സത്യത്തിലും പരമാൎത്ഥത്തിലും നടക്കവേണ്ടുന്നതാകുന്നു.

A TOUR THROUGH THE HEAVENS.

ആകാശത്തിലൂടേ ഒരു യാത്ര.

(IX-ാം പുസ്തകം 29-ാം ഭാഗത്തിൽനിന്നു തുടൎച്ച.)

5. നക്ഷത്രങ്ങളുടെ സ്വഭാവം എങ്ങിനേ?

ഒരു ആശാരി മേശകളെ ഉണ്ടാക്കുന്നെങ്കിൽ അവൻ അറിയുന്ന പല
വിധമായ മാതിരികളെ കാണിച്ച ശേഷം ഇനി ഒരു പുതു മാതിരിയെ സങ്ക
ല്പിക്കേണ്ടതിന്നു അവന്നു പ്രയാസം തോന്നും. ദൈവത്തിന്റെ പണിപ്പുര
യിൽ കാൎയ്യം അങ്ങിനേ അല്ല, ഒരു വൃക്ഷത്തിന്റെ എണ്ണപ്പെടാത്ത ഇല
കളിൽ രണ്ടു തമ്മിൽ അശേഷം സമം എന്നു വിചാരിക്കേണ്ട. എപ്പോഴും
അല്പമായൊരു ഭേദം കാണും, വൎഷന്തോറും പല ലക്ഷം മനുഷ്യർ ജനി
ക്കുന്നെങ്കിലും തമ്മിൽ തീരേ ഒക്കുന്ന രണ്ടു മുഖങ്ങളെ ഞാൻ ഒരിക്കലും
കണ്ടിട്ടില്ല. അങ്ങിനെ തന്നേ നക്ഷത്രങ്ങളുടെ കാൎയ്യം. എത്ര ഭേദങ്ങൾ
ഇവയിൽ കാണാം. ചുവപ്പ്, നീല, പച്ച, മഞ്ഞ, വെള്ള എന്നീ നിറമുള്ള
നക്ഷത്രങ്ങളുമുണ്ടു. ചിലവയിൽ പ്രകാശം ഓരോ സമയത്തു കുറച്ചു കുറയുക
യും വൎദ്ധിക്കുകയും ചെയ്യുന്നതു കാണാം. ചിലവ കുറേ കാലത്തേക്കു അ
ശേഷം മറഞ്ഞു പോകയും ആം. മനുഷ്യരുടെ ഇടയിൽ ചിലർ ചഞ്ചല
ഭാവത്തെ കാട്ടും പോലേ നക്ഷത്രങ്ങളിലും ഏകദേശം 300 നക്ഷത്രങ്ങൾ
ശോഭയിൽ കൂടക്കൂടേ ഒരു ഭേദം കാണിക്കാറുണ്ടു. 1572-ാം കൊല്ലത്തിലേ
നവമ്പർ മാസത്തിൽ 11-ാം൹ തീഖോ (Tycho) എന്ന ശ്രുതിപ്പെട്ട ജോ
തിഷശാസ്ത്രി ഒരു പുതിയ നക്ഷത്രത്തെ കണ്ടെത്തി, ഇതിന്റെ പ്രകാശം
പുണൎതത്തിന്റേതിനെക്കാൾ വലുതായിരുന്നതു കൊണ്ടു എത്രയും സ
ന്തോഷിച്ചു. ഒരു മാസം കഴിഞ്ഞ ശേഷം ശോഭ മയങ്ങി; പിറ്റേ വൎഷ
ത്തിന്റെ ആരംഭത്തിൽ വീണ്ടും അധികം പ്രകാശിച്ചെങ്കിലും എപ്രിൽ
മാസത്തിൽ വീണ്ടും ചഞ്ചലം കാട്ടി 1574 ഫെബ്രുവരി മാസത്തിൽ അ
ശേഷം മങ്ങി മറഞ്ഞു പോയി പോലും. ഇവ്വണ്ണം പ്രകൃതിയിൽ സംഭവി
ക്കുന്നതു ആത്മാക്കളുടെ രാജ്യത്തിൽ ചിലപ്പോൾ സംഭവിക്കുന്നില്ലേ! ചി
ലപ്പോൾ അത്ഭുതമായ ബുദ്ധിയെയും സാമൎത്ഥ്യത്തെയും കാണിക്കുന്ന ആ
ളുകൾ ലോകത്തെ കുറേ സമയത്തേക്കു തങ്ങളുടെ അപൂൎവ്വമായ പ്രാപ്തി

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-9_1882.pdf/34&oldid=190185" എന്ന താളിൽനിന്ന് ശേഖരിച്ചത്