താൾ:CiXIV131-9 1882.pdf/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 56 —

ന്തം കാണ്മാനുണ്ടായിരുന്നു. പ്രെതെനിക്കും ഭാൎയ്യയും അവന്നു എത്രവട്ടം
നന്ദി പറഞ്ഞു വോ അത്രത്തോളം അവൻ ആദ്യം അവനെ കൈക്കൊള്ളു
കയാലും അവരോടു നന്ദി പറയും. നഗരമൂപ്പൻ ഈ വെൻസ്കിയെ പ
രസ്യമായി മാനിച്ചു അവന്നു നഗരന്യായങ്ങളെ എല്ലാം മറ്റേവൎക്കെ
ന്നപോലേ സമ്മാനിച്ചു ആശാരികളുടെ യജമാനൻ എന്ന പേരും അ
ധികാരവും സമൎപ്പിച്ചു. ഒടുക്കം മണിയെ തുക്കുമ്പോൾ മഹാവലിയ സ
ന്തോഷവും ദൈവത്തിന്നു ഗാനവും സ്തുതിയും ഉണ്ടായിരുന്നു.

ഈ വെൻസ്കി വിവാഹം കഴിച്ചിട്ടും പ്രേതെനിക്കിനെ വിട്ടു പിരി
ഞ്ഞില്ല. ഇരുവർ ഒരുമിച്ചു വേല ചെയ്തു, ഒരുമിച്ചു ഭക്ഷിച്ചു ഒരുമിച്ചു
പാൎത്തു ഉണ്ടാകും സമ്പാദ്യത്തെ സമാംശങ്ങളായി വിഭാഗിച്ചു കൊണ്ടു
സഹോദരരെ പോലേ ഒരുമയിൽ പാൎത്തതേയുള്ളു.

ഇത് നന്ദിഭാവത്തിന്റെ മനോഹരമായ ഒരു ദൃഷ്ടാന്തമല്ലയോ? ന
ന്ദികേടുള്ളവന്നു ഒക്കെയും സന്തോഷക്കേടും ഭാഗ്യക്കുറവും തൃപ്തിക്കുറവും ഉ
ണ്ടായിരിക്കേ നീയും ഉപകാരസ്മരണത്തെ പഠിപ്പാനും കാട്ടുവാനുമായി
ഉത്സാഹിക്ക.

നമ്മുടെ മഹോപകാരിയായി ദയാസമ്പന്നനായ ദൈവം ദിവസം
തോറും നമുക്കു പറഞ്ഞു കൂടാത്ത ഉപകാരങ്ങളെ സൌജന്യമായി ചെയ്തു
വരുന്നു. നീ അവന്നു കാണിക്കുന്ന നന്ദി എവിടേ? ദൈവത്തിന്നു നന്ദി
പറയാത്തവനത്രേ മനുഷ്യരിൽനിന്നും ലഭിക്കുന്ന ഉപകാരങ്ങൾ്ക്കായി നന്ദി
കാണിക്കാത്തതു. ആകയാൽ മനുഷ്യരോടു നീ എത്ര നന്ദികേടു കാണിക്കു
ന്നുവോ അത്ര ഭക്തിക്കുറവും നിന്റെ ഹൃദയത്തിൽ ഉണ്ടാകും.

Rev. G. Wagner.

MISCELLANEOUS.

പലവിധമായതു.|

1. പ്രാകൃതവിദ്യയിൽനിന്നുള്ള ചോദ്യങ്ങൾക്കു ഉത്തരങ്ങൾ.

8. പാത്രത്തിന്റെ പുറഭാഗം വെള്ളത്തിന്റെ അണുക്കളെ ആകൎഷിക്കകൊണ്ടത്രേ (Adhesion)
വെള്ളത്തിൻ ഓരംശം ഒലിച്ചുപോകുന്നതു. അതു മാറ്റേണ്ടതിന്നു വെള്ളത്തിന്റെ എല്ലാ അംശ
ങ്ങൾ പുറമേയുള്ള ഭാഗത്തിൽനിന്നു കഴിയുന്നേടത്തോളം ദൂരത്തിൽ വീഴുവാൻ തക്കവണ്ണം പ
കരേണം. അതു സാധിപ്പിക്കേണ്ടതിന്നു നാം പാത്രങ്ങളിൽ ഒരു മാതിരി കൊക്ക് (അല്ലെങ്കിൽ
മോന്ത) കാണുന്നില്ലേ? അതില്ലെങ്കിൽ മേൽഭാഗത്തു നൈ തേക്കുന്നതും മതി. ഇതിനാൽ ആ ആകൎഷണം ഇല്ലാതേ പോം. രസം പകരുന്നെങ്കിൽ യാതൊരു പ്രയാസം ഇല്ല. ഇതിന്നും പാ
ത്രത്തിന്നും ആകൎഷണം ഇല്ലല്ലോ.

9. നമ്മുടെ കയ്യിൽ എപ്പോഴും ഓരല്പം മെഴുക്കു ഉള്ളതുകൊണ്ടു കണ്ണാടിയിൽ എഴുതുന്ന
തിനാൽ കണ്ണാടിയും മെഴക്കുള്ളതായി ചമയും. പിന്നേ ആവി ഇടുമ്പോൾ നാം മുമ്പേ കേട്ടപ്ര
കാരം മെഴുക്കിന്നും വെള്ളമായി തീരുന്ന ആവിക്കും ആകൎഷണം ഇല്ലായ്കകൊണ്ടു മുമ്പേ എഴുതി
യ സ്ഥലങ്ങളിൽ ആവി നില്ക്കയില്ല. ചുറ്റിലുള്ള സ്ഥലങ്ങളിലോ ഈ ആവി വെള്ളമായി നി
ല്ക്കുന്നതുകൊണ്ടു ആവിയില്ലാത്ത അക്ഷരങ്ങളെ സ്പഷ്ടമായി കാണേണ്ടി വരും.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-9_1882.pdf/32&oldid=190181" എന്ന താളിൽനിന്ന് ശേഖരിച്ചത്