താൾ:CiXIV131-9 1882.pdf/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 53 —

ചയവുമുള്ളു തക്ഷകപരിഷകൾ പാൎക്കുക കൊണ്ടു ആളുകൾ ആദ്യം അ
വന്നു അധികം പണി കൊടുത്തില്ല. ആയതു നിമിത്തം ഒരു ആശാരിയെ
സ്ഥിരമായി കൂലിക്കു വെപ്പാൻ കഴിവില്ലാതേ സ്വന്തകൈകൊണ്ടു എല്ലാ
പ്രവൃത്തികളെ തീൎക്കുകയും ഈൎച്ചപണിയുള്ളപ്പോൾ മാത്രം ഒരു കൂലിക്കാ
രനെ വിളിക്കയും ചെയ്യും. അവനിൽ സാമൎത്ഥ്യവും വിശ്വസ്തതയും ദൈവ
ഭക്തിയും ഉണ്ടായതിനാൽ നാൾ്ക്കുനാൾ ജനങ്ങൾ അധികം പണികളെ
അവന്നു കൊടുപ്പാൻ തുടങ്ങി. ഇപ്പോഴാകട്ടേ ഒരാശാരിയെ തുണെക്കായി
വെക്കാം എന്നു നിനച്ചെങ്കിലും ഭാൎയ്യയുമായി ആലോചിച്ചതിൽ തങ്ങ
ളുടെ പരാധീനം നിമിത്തം കൂലി ഭക്ഷണാദികളെ ശരിയായി നടത്തു
വാൻ പ്രാപ്തി വന്നിട്ടില്ല എന്നു കണ്ടു ആശയെ സാധിപ്പിപ്പാൻ കഴിവി
ല്ലാതെ പോയി. എന്നാൽ അവർ ഭയപ്പെട്ടം സ്നേഹിച്ചും പോന്ന ദൈ
വം ചോദിക്കുന്നതിനെയും നിനെക്കുന്നതിനെയും ധാരാളമായി അവൎക്കു
കൊടുത്തു. അവർ ചോദിക്കും മുമ്പേ അവരുടെ വഴികളെ ക്രമത്തിൽ
ആക്കി.

ഒരു ദിവസം കീറത്തുണി ഉടുത്തും പല പട്ടിണി ഉറക്കിളപ്പുകളാൽ
മെലിഞ്ഞും ചുളിഞ്ഞും ക്ഷീണിച്ചും പോയ ഒരാശാരിബാല്യക്കാരൻ
പ്രെതെനിക്ക് എന്നവന്റെ പണിസ്ഥലത്തിൽ എത്തി പണി ചോദി
ച്ചാറെ: നിന്നെ കണ്ടാൽ നീ ഒരു പോക്കിരിയും ഭിക്ഷക്കാരനുമാകുന്നത
ല്ലാതെ നല്ല പ്രവർത്തിക്കാരനല്ല എന്നു എനിക്കു തോന്നുന്നു എന്നു പറ
ഞ്ഞതിന്നു: അല്ല യജമാന! എന്റെ പേർ വെൻസ്കി എന്നാകുന്നു. തു
ൎക്കർ എന്റെ ഊരിൽ കടന്നു എന്നെയും എനിക്കുള്ളതിനെയും കവൎന്നു
കൊണ്ടു പോയി. വീടും മറ്റും ചുട്ടും അഛ്ശന്മാരെ കൊന്നും കള
ഞ്ഞു. ദൈവഗത്യാ ഞാൻ അടിമയിൽനിന്നു ഓടിപ്പോന്നു. മൂന്നാഴ്ചവട്ട
മായി അഹോവൃത്തി ഇല്ലാതെ നടക്കുന്നു. നാടെങ്ങും ഞാൻ സഞ്ചരി
ച്ചു പ്രവൃത്തിയെ ചോദിച്ചിട്ടും ആരും ദയ കാണിച്ചില്ല. ഇരപ്പാനോ
ഇനിക്കു നാണവും മനോവ്യസനവുമുണ്ടു. ഇനിക്കുള്ള വിശപ്പു സഹി
ച്ചുകൂടാ. ദയചെയ്ത എനിക്കു പ്രവൃത്തി തന്നാൽ നിങ്ങൾ്ക്കും തോല്വി വ
രികയില്ല നിശ്ചയം.

പ്രെതെനിക്ക് ഇതു കേട്ടാറേ പരീക്ഷക്കായി അവന്നു ഒരു പ്രവൃത്തി
ഭരമേല്പിച്ചു. ആയതിനെ വെൻസ്കി എത്രയും വിശേഷമായി വേഗത്തിൽ
തീൎത്തതിനാൽ പ്രതെനിക്കിന്നു ധൈൎയ്യം വന്നു അവനെ സ്ഥിരമായി പ
ണിക്കാക്കി. അന്നേരം അവന്റെ ഭാൎയ്യയായ മറിയ പണിസ്ഥലത്തിൽ
ഭൎത്താവിന്നു മുത്താഴം കൊണ്ടു വന്നപ്പോൾ ഈ വെൻസ്കിയെ കണ്ടു അ
മ്പരന്നു പോയിട്ടും ഭൎത്താവിനെ അനുസരിച്ചു അവന്നും ഭക്ഷിപ്പാൻ കൊ
ടുത്തു. ഈ ആഹാരത്തെ വെൻസ്കി ദൈവസ്തുതിയോടേ അംഗീകരിച്ചു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-9_1882.pdf/29&oldid=190175" എന്ന താളിൽനിന്ന് ശേഖരിച്ചത്