താൾ:CiXIV131-9 1882.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 52 —

പ്രാൎത്ഥന കഴിക്കുമ്പോൾ നാം ഇനി ഇഹത്തിലല്ലാത്ത നമ്മുടെ സ്വദേ
ശത്തെയും ഈ സ്വൎഗ്ഗത്തിലുള്ള നമ്മുടെ പ്രിയപിതാവിനെയും ലോക
ത്തിൽ എങ്ങും ചിതറി പാൎക്കുന്ന എല്ലാ ദൈവമക്കളെയും പൂൎണ്ണമന
സ്സോടേ ഓൎക്കുവാൻ ദൈവം തന്നേ നമ്മെ ഉത്സാഹിപ്പിക്കേണ്ടതിന്നു നീ
യും ഞാനും എത്രയും ആഗ്രഹിക്കേണ്ടതു.

(ശേഷം പിന്നാലേ.)

THANKFULNESS. നന്നി

ഏറിയ ആളുകൾ അനുഭവിക്കുന്ന ഉപകാരങ്ങൾക്കു വീട്ടിക്കൊടുക്കുന്ന
കൂലി കൃതഘ്നത ആകുന്നു. മഹാകഠിനദോഷമാം ഈ നന്ദികേടു മനുഷ്യ
ന്റെ പാപസ്വഭാവത്തിൽനിന്നു ഉത്ഭവിച്ചു വരുന്നു. ഗൎവ്വത്തിൽനിന്നും
ബോധക്കുറവിൽനിന്നും തന്നേ. പൊങ്ങച്ചം കൊണ്ടു ഉപകാരിയുടെ ദ
യയെയും അനുഭവിച്ച ഉപകാരത്തിന്നു താൻ അയോഗ്യൻ ആകുന്നു എ
ന്നതിനെയും മറക്കുന്നതുണ്ടു. കൃതഘ്നതയുടെ അടയാളമോ ഉപകാര
ത്താൽ തൃപ്തിവരാതേ പരോപകാരിക്കു യാതൊരു പ്രത്യുപകാരവും ചെ
യ്യാതേ അധികം ഉപകാരങ്ങളെ ആഗ്രഹിക്കയും ചോദിക്കയും ചെയ്യുന്ന
തു തന്നേ. നന്ദികേടുള്ളവൻ പരോപകാരിയെ ദുഷിക്കയും നന്മെക്കു പക
രം തിന്മ ചെയ്കയും ചെയ്യും. നന്ദിഭാവത്തിൻറെ ഉറവിടം മനത്താഴ്മ
യും സത്യത്തിൻ പരിജ്ഞാനവും ആകുന്നു. അതിൻ ഫലമോ വിനയമു
ള്ള സ്വഭാവവും ദൈവഭക്തിയും തന്നേ. കൃതജ്ഞന്നു മാത്രമേ അനുഭവിക്കു
ന്ന ഉപകാരങ്ങളെ സന്തോഷമായി അനുഭവിപ്പാൻ പാടുള്ളൂ. പിന്നേ
ദൈവം (സങ്കീൎത്തനം 50, 23) പറയുമ്പോലെ സ്തോത്രമാകുന്ന ബലിയെ
കഴിക്കുന്നവൻ എന്നെ മഹത്വപ്പെടുത്തും വഴിയെ യഥാസ്ഥാനമാകുന്നവ
ന്നു ഞാൻ ദൈവരക്ഷയെ കാണിക്കയും ചെയ്യും.

മരണപൎയ്യന്തം കൃതജ്ഞത കാണിച്ചു രണ്ടു ആളുകളുടെ ഒരു കഥ
താഴേ പറയാം.

യൂരോപഖണ്ഡത്തിലേ സീബൻ ബീൎഗ്ഗൻ1) എന്ന രാജ്യത്തിൽ മാൎബ
ൎഗ്ഗ് എന്നൊരു ചെറു നഗരമുണ്ടു. അവിടേ പുതുതായി വിവാഹം കഴി
ച്ച ദരിദ്രനായ ഒരു തച്ചൻ പാൎത്തിരുന്നു. പ്രെതെനിക്ക് എന്നു അവ
ന്റെ പേർ. അവന്റെ ഭാൎയ്യെക്കു അവകാശമായിരുന്ന ഒരു വീടും പറ
മ്പും ഉണ്ടായിരുന്നിട്ടും വീട്ടുസാമാനങ്ങളും പണിക്കോപ്പുകളും ഏറിയൊ
ന്നു സമ്പാദിപ്പാൻ ആവശ്യമാകയാൽ പണത്തിന്നു വളരേ മുട്ടണ്ടായിരു
ന്നു. നഗരത്തിൽ അവനെക്കാൾ പ്രായവും പണിയിൽ അധികം പരി


1) ത്രൻസ് സില്വാന്യ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-9_1882.pdf/28&oldid=190173" എന്ന താളിൽനിന്ന് ശേഖരിച്ചത്