താൾ:CiXIV131-9 1882.pdf/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 50 —

ഈ സ്വൎഗ്ഗസ്ഥനായ ദൈവം നിന്റെ പിതാവാകുന്നു എന്നു നീ അ
റിയുന്നുവോ? ഒരു കുട്ടി പൂൎണ്ണസ്നേഹത്തോടും ആശ്രയത്തോടും അഛ്ശ
നോടു "പ്രിയ അപ്പാ" എന്നു പറയുന്നപ്രകാരം സത്യത്തിൽ ദൈവത്തെ
വിളിപ്പാൻ നിനക്കു കഴിയുമോ? നീ പാപത്തിലും വല്ലായ്മയിലും രുചി
ച്ച പിശാചിനെയും അവന്റെ പ്രവൃത്തികളെയും സേവിപ്പാൻ ഇഛ്ശി
ക്കുന്നെങ്കിൽ കൎത്തൃപ്രാൎത്ഥനയെ കഴിക്കേണ്ട. മഹാദൈവത്തെ "പി
താവു" എന്ന നാമത്താൽ അപമാനിക്കേണ്ട. ഈ അവസ്ഥയിൽ "സ്ര
ഷ്ടാവു" "ദൈവം" "ഈശ്വരൻ" തുടങ്ങിയുള്ള പേർ വിളിച്ചാൽ മതി.
പുത്രത്വം പ്രാപിച്ചവൎക്കു മാത്രം ദൈവത്തെ പിതാവു എന്നു വിളിപ്പാൻ
അധികാരമുള്ളു. ഈ പുത്രത്വം ക്രൂശിക്കപ്പെട്ട കൎത്താവിൽ വിശ്വസിക്കു
ന്നതിനാലത്രെ ലഭിക്കും. അവന്റെ പുത്രത്വത്തിൻ മൂലമായി മാത്രം
ദൈവം നിന്നെ ഒരു കുട്ടിയായി വിചാരിച്ചു ദത്തെടുക്കുകയും ചെയ്യും.
ഞാൻ ദൈവത്തിന്റെ മകൻ എന്നറിയുന്നതിൽ എത്രയും ആശ്വാസവും
സന്തോഷവും അടങ്ങിയിരിക്കുന്നു. ഒരു കപ്പൽ ഒരു നാൾ കൊടുങ്കാറ്റി
ൽ തിരകൾ അടിച്ചു ഏകദേശം പൊട്ടാറായ സമയത്തു കപ്പല്ക്കാർ ഒക്ക
യും വിറെച്ചു ഭയത്തോടേ ഇങ്ങോട്ടും അങ്ങോട്ടും പാഞ്ഞു കൊണ്ടിരിക്കേ
ചുങ്കക്കാരന്റെ ചെറിയ മകൻ യാതൊരു പേടി കാട്ടാതെ കുത്തിരുന്നു
കളിച്ചു പോന്നു. "കപ്പൽ മുങ്ങിപ്പോകുന്നെങ്കിലും നീ പേടിക്കുന്നി
ല്ലേ" എന്നു ഒരു കപ്പല്ക്കാരൻ കുട്ടിയോടു ചോദിച്ചപ്പോൾ "ഭയം വേണ്ട
എന്റെ അഛ്ശൻ ചുക്കാങ്കാരൻ ആകുന്നുവല്ലോ" എന്നു കുട്ടി പറഞ്ഞു
വീണ്ടും കളിച്ചു. അതു ഒരു കുട്ടിയുടെ ആശ്രയം തന്നെ. ഹൃദയം ഭീതി
കൊണ്ടു നിറഞ്ഞും വേദനയും ഉപദ്രവവും നിന്നെ അതിക്രമിച്ചും അ
നേക ആഗ്രഹങ്ങൾ നിന്നെ ഇളക്കിയും കൊണ്ടിരിക്കേ നീ ഒരു നല്ല പി
താവിന്റെ മുമ്പാകേ നില്ക്കുന്നുണ്ടു എന്നറിക! പിതാവു എന്നുള്ള വാക്കു
ഉള്ളവണ്ണം ദൈവത്തോടു പറയുന്നതിനാൽ ഈ ഭൂമി ഒരു സ്വൎഗ്ഗ
മായി ചമയും താനും. നീ ഒരു രാജാവിന്റെ കുമാരനെക്കാൾ വലിയവ
നും ഭാഗ്യവാനുമാകകൊണ്ടു അന്യമായവറ്റെ കൊതിക്കുന്നതു എന്തുകൊ
ണ്ടു? അതുകൊണ്ടു നിണക്കു ദൈവത്തിന്റെ ഹൃദയത്തെ ഒരു പിതാവി
ന്റെ ഹൃദയം എന്നു വെളിപ്പെടുത്തിയ യേശുവിൽ വിശ്വസിക്കുന്നതി
നാൽ നീ ഒരു പുതിയ മനുഷ്യനും ദൈവമകനുമായ്ത്തീരേണം. ഇനി ദൈ
വത്തിൽ സംശയിപ്പാൻ ആവശ്യമില്ല: വല്ലതും നിഷേധിച്ചാലും ക
ഷ്ടത്തിൽ നിന്നെ പ്രവേശിപ്പിച്ചാലും അവൻ നിന്റെ പിതാവാകു
ന്നു എന്നു ഓൎത്തുകൊൾക. എങ്കിലും "യഥാ ദൈവം തഥാ ഭക്തിഃ യഥാ
മാതാ തഥാ സുതാ" എന്ന പോലെ നീ ഇത്ര നല്ല പിതാവിന്നു പാത്രമാ
യി തീരുവാൻ ജീവപൎയ്യന്തം ശ്രമിക്കേണം. കൂടക്കൂടേ ഒരു പ്രാൎത്ഥന കു

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-9_1882.pdf/26&oldid=190169" എന്ന താളിൽനിന്ന് ശേഖരിച്ചത്