താൾ:CiXIV131-9 1882.pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 16 —

ന്ന ഫെൎന്നെൽ (Farnell) സായിനെ തടവി
ലാക്കുവാൻ രാജ്യത്തിലെ മന്ത്രികൾ നിശ്ചയി
ച്ചു. ഉപരാജാവിനു കല്പന കിട്ടിയ ഉടനേ
ആ മത്സരക്കാർ പാൎക്കുന്ന വഴിയമ്പലത്തേക്കു
ആളെ അയച്ചു. ആ സായ്പ് ഒന്നും അറിയാ
തെ കണ്ടു ചിന്തയറ്റവനായി ശയ്യമേൽ കി
ടന്നു. കല്പന കേട്ടപ്പോൾ വളരേ ആശ്ചൎയ്യ
പ്പെട്ടാലും അവഗം അനുസരിച്ചു പോലിസ്കാ
രെ പിഞ്ചെന്നു വേറെ ഒരു അമ്പലത്തിൽ
പ്രവേശിച്ചതല്ലാതെ മറ്റൊന്നും ഉണ്ടായില്ല.
അക്രമത്തിലും തകറാറിലും രുചിക്കുന്ന ആളു
കൾ വളരേ കോപിച്ചു മന്ത്രികളെ വളരെ ഭീ
ഷണി കൂട്ടുകയും ചെയ്തു. മറ്റുള്ളവരോ സം
ഭവിച്ചതു കേട്ടു എത്രയും സന്തോഷിച്ചു കൊ
ണ്ടു സ്ഥാനാപതികളോടു ഉപചാരവാക്കു ഉണ
ൎത്തിച്ചു എന്നു കേൾക്കുന്നു. ഗ്ലേസ്തെൻസായ്പ്
ഇപ്പോൾ രണ്ടാം വിശിഷ്ടമത്സരക്കാരനാകു
ന്ന ദില്ലോൻ (Dillon) സായ്പിനെ കൂടെ തടവി
ലേക്കു അയക്കുന്നതിനാൽ താൻ കാണിച്ച കടു
പ്പത്തിൻ നിമിത്തം തനിക്കു അനുതാപവും ഭ
യവും ഇല്ല എന്നു കാട്ടുന്നു. മഹാരാണിയിൻ
കുമാരിയുടെ ഭൎത്താവാകുന്ന ഖാനദസംസ്ഥാന
ത്തിന്റെ ഉപരാജാവു ഭാൎയ്യയെ കാണണ്ടതി
നു സ്വദേശത്തിലേക്കു ചെന്നു.

ഗൎമ്മാന്യരാജ്യത്തിൽ അവർ രാജസഭെക്കാ
യി പുതിയ പ്രതിനിധികളെ തെരിഞ്ഞെടു
ത്തു. പല പക്ഷങ്ങൾ തമ്മിൽ തമ്മിൽ എത്ര
യും തൎക്കിച്ച ശേഷം മുമ്പേത്ത പ്രതിനിധിക
ൾ മിക്കവാറും വീണ്ടും യോഗത്തിൽ ചേരും
എന്നു കേൾക്കുന്നു. സ്ഥിതിസമത്വക്കാരുടെ
(Socialits) സംഖ്യപെരുകി എന്നു വായിക്കുന്ന
തു വളരേ സങ്കടകരമായ വൎത്തമാനം.

ഔസ്ട്രിയരാജ്യത്തിൻന്റെ ഒന്നാം മന്ത്രിയാകു
ന്ന ഹൈമൎല്ലെ കൎത്താവു ഒക്തൊബർ മാസ
ത്തിൽ മരിച്ചതിനാൽ രാജ്യത്തിൽ എങ്ങും വ
ളരേ ദുഃഖമുണ്ടായി. ഈ മഹാൻ ദീനത്തിൽ
കിടക്കാതെ യദൃഛ്ശയാ കഴിഞ്ഞു പോയതുകൊ
ണ്ടു ഭാൎയ്യെക്കു അതു സഹിപ്പാൻ എത്രയോ പ്ര
യാസം തോന്നി. മദാമ്മയും പിഞ്ചെല്ലും എ
ന്നു ഭയപ്പെടുവാൻ സംഗതിവന്നിരിക്കുന്നു. ശ
വസംസ്കാരം നടക്കുന്ന സമയത്തിൽ ഈ വി
ശ്വസ്തനായ മന്ത്രിയെ എത്രയും സ്നേഹിക്കുന്ന
ചക്രവൎത്തി കരഞ്ഞു വിധവയെ ആശ്വസിപ്പി
പ്പാൻ ശ്രമിച്ചു. ഈ മഹാൻ എപ്പോഴും സമാ
ധാനത്തിന്നായി ആലോചിച്ചതുകൊണ്ടു വേ
റെ കോയ്മകളും തങ്ങളുടെ സങ്കടത്ത പലവി
ധേന കാണിക്കയും ചെയ്തു.

ഇതാല്യരുടെ രാജാവു ഔസ്ട്രിയരാജ്യത്തി
ന്റെ ചക്രവൎത്തിയെ കാണേണ്ടതിന്നു വിയ
ന്നപട്ടണത്തിലേക്കു ചെന്നു. ആ ചക്രവ
ൎത്തി ഇനി പിന്നേയും രാജാവിനെ കാണ്മാൻ
രോമനഗരത്തിലേക്കു യാത്ര ചെയ്യും എന്നു കേ
ൾക്കുന്നു. ഈ രണ്ടു രാജ്യക്കാൎക്കു ചില ദേശ
ങ്ങളുടെ നിമിത്തം എപ്പോഴും ഈൎഷ്യയും ദ്വേ
ഷ്യവും ഉണ്ടായതുകൊണ്ടു അത്രേ ആ രണ്ടു നൃ
പന്മാർ തങ്ങളുടെ മമതയെ ഇത്ര പ്രസിദ്ധമാ
ക്കി കാട്ടുവാൻ പുറപ്പെട്ടു പോയി. അതു പ്ര
ത്യേകമായി ഇതാല്യരെ കുറെ ശമിപ്പിക്കും എ
ന്നു ആശിക്കുന്നു.

പ്രാഞ്ച് രാജ്യത്തിൽ ഇപ്പോൾ ഗൎമ്മാനരു
ടെ ഉഗ്രവൈരിയാകുന്ന ഗമ്പെത്താസായ്പവ
ൎകൾ ഒന്നാം മന്ത്രിയായി തീരും. മുമ്പെ പ്രതി
നിധിയായി എപ്പോഴും പ്രജകളുടെ ന്യായങ്ങ
ൾക്കു വേണ്ടി തൎക്കിച്ച ഈ വാചാലൻ ഒന്നാം
മന്ത്രിയായി എങ്ങിനേ വാഴും എന്നു അനേക
ർ ചോദിക്കുന്നു. കോയ്മയുടെ നേരെ തൎക്കിച്ചു
മത്സരിക്കുന്നവരിൽ പലപ്പോഴും പത്തു രാജാ
ക്കന്മാരുടെ അഹംഭാവവും പത്തു നിഷ്കണ്ടക
രുടെ സാഹസവും അടങ്ങിയിരിക്കുന്നു എന്ന
റിക! ഗൎമ്മാനരോടു പ്രതിക്രിയ ചെയ്യേണം
എന്നു ഈ ഗമ്പെത്ത എപ്പോഴും നിലവിളിച്ച
ശേഷം അധികാരം കിട്ടും എന്നു കണ്ട ഉടനേ
ഗൎമ്മാനരാജ്യത്തിന്റെ വ്യവസ്ഥ കാണണ്ട
തിനു അങ്ങോട്ടു യാത്ര ചെയ്തു. മടങ്ങി വന്ന
ശേഷം പറഞ്ഞതോ "ഗൎമ്മാനർ ആയുധവൎഗ്ഗ
ത്തെ ധരിച്ചു യുദ്ധത്തിന്നായി ഹാജരായിരി
ക്കുന്നു" എന്നത്രേ. ഗൎമ്മാനർ ജാഗരിച്ചു ഒരു
ങ്ങിയിരിക്കുന്നു എന്നു ഈ മഹാൻ കണ്ടതുകൊ
ണ്ടു പക്ഷേ പ്രതിക്രിയയുടെ കാൎയ്യത്തെ ഇനി
ചില വൎഷങ്ങളോളം താമസിപ്പിക്കും എന്നാശി
ക്കുന്നു. ഗമ്പെത്ത ഗൎമ്മാന്യരാജ്യത്തിലിരിക്കു
ന്ന സമയത്തിൽ ബിസ്മാൎക്ക് പ്രഭുവിനെ കാ
ണ്മാൻ വിചാരിച്ചു എന്നുള്ള ശ്രുതിനടക്കുന്നു
ണ്ടു. 1870-ാമതിൽ ഗൎമ്മാനർ കൈവശമാക്കി
യ സംസ്ഥാനങ്ങളെ ചൊല്ലി ഒരു വാക്കുപോ
ലും സംസാരിക്കരുതെന്നു ബിസ്മാൎക്ക് പ്രഭു
വും നാം ഗൂഢമായി മാത്രം അന്യോന്യം കാ
ണാം എന്നു ഗമ്പെത്തസായ്പും തീരെ പറഞ്ഞ
തുകൊണ്ടു കാൎയ്യം നിഷ്ഫലമായ്പോയി എന്നു കേ
ൾക്കുന്നു. തമ്മിൽ തമ്മിൽ കാണുന്നതിനാലും
വളരേ ഫലം വരുമായിരിക്കും എന്നു ആശി
പ്പാൻ വഹിയാ.

Printed at the Basel Mission Press, Mangalore.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-9_1882.pdf/20&oldid=190157" എന്ന താളിൽനിന്ന് ശേഖരിച്ചത്