താൾ:CiXIV131-9 1882.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 13 —

നായാട്ടുകാരനെ കാണുന്നു" എന്ന പൂവങ്കോഴി ഉത്തരം ചൊല്ലിയാറേ "എന്നാൽ ഞാൻ ഇവിടേ
താമസിക്കയില്ല"' എന്നു കുറുക്കൻ നിലവിളിച്ചതിനു പൂവങ്കോഴി" നില്ലു നായ്ക്കൾക്കും നിണക്കും
സമാധാനം ഉണ്ടാകുന്നപ്രകാരം ഞങ്ങൾ കാണുന്നെങ്കിൽ ഞങ്ങളും നിന്നോടുകൂടെ ഇറങ്ങിപ്പോ
രും" എന്നു പറഞ്ഞു. കുറുക്കനോ "വേണ്ട ഈ സമാധാനം ഇതുവരെ ആരും നായ്ക്കളോടു അ
റിയിച്ചില്ല എന്നുണ്ടായിരിക്കും; ഞാൻ പോകട്ടെ!" എന്നു ചൊല്ലി പോയ്ക്കളഞ്ഞു പോൽ.


2. പ്രാകൃതവിദ്യയിൽനിന്നു ചില ചോദ്യങ്ങൾ.1)

1. ഒരു നാളത്തെ കുപ്പിയോടു മുറുകേ കെട്ടുന്നെങ്കിൽ അതിൽ വെള്ളം പ്രവേശിക്കാത്തതു
എന്തുകൊണ്ടു?

2. വൎഷകാലത്തിൽ പലപ്പോഴും പെട്ടികളെയും വാതിലുകളെയും അടെപ്പാൻ ഇത്ര പ്രയാ
സമാകുന്നതു എന്തുകൊണ്ടു?

3. ഒരു കുപ്പി വെള്ളവും ഒരു കുപ്പി ആവിയും തമ്മിൽ കലൎത്തുന്നതിനാൽ അവ കുറഞ്ഞു
കിട്ടുന്നതു എന്തുകൊണ്ടു?

4. അല്പം കസ്തൂരി ഒരു വലിയ ഭവനത്തിൽ മുഴുവൻ മണക്കുവാൻ കഴിയുന്നതെങ്ങിനേ?

5. ഒരു സൂചി മിനുസമായി തീൎന്നാൽ സൂക്ഷ്മത്താടെ വെള്ളത്തിൽ വെക്കുമ്പോൾ മുങ്ങി
പ്പോകാതെ നീന്തുന്നതു എന്തുകൊണ്ടു?

3. നപോലിയോൻ എന്ന കീൎത്തിപ്പെട്ട ചക്രവൎത്തി ഒരു സേനാപതിയുമായി ഉലാ
വി നടക്കുന്ന സമയത്തിൽ വഞ്ചുമടു ധരിക്കുന്ന ഒരു കൂലിക്കാരൻ അവരെ എതിരേറ്റു, താ
ഴോട്ടു നോക്കിയതു കൊണ്ടു വഴിയിൽനിന്നു തെറ്റിയില്ല. സേനാപതി കോപിച്ചു പരുക്കശ
ബ്ദത്തോടെ "വേഗം പോ" എന്നു കല്പിച്ചപ്പോൾ ചക്രവൎത്തി "അരുതു ഭാരത്തെ വഹിക്കുന്നവൻ
അധികം മാനത്തിന്നു യോഗ്യനാകുന്നുവല്ലോ. നാം തെറ്റിപ്പോകട്ടേ" എന്നു പറഞ്ഞു കൂലിക്കാ
രൻ നടക്കേണ്ടതിനു ഇടം കൊടുക്കുകയും ചെയ്തു.

THE SPIDER ചിലന്നി.

ചിലന്നി എന്ന ജന്തുവിനെ ഏകദേശം എല്ലാ മനുഷ്യർ ഉപേക്ഷി
ച്ചു, ചിലർ ഭയപ്പെടുന്നെങ്കിലും പ്രയോജനവും ബഹു ആശ്ചൎയ്യവുമുള്ള
താകുന്നു. അതിനു രണ്ടു കണ്ണു മാത്രം ഉണ്ടെന്നു വിചാരിക്കേണ്ട; എട്ടു
കണ്ണുകളെക്കൊണ്ടു വസ്തുക്കളെ നോക്കുന്നു. ഹാ പിന്നെ അതു ഈച്ചക


1) ഈ ചോദ്യങ്ങളുടെ ചുരുക്കമായ ഉത്തരവും ചോദ്യങ്ങളുടെ തുടൎച്ചയും വരുന്ന പത്രത്തിൽ
ഉണ്ടാകും.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-9_1882.pdf/17&oldid=190151" എന്ന താളിൽനിന്ന് ശേഖരിച്ചത്