താൾ:CiXIV131-9 1882.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 10 —

അതിനെ സ്ഥാപിച്ചിട്ടുള്ള യജമാനനെയും ലേശംപോലും ചിന്തിക്കാ
തെ ലഘുമനസ്സിൽ മറന്നു വിട്ടു തീരേ ഓൎക്കാതെപോയി.

അപ്പോൾ പരസ്യത്തിൽ പ്രസ്ഥാപിച്ച കുറിനാൾ ഉദിച്ചു വന്നു.
അന്നു കുടിയാന്മാരും കാണികളുമായ ഒരു വലിയ ജനക്കൂട്ടം ആഫീസിൻ
മുമ്പിൽ എത്തി. 9 മണി അടിക്കുന്നതിന്നു ചില നിമിഷം മുമ്പെ യജ
മാനൻ വണ്ടിയിൽ വന്നിറങ്ങി, ആഫീസിൽ ചെന്ന ഉടനെ വാതിൽ അ
ടെക്കപ്പെടുകയും ചെയ്തു. പിന്നെ ഒമ്പതാം മണി അടിക്കുമ്പോൾ അക
ത്തുള്ള പൂട്ടു തുറക്കുന്ന ശബ്ദം കേട്ട ഉടനെ വാതിൽ വീണ്ടും തുറന്നു. പു
റത്തു നില്ക്കുന്ന ജനങ്ങളിൽ യാതൊരുത്തനും മുമ്പായി കടക്കാൻ ധൈൎയ്യം
പോരാതെ, അവൻ കടക്കട്ടെ, ഇവൻ കടക്കട്ടെ എന്നു വിചാരിച്ചു തമ്മിൽ
തമ്മിൽ നോക്കിക്കൊണ്ടു നിന്നതേ ഉള്ളൂ. ചിലർ തങ്ങളുടെ ദാരിദ്യാവ
സ്ഥയെ അറിയിപ്പാൻ നാണിച്ചും മറ്റു ചിലർ തങ്ങളുടെ അവസ്ഥയെ
ഉള്ളവണ്ണം അറിയിച്ചാൽ വല്ല സഹായത്തിന്നു പകരം ശാസന തന്നെ
ലാഭമായി വരുമോ എന്നും മറ്റും സംശയിച്ചുകൊണ്ടു നിന്നിരുന്നു.

അപ്പോൾ തങ്ങളുടെ ചങ്ങാതികളുടെ മുമ്പാകെ കടങ്കണക്കുകളെ
കൂട്ടിച്ചേൎക്കയും അവരുമായി എന്തെന്നും എത്രയെന്നും എഴുതിക്കൊടുക്കേ
ണമെന്നും ആലോചിക്കയും ചെയ്തിരുന്ന രണ്ടു പേരിൽ ഒരുവൻ മറ്റവ
നോടു: "എടോ! നീ ഒന്നാമതു പ്രവേശിച്ചു ശോധന ചെയ്ക" എന്നു പ
റഞ്ഞിട്ടു ഇവൻ മറ്റവനോടു: എന്റെ കഴക്കു നിന്റെ കഷ്ടത്തോടു തു
ല്യമല്ല" എന്നും മറ്റും ഉത്തരം ചൊല്ലിക്കൊണ്ടു സമയം വെറുതെ കഴി
ഞ്ഞെങ്കിലും ആരും അകത്തു പോവാൻ തുനിഞ്ഞതുമില്ല. ഇങ്ങിനെ
ഓരോരുവൻ മറ്റവൻ പ്രവേശിപ്പോളും ഞാൻ താമസിക്കട്ടെ എന്നു വി
ചാരിച്ചതേയുള്ളു.

ഏകദേശം 10 മണിക്കു മൂന്നു വൎഷത്തോളം ധൎമ്മശാലയിൽ പാൎത്തു
ഉപജീവനം കഴിച്ചുകൊണ്ടിരുന്ന വാൎദ്ധക്യമുള്ള ദമ്പതിമാർ ജനക്കൂട്ട
ത്തോടു വന്നു ചേൎന്നപ്പോൾ: "ബഹുമാനപ്പെട്ട കോംഗ്ലതോൻപ്രഭുവിന്നു
ഞങ്ങളുടെ എല്ലാ കടങ്ങളും ഇളെച്ചുകൊടുപ്പാൻ മനസ്സുണ്ടു എന്നു കേട്ടതു
സത്യം തന്നെയോ"? എന്നു അവർ ചോദിച്ചാറെ: "അറിയുന്നില്ലാ, ഇതു
വരെ അദ്ദേഹം യാതൊരുത്തൎക്കും അപ്രകാരം ചെയ്തതായി കേട്ടിട്ടുമില്ല"
എന്നു നില്ക്കുന്നവരിൽ ഒരുവൻ പറഞ്ഞു. അതിന്നു കിഴവൻ: "ആകട്ടെ,
ഇതുവരെ എല്ലാവരും ചെന്നു നോക്കിയോ?" "ആരും ഇല്ല എന്നു മറ്റ
വൻ പറഞ്ഞു.

ഇങ്ങിനെ പറഞ്ഞു കൊണ്ടിരിക്കുമ്പോൾ മഴകൊണ്ടും വെയിൽകൊ
ണ്ടും പൂത്തുപോയ പരസ്യം വൃദ്ധന്റെ ദൃഷ്ടിയിൽ പതിഞ്ഞു, ഉടനെ
അവൻ ഭാൎയ്യയോടു: "ഇതാ എടോ, നോക്കു! ഈ പരസ്യം ഇവിടെ പതി

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-9_1882.pdf/14&oldid=190145" എന്ന താളിൽനിന്ന് ശേഖരിച്ചത്